2022,ലയണൽ മെസ്സിയുടെ സ്വന്തം വർഷം, ഗോളുകളാലും അസിസ്റ്റുകളാലും കിരീടങ്ങളാലും സമ്പന്നമായ വർഷം!

ലയണൽ മെസ്സിക്ക് തന്റെ കരിയറിൽ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച വർഷമാണ് ഇപ്പോൾ കടന്നുപോയിരിക്കുന്നത്.കാരണം മെസ്സി അത്രയേറെ സ്വപ്നം കണ്ടിരുന്നത് വേൾഡ് കപ്പ് കിരീടം മാത്രമായിരുന്നു.ബാക്കിയുള്ളതെല്ലാം വെട്ടിപ്പിടിച്ചിട്ടും വേൾഡ് കപ്പ് കിരീടത്തിന്റെ അഭാവം അവിടെ അങ്ങനെ അവശേഷിച്ചിരുന്നു. പക്ഷേ 2022 കാലത്തിന്റെ കാവ്യ നീതി എന്നോണം മെസ്സി വേൾഡ് കപ്പ് കിരീടത്തിൽ മുത്തമിട്ടു.

യഥാർത്ഥത്തിൽ 2022 ലിയോ മെസ്സിയുടെ വർഷമാണ്.എല്ലാ നിലയിലും മെസ്സി തിളങ്ങിയ വർഷം. ഗോളുകളാലും അസിസ്റ്റുകളാലും കിരീടങ്ങളാലും സമ്പന്നമായ വർഷം. ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് പലരും ലയണൽ മെസ്സിയെ അംഗീകരിച്ച വർഷം.

51 മത്സരങ്ങളാണ് ലിയോ മെസ്സി 2022ൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 35 ഗോളുകൾ നേടാനായി.30 അസിസ്റ്റുകളും ആകെ നേടി. അതായത് 51 മത്സരങ്ങളിൽ നിന്ന് 65 ഗോൾ കോൺട്രിബ്യൂഷൻസ് . 35 വയസ്സ് പ്രായമുള്ള ഒരു താരത്തിന്റെ കണക്കാണ് ഇതെന്നോർക്കണം.ലോക ഫുട്ബോളിന് തന്നെ അത്ഭുതപ്പെടുത്തുന്ന കണക്കുകളാണ് ഇത്.

മാത്രമല്ല ഇറ്റലിയെ പരാജയപ്പെടുത്തി കൊണ്ട് ഫൈനലിസിമ നേടി.ആ മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും നേടി.പിഎസ്ജിക്കൊപ്പം ലീഗ് വൺ കിരീടവും ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടവും നേടി.അതിനെക്കാളുമൊക്കെ മുകളിൽ ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി. ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി.

ഏഴു മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും മെസ്സി തന്നെയാണ് വേൾഡ് കപ്പിൽ സ്വന്തമാക്കിയിട്ടുള്ളത്. അങ്ങനെ മെസ്സി സർവ്വം അടക്കിഭരിച്ച ഒരു വർഷം പിന്നിട്ടു പോകുന്നു. 2022ൽ ബാലൺഡി’ഓറിൽ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും 2023ൽ അതും കൂടി സ്വന്തമാക്കുന്നതോടെ മെസ്സി തൂത്തുവാരും. യഥാർത്ഥത്തിൽ എല്ലാ നിലയിലും മെസ്സിയുടെ ഒരു വർഷം തന്നെയാണ് കടന്നുപോയിട്ടുള്ളത്.

Rate this post