2018 ലെ ബാലൺ ഡി ഓർ വിജയിക്ക് 2021 ൽ ലഭിച്ചത് പൂജ്യം വോട്ടുകൾ
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം താനാണെന്ന് ഉറപ്പിക്കുന്നതായിരുന്നു മെസ്സിയുടെ ഏഴാം ബാലൺ ഡി ഓർ അവാർഡ് നേട്ടം. ബയേൺ സ്‌ട്രൈക്കർ ലെവെൻഡോസ്‌കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസ്സി അഭിമാനകരമായ പുരസ്ക്കാരം ഏറ്റുവാങ്ങിയത്. അവാർഡ് ദാന ചടങ്ങിൽ പക്ഷെ ഏവരും അത്ഭുതപ്പെടുത്തിയത് മെസിയുടെ അവാർഡ് ആയിരുന്നില്ല. മറിച്ച് 2018 ലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോൾ കളിക്കാരനായി ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കുത്തക അവസാനിപ്പിച്ച് അവാർഡ് സ്വന്തമാക്കിയ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ചിന് 2021 ബാലൺ ഡി ഓറിൽ ഒരു വോട്ട് പോലും നേടാനായില്ല എന്നതാണ്.
ക്രൊയേഷ്യയെ ആദ്യത്തെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിന് മുമ്പ് 2018 ൽ, മോഡ്രിച്ച്, റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് നേടി.2007ൽ മുൻ ബ്രസീൽ താരം കക്കയാണ് മെസ്സിയോ റൊണാൾഡോയും ഒഴികെ അവസാനമായി ബാലൺ ഡി ഓർ കരസ്ഥമാക്കിയത്.ക്രൊയേഷ്യൻ താരം സ്പെയിൻ താരം സീസർ അസ്പിലിക്യൂറ്റയുമായി 29-ാം സ്ഥാനത്തേക്ക് ഒപ്പമെത്തി, ചെൽസി താരത്തിനും ഒരു വോട്ടും ലഭിച്ചില്ല.
ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ 1956 മുതൽ സ്റ്റാൻലി മാത്യൂസ് വിജയിച്ചതിന് ശേഷം എല്ലാ വർഷവും നൽകിവരുന്നു. കൊറോണ വൈറസ് പാൻഡെമിക് സീസണിനെ തടസ്സപ്പെടുത്തിയതിനാൽ 2020 ലെ അവാർഡുകളും റദ്ദാക്കപ്പെട്ടു.ഒരു സീസണുകളിലും കളിക്കാരുടെ ഗോൾ അടി മികവ്,അവർ ക്ലബ്ബിനും രാജ്യത്തിനും നൽകുന്ന സംഭാവന എന്നിവ പരിഗണിച്ച് നൽകുന്ന അവാർഡ് ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ നോക്കി കാണുന്നു .
കളിക്കാരന് ഫുട്ബോളിൽ നേടാനാകുന്ന ഏറ്റവും അഭിമാനകരമായ വ്യക്തിഗത അവാർഡുകളിലൊന്നാണ് 1956 ൽ തുടങ്ങിയ ബാലൺ ഡി ഓർ അവാർഡ് .എല്ലാ വർഷവും ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ആണ് അവാർഡ് നൽകുന്നത്.തുടക്കത്തിൽ, തിരഞ്ഞെടുത്ത പത്രപ്രവർത്തകർ മാത്രമാണ് ബാലൺ ഡി ഓർ നോമിനികൾക്ക് വോട്ട് ചെയ്തിരുന്നത് എങ്കിൽ, പിന്നീട് ദേശിയ ടീമിന്റെ നായകന്മാർക്കും പരിശീലകർക്കും വോട്ട് അവകാശം കിട്ടി . ആ വർഷം മുതൽ, ബാലൺ ഡി ഓർ അവാർഡ് ആഗോള തലത്തിൽ ശ്രദ്ധ കിട്ടി , അതായത് ലോകമെമ്പാടുമുള്ള കളിക്കാർക്ക് ഇത് നേടാൻ അർഹതയുണ്ടായി.2010-2015 വരെയുള്ള കാലയളവിൽ ഫിഫ ബാലൺ ഡി ഓർ എന്ന് അറിയപ്പെടുന്ന അവാർഡ് ഇപ്പോൾ വീണ്ടും പഴയ പേരിൽ അറിയപ്പെടുന്നു .