ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവിസ്മരണീയമായ 5 പ്രകടനങ്ങൾ : Cristiano Ronaldo

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ . പോർച്ചുഗീസ് മെഗാസ്റ്റാർ ‘ദ ബ്യൂട്ടിഫുൾ ഗെയിമായ ‘ ഫുട്ബോളിന്റെ ഒരു തലമുറയെ നിർവചിക്കുന്നു. റൊണാൾഡോ ഗ്രൗണ്ടിൽ ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള പ്രകടനമാണ് നടത്തുന്നത്. പകലെന്നോ രാത്രിയെന്നോ വ്യതാസമില്ലാതെ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുടരുന്നത്. 37 ആം വയസ്സിലും കളിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത റൊണാൾഡോ 20 കാരനായ താരത്തിന്റെ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നു. റൊണാൾഡോയുടെ കരിയറിൽ മറക്കാനാവാത്ത 5 പോരാട്ടങ്ങൾ.

5.ആഴ്സണൽ 1-3 മാഞ്ചസ്റ്റർ യുണൈറ്റഡ് (ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ, 2009) -ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കളിച്ച ഏറ്റവും മികച്ച മത്സരമാണിത്. . 2009 ൽ റൊണാൾഡോ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ചെൽസിയെ പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് കിരീടം നേടിയത്. സെമിഫൈനലിൽ ആഴ്സണലിനെ നേരിടേണ്ടിവന്ന യുണൈറ്റഡ് ,ഓൾട്രാഫൊർഡിൽ നടന്ന ആദ്യ പാദത്തിൽ ഒരു ഗോളിന്റെ പരാജയം രുചിച്ചു. എന്നാൽ എമിറേറ്സിൽ നടന്ന രണ്ടാം പാദത്തിൽ പാർക്കിന്റെ ഗോളിന് വഴിയൊരുക്കിയ റൊണാൾഡോ 40 വാര അകലെ നിന്നും നേടിയ ഫ്രീകിക്കിലൂടെ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുകൾ നേടി.

4.ബാഴ്‌സലോണ 1-2 റയൽ മാഡ്രിഡ് (ലാ ലിഗ, 2012)-റയൽ മാഡ്രിഡിൽ ചേർന്ന് മൂന്ന് വർഷത്തിനു ശേഷം 2012 ഏപ്രിൽ 21 ന് റൊണാൾഡോയുടെ ജീവിതത്തിലെ നിർണായക നിമിഷം ആയിരുന്നു. ആദ്യ പകുതിയിൽ സമി ഖേദിറ റയലിന് ലീഡ് നൽകിയെങ്കിലും 70 ആം മിനുട്ടിൽ കറ്റാലൻ താരങ്ങൾക്കായി അലക്സിസ് സാഞ്ചസ് സമനിലയിലാക്കി. ജർമൻ താരം ഓസിലിന്റെ വിശിഷ്ടമായ പാസ് സ്വീകരിച്ച ക്രിസ്റ്റ്യാനോയെ ഓഫ്‌സൈഡ് കെണി പൊട്ടിച്ചു ഗോൾ നേടി.ആ സീസണിൽ റയൽ മാഡ്രിഡ് ബാഴ്സലോണ ക്കെതിരെ ഏഴ് പോയിന്റ് ലീഡ് നേടുകയും കിരീടം സ്വന്തമാക്കുകയും ചെയ്തു.

3.യുവന്റസ് 0-3 റയൽ മാഡ്രിഡ് (ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ, 2018)-2018 ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റൊണാൾഡോയുടെ മറ്റൊരു ഗംഭീര പ്രകടനംകണ്ടു. ട്യൂറിനിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ റൊണാൾഡോ റയലിനെ മറ്റൊരു കിരീടത്തിലേക്ക് നയിച്ചു. റൊണാൾഡോ തന്റെ ആദ്യ ഗോൾ നേടിയത് ഇസ്കോയുടെ പാസിൽ നിന്ന് ഒരു മികച്ച ബൂട്ട് ഫ്ലിക്കിലൂടെയാണ്, എന്നാൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോളാണ് തലക്കെട്ടിൽ സ്ഥാനം പിടിച്ചത്. 64-ാം മിനിറ്റിലാണ് ചരിത്ര ഗോൾ പിറക്കുന്നത് മികച്ചൊരു ബൈ സൈക്കിൾ കിക്കിലൂടെ യുവന്റസ് വലയിലാക്കി.

2.പോർച്ചുഗൽ 3-3 സ്പെയിൻ (ലോകകപ്പ്, 2018)-റൊണാൾഡോയുടെ പോർച്ചുഗീസ് ജേഴ്സിയിൽ ഏറ്റവും മികച്ച മത്സരമാണ് 2018 ലോകകപ്പിൽ സ്പെയിനിനെതിരെ. ആദ്യ പകുതിയിൽ പെനാൽറ്റിയിലോട്ട് റൊണാൾഡോ ആദ്യ ഗോൾ നേടി . എന്നാൽ മത്സരത്തിൽ പോർച്ചുഗൽ തോൽവിയിലേക്ക് പോകുമെന്ന് തോന്നിയ സന്ദർഭത്തിൽ മിന്നുന്ന ഫ്രീ കിക്കിലൂടെ പോർച്ചുഗലിന് റൊണാൾഡോ സമനില നേടിക്കൊടുത്തു. മത്സരത്തിൽ റൊണാൾഡോ ഹാട്രിക്ക് സ്വന്തമാക്കി.

1.യുവന്റസ് 3-0 അറ്റ്ലെറ്റിക്കോ മാഡ്രിഡ് (2019, ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ) -റൊണാൾഡോയുടെ കരിയറിലെ ഏറ്റവു മികച്ച പെർഫോമെൻസ് പിറന്ന മത്സരമാണിത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചു വരവുകളിൽ ഒന്നായിരുന്നു ഈ മത്സരം. ആദ്യ പാദത്തിൽ 2 ഗോളുകൾക്ക് വിജയിച്ച അത്ലറ്റികോ ക്വാർട്ടർ ഉറപ്പിച്ചാണ് ട്യൂറിനിൽ എത്തിയത്. എന്നാൽ ഡീഗോ സിമിയോണിയുടെ ടീമിനെതിരെ ഹാട്രിക്ക് നേടി ക്വാർട്ടർ ഫൈനലിൽ ഇടം നേടി. അത്ലറ്റികോ ഗോ ൾകീപ്പർ ജാൻ ഒബ്ലാക്കിനെ മറികടന്ന് രണ്ട് ബുള്ളറ്റ് ഹെഡറുകൾ നേടി റൊണാൾഡോ.

Rate this post