“ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഓർമ്മ” – ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കടുത്ത മത്സരത്തെകുറിച്ച് ലയണൽ മെസ്സി

കഴിഞ്ഞ ദശകത്തിൽ ഫുട്ബോൾ ലോകത്തെ മനോഹരമാക്കിയ ഒന്നായിരുന്നു ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള കടുത്ത മത്സരം.ലാ ലിഗയിൽ ഒരുമിച്ചുള്ള കാലത്ത് പരസ്പരം ശക്തമായി പോരാടിയ ഇരുവരും ലോകശ്രദ്ധ പിടിച്ചുപറ്റി.മുൻ ബാഴ്‌സലോണ ക്യാപ്റ്റൻ മുൻ റയൽ മാഡ്രിഡ് മാസ്ട്രോയുമായുള്ള തന്റെ മത്സരത്തെക്കുറിച്ച് ഓർമ്മകൾ പങ്കു വെച്ചു.റൊണാൾഡോ റയൽ മാഡ്രിഡിൽ കളിച്ചിരുന്ന സമയത്തും തന്റെ കരിയറിലും താരവുമായി നിലനിന്നിരുന്ന മത്സരം വളരെ മനോഹരമായ ഓർമയാണെന്നു ലയണൽ മെസി പറഞ്ഞു.കഴിഞ്ഞ സീസണിലെ ലാ ലിഗ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കയായിരുന്നു മെസ്സി.

“ഞങ്ങൾ ഒരേ ലീഗിൽ മത്സരിക്കുന്നത് നിർത്തിയിട്ട് ഒരുപാട് നാളായി”ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള നേരിട്ടുള്ള മത്സരം നഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ലയണൽ മെസ്സി മാർക്കയോട് പറഞ്ഞു.”ഞങ്ങൾ വ്യക്തിഗതമായും ടീമായും ഒരേ ലക്ഷ്യങ്ങൾക്കായി മത്സരിച്ചു.ഞങ്ങൾക്കും ആളുകൾക്കും ഇത് വളരെ മനോഹരമായ ഒരു സ്റ്റേജായിരുന്നു, കാരണം അവർ അത് വളരെയധികം ആസ്വദിച്ചു.” ഇത് ഫുട്ബോൾ ചരിത്രത്തിൽ അവശേഷിക്കുന്ന മനോഹരമായ ഓർമ്മയാണ്” മെസ്സി കൂട്ടിച്ചേർത്തു.

2009-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ വൈരാഗ്യം വൻ ഉയരങ്ങളിലെത്തിച്ചു .അസാമാന്യമായ പ്രകടനങ്ങളിലൂടെയും അതത് ക്ലബ്ബുകൾക്കൊപ്പമുള്ള നേട്ടങ്ങളിലൂടെയും ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനും സാധിച്ചു.

“മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി മികച്ച കളിക്കാരുള്ള വളരെ ശക്തമായ ടീമാണ്. ക്രിസ്റ്റ്യാനോയ്ക്ക് ഇതിനകം ക്ലബ്ബിനെ അറിയാം, ഒപ്പം മികച്ച രീതിയിൽ പൊരുത്തപ്പെടുകയും ചെയ്യുന്നു. തുടക്കം മുതൽ അവൻ പതിവുപോലെ ഗോളുകൾ സ്‌കോർ ചെയ്യാൻ തുടങ്ങി, ക്ലബ്ബുമായി പൊരുത്തപ്പെടാൻ പ്രശ്‌നങ്ങളൊന്നുമില്ല”മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം റൊണാൾഡോ നിലവിൽ നടത്തുന്ന പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മെസ്സി മറുപടി പറഞ്ഞു.

Rate this post