“41 ആം വയസ്സിൽ 2026 ലോകകപ്പ് കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ”

ലോക ഫുട്ബോളിൽ പകരം വെക്കാനില്ലാത്ത താരമാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 36 ആം വയസ്സിലും രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഗോളുകൾ അടിച്ചു കൂട്ടുന്ന ക്രിസ്റ്റ്യാനോ അടുത്തൊന്നും കളി അവസാനിക്കാനുള്ള ഉദ്ദേശത്തിലല്ല. ഈ പ്രായത്തിലും ചെറുപ്പക്കാരെ പോലും നാണിപ്പിക്കുന്ന മികവോട് കൂടിയാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്.

2026 ലോകകപ്പിൽ കളിച്ച് ചരിത്രം സൃഷ്ടിക്കാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2026 ൽ കാനഡയും മെക്സിക്കോയും സംയുകതമായി നടത്തുന്ന വേൾഡ് കപ്പ് എത്തുമ്പോൾ സൂപ്പർ താരത്തിന് 41 വയസ്സ് തികയും.2006 ജർമ്മനിയിൽ നടന്ന വേൾഡ് കപ്പിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഇതിനകം നാല് ടൂർണമെന്റുകളിൽ പ്രത്യക്ഷപ്പെട്ടു. 15 വർഷം മുമ്പ് തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാൾഡോയും ലയണൽ മെസ്സിയും അവരുടെ അഞ്ചാം ലോകകപ്പ് കളിക്കാൻ ഒരുങ്ങുകയാണ്. അഞ്ചാം വേൾഡ് കപ്പ് കളിക്കുന്നതിലൂടെ ജർമ്മൻ ഐക്കൺ ലോതർ മത്തൗസ്, മെക്സിക്കൻ ജോഡി, റാഫേൽ മാർക്വേസ്, അന്റോണിയോ കാർബജൽ എന്നിവർക്കൊപ്പം ആവും സൂപ്പർ താരങ്ങളുടെ സ്ഥാനം.

ഖത്തർ വേൾഡ് കപ്പിന് ശേഷം റൊണാൾഡോ അന്തരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പോർച്ചുഗൽ ജേഴ്സിയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ട്.റൊണാൾഡോ കളിക്കുകയും പരിക്കില്ലാതെ തുടരുകയും ചെയ്താൽ 2026 വേൾഡ് കപ്പിലും സൂപ്പർ താരത്തിന്റെ ഗോളുകൾ നമുക്ക് കാണാൻ സാധിക്കും.182 മത്സരങ്ങളിൽ നിന്ന് 115 സ്ട്രൈക്കുകളുമായി എക്കാലത്തെയും മുൻനിര പുരുഷ അന്താരാഷ്ട്ര ഗോൾസ്‌കോറർ ആകുന്നത് ഉൾപ്പെടെ നിരവധി റെക്കോർഡുകളാണ് സൂപ്പർ താരം സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്.

പോർച്ചുഗൽ ഇതുവരെ മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന വേൾഡ് കപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടില്ല.അടുത്ത അന്താരാഷ്ട്ര ഇടവേളയിൽ ഗ്രൂപ്പ് എയിലെ നേതാക്കളായ സെർബിയയുമായാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.തന്റെ രാജ്യത്തെ ഖത്തറിലേക്ക് എത്തിക്കുന്നതിനായി ഗോളുകൾ നേടുമെന്നും അതിലൂടെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾ സ്‌കോറർ എന്ന നിലയിൽ തന്റെ ലീഡ് വർദ്ധിപ്പിക്കാമെന്നും റൊണാൾഡോ പ്രതീക്ഷിക്കുന്നു. യുണൈറ്റഡ് സൂപ്പർ താരം ഉടൻ വിരമിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഇനിയും കളിക്കുവാൻ തന്നെയാണ് ലക്‌ഷ്യം.

Rate this post