2021 ബാലൺ ഡി ഓർ ; ലയണൽ മെസ്സി ഏഴാം തവണയും അവാർഡ് നേടും

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർതാരം ലയണൽ മെസ്സി തന്റെ കരിയറിലെ ഏഴാം തവണയും ബാലൺ ഡി ഓർ നേടുമെന്ന് സ്പാനിഷ് പത്രപ്രവർത്തകൻ സെർജിയോ ഗോൺസാലസ് പറഞ്ഞു.34 കാരനായ ബയേൺ മ്യൂണിക്കിന്റെ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് മികളിലായാണ് മെസ്സി അവാർഡ് നേടാൻ പോകുന്നത്.COVID-19 പാൻഡെമിക് കാരണം 2020 ൽ ലെവെൻഡോസ്‌കിക് അവാർഡ് നഷ്ടമായിരുന്നു. പിഎസ്ജി യിൽ എത്തിയതിനു ശേഷം മെസ്സി ബാലൺ ഡി ഓർ ന്നീടുന്നു എന്ന പ്രത്യേകതയുമുണ്ട്.2004-ൽ ബാഴ്‌സലോണയ്‌ക്കായി അരങ്ങേറ്റം കുറിച്ച ഈ മാന്ത്രികൻ തന്റെ മിടുക്ക് കൊണ്ട് ക്യാമ്പ് നൗവിനെ പുതിയ ഉയരത്തിൽ എത്തിക്കുകയും ചെയ്തു.ബാഴ്‌സലോണയിൽ വെച്ച് ആറ് തവണ അവാർഡ് നേടുകയും ചെയ്തു.

2019 ൽ ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡിജിക്കിനെ പിന്തള്ളി ആറ് തവണ ഈ അവാർഡ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനായി മെസ്സി മാറിയിരുന്നു.എന്നിരുന്നാലും, കിംവദന്തികൾ വിശ്വസിക്കാമെങ്കിൽ ലെവൻഡോസ്‌കി, മുഹമ്മദ് സലാ, ജോർഗിഞ്ഞോ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരും ആദ്യ പത്തിൽ ഇടം പിടിച്ച പട്ടികയിൽ നിന്നും മെസ്സി വീണ്ടും ബാലൺ ഡി ഓർ നേടും. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് മെസ്സിക്ക് നൗ ക്യാമ്പ് വിട്ട് പാരിസിലെത്തുന്നത്.

കഴിഞ്ഞ മാസം, ലയണൽ മെസ്സി തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ നേടാനുള്ള പ്രതീക്ഷയെക്കുറിച്ച് തുറന്നുപറഞ്ഞു. സ്പാനിഷ് പ്രസിദ്ധീകരണമായ സ്‌പോർട്ടിന് നൽകിയ ഔദ്യോഗിക അഭിമുഖത്തിൽ, ഒരിക്കൽ കൂടി അവാർഡ് നേടാനായാൽ അത് അസാധാരണമായ നേട്ടമായിരിക്കുമെന്ന് പിഎസ്‌ജി ഫോർവേഡ് പറഞ്ഞു. ” സത്യസന്ധ്യമായി പറയുകയാണെങ്കിൽ ദേശീയ ടീമിനൊപ്പം എനിക്ക് നേടാനായതാണ് എന്റെ ഏറ്റവും വലിയ സമ്മാനം. ആ നേട്ടത്തിനായി വളരെയധികം പൊരുതി.എങ്കിൽ ബാലൺ ഡി ഓർ വിജയിക്കുക എന്നത് അസാധാരണമായിരിക്കും. ഏഴാമത്തെ അവാർഡ് അതിശയകരമായിരിക്കും ഇല്ലെങ്കിൽ ഒന്നും സംഭവിക്കില്ല” .”

രാജ്യത്തിനും ക്ലബ്ബിനുമായി നടത്തിയ മികച്ച പ്രകടനം ഇത്തവണ മെസിക്ക് ഗുണകരമാകാൻ സാധ്യതയുണ്ട് .2021 കലണ്ടർ വർഷത്തിൽ അർജന്റീന ജേഴ്സിലും ബാഴ്സലോണ ജേഴ്സിയിലുമായി മെസി കളിച്ചത് 38 മത്സരങ്ങൾ.ബാഴ്സലോണയ്ക്കായി 29 കളിയിൽ 28 ഗോളും ഒൻപത് അസിസ്റ്റുകളും,അർജന്റീന ജേഴ്സിയിൽ ഒമ്പത് കളിയിൽ നിന്നായി അഞ്ച് ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കി കോപ്പയിലെ ഗോൾഡൻ ബൂട്ട്, ടോപ് സ്കോറർ, കൂടുതൽ അസിസ്റ്റ്, കൂടുതൽ പ്രീ അസിസ്റ്റ് എന്നിവയും മെസിക്ക് സ്വന്തം.ലീഗിലും രാജ്യത്തിനുമായി ഈ സീസണിൽ മൊത്തം 33 ഗോൾ നേടി, 14 ഗോളുകൾക്ക് വഴിയൊരുക്കി.ഈ പ്രകടനങ്ങൾ താരത്തിന്റെ സാധ്യത കൂട്ടുന്നു.

2021 ബാലൺ ഡി ഓർ ജേതാവിനെ നവംബർ 29 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ലയണൽ മെസ്സി ഏഴാം തവണ റെക്കോർഡ് നേട്ടം കൈവരിക്കുമോ, അതോ മറ്റാരെങ്കിലും പുരസ്‌കാരം നേടുമോ ? എന്നറിയാൻ ആകാംഷയോടെ കാത്തിരുവുകയാണ് ഫുട്ബോൾ ലോകം.

Rate this post