18 വർഷത്തിനിടെ ലയണൽ മെസ്സിയില്ലാത്ത ആദ്യ എൽക്ലാസിക്കോ

2021/22 സീസണിലെ ആദ്യ ക്ലാസിക്കോയ്ക്കായി നൗ ക്യാമ്പ് ഒരുങ്ങി നിൽക്കുകയാണ്.ഒരു ലക്ഷത്തോളം വരുന്ന ആരാധകർക്ക് മുന്നിലാകും ബാഴ്സലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടാൻ ഇറങ്ങുന്നത്. എൽ ക്ലാസ്സിക്കൽ കഴിഞ്ഞ കുറച്ചു സീസണുകളിലായി മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ കാണാൻ നമ്മൾ ശീലിച്ചെങ്കിലും ഒരു പതിറ്റാണ്ടിലേറെയായി എൽ ക്ലാസിക്കോയുടെ ശ്രദ്ധ കേന്ദ്രം തന്നെയായ സൂപ്പർ താരം ലയണൽ മെസ്സിയില്ലാത്ത ആദ്യ പോരാട്ടമാണ് ഇന്ന് നടക്കാൻ പോകുന്നത്.18 വർഷത്തിനിടെ ലയണൽ മെസ്സി ഇല്ലാതെ റയൽ മാഡ്രിഡും തമ്മിലുള്ള ആദ്യ എൽ ക്ലാസിക്കോ പോരാട്ടാണ് ഇന്ന് നടക്കുന്നത് .

2003 ലാണ് മെസ്സി ആദ്യമായി എൽ ക്ലാസിക്കോ പോരാട്ടത്തിനിറങ്ങുന്നത്. ആ മത്സരത്തിൽ നിലവിലെ സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ നേടിയ ഗോളിൽ മത്സരം 1 -1 സമനിലയിൽ അവസാനിച്ചു. ബാഴ്‌സലോണയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയപ്പോൾ 45 ക്ലാസിക്കോകളിൽ മെസ്സി പ്രത്യക്ഷപെട്ടു. അതിൽ 19 മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തു. 18 വർഷത്തിനിടയിൽ മൂന്നു മത്സരങ്ങൾ മെസ്സിക്ക് പരിക്ക് മൂലം നഷ്ടപെട്ടിട്ടുണ്ട് അതിൽ ഒന്ന് ജയിച്ചു, ഒന്ന് സമനിലയിൽ, ഒന്ന് തോറ്റു.ഈ വർഷം ആദ്യം ആൽഫ്രെഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സെർജിയോ റാമോസിനൊപ്പം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മെസ്സി. 45 മത്സരങ്ങൾ ഇരു താരങ്ങളും കളിച്ചിട്ടുണ്ട്.

എൽ ക്ലാസിക്കോയുടെ ടോപ് സ്കോററായ മെസ്സി 45 മത്സരങ്ങളിൽ നിന്നും 26 ഗോളുകൾ നേടിയിട്ടുണ്ട്.റയലിനെതിരെ 14 തവണ വലകുലുക്കിയ സീസർ റോഡ്രിഗസ് ആണ് ബാർസയുടെ രണ്ടാമത്തെ മികച്ച ക്ലാസിക്കോ സ്‌കോറർ.തന്റെ കരിയറിനിടെ, സെവിയ്യ (38), അത്‌ലറ്റിക്കോ മാഡ്രിഡ് (32), വലൻസിയ (28) എന്നീ മൂന്ന് ക്ലബ്ബുകൾ മാത്രമാണ് റയൽ മാഡ്രിഡിനേക്കാൾ കൂടുതൽ മെസ്സി ഗോളുകൾ നേടിയത്. എന്നാൽ തന്റെ അവസാന ഏഴു എൽ ക്ലാസിക്കോയിലും മെസ്സിക്ക് ഗോൾ നേടാനായിട്ടില്ല.2018 മേയിൽ 2-2 സസനിലയിൽ പിരിഞ്ഞ മത്സരത്തിലാണ് അവസാനമായി സ്കോർ ചെയ്തത്.

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച പോരാട്ടമായി വാഴ്തപ്പെടുന്ന സ്പാനിഷ് എൽക്ളാസിക്കോ കൃത്യം 7:45 ന് ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യും. റയലും ബാഴ്സയും കൊമ്പുകോർക്കുമ്പോൾ പ്രവചനങ്ങൾ അസാധ്യം. എന്നാൽ സമീപകാലത്തെ പ്രകടനവും മുൻതൂക്കവും വച്ചു നോക്കുമ്പോൾ ഒരു പടി മുന്നിൽ റയൽ മാഡ്രിഡ് തന്നെയാണ്. എക്കാലത്തെയും മികച്ച പോരാട്ടമായി വാഴ്ത്തപ്പെടുന്ന എൽക്ളാസിക്കോയുടെ മത്സരഫലം ലോകം ഉറ്റുനോക്കാൻ പോകുന്ന മറ്റൊരു വസ്തുതയാണ്.

ഏത് പോരാട്ടമെടുത്താലും ലോകത്തെ എക്കാലത്തെയും മികച്ച പോരാട്ടം സ്പാനിഷ് എൽക്ളാസിക്കോ ആയ റയൽ ബാഴ്സ പോരാട്ടം തന്നെയായിരിക്കും എന്ന് ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസിമ ഈയിടെ അഭിപ്രയപ്പെട്ടിരുന്നു. നിലവിൽ ടേബിളിൽ റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ബാഴ്‌സലോണ ഏഴാമതാണ്.ലയണൽ മെസ്സിയുടെ ക്ലബ് മാറ്റത്തിന് ശേഷം തകർന്നടിഞ്ഞ ബാഴ്‌സലോണയുടെ സ്ഥിതി എന്താവുമെന്ന് കണ്ടു തന്നെ അറിയാം. എന്തായാലും ആരാധകർക്ക് കാത്തിരിക്കാം, സൂപ്പർ സൺഡേയിൽ നിങ്ങളുടെ ആവേശപ്പോരാട്ടത്തിനായി.

Rate this post