ഒരൊറ്റ മത്സരത്തിൽ മെസ്സിക്ക് വേണ്ടി കളം കയ്യേറിയത് മൂന്ന് ആരാധകർ,വീഡിയോ

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അജാക്സിയോയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും തിളങ്ങിയതോടുകൂടിയാണ് ഈ അനായാസ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചത്. രണ്ടു ഗോളും ഒരു അസിസ്റ്റും എംബപ്പേ നേടിയപ്പോൾ ഒരു ഗോളും രണ്ട് അസിസ്റ്റും ലയണൽ മെസ്സി സ്വന്തമാക്കി.

മെസ്സിയെ സംബന്ധിച്ചിടത്തോളം മറ്റൊരു മികച്ച മത്സരമാണ് ഇപ്പോൾ കഴിഞ്ഞു പോയിരിക്കുന്നത്. വളരെയധികം സൂക്ഷ്മതയോടെ കൂടി കളിച്ച മെസ്സി, ആ ജാഗ്രതക്കിടയിലും കളം നിറഞ്ഞു കളിക്കുന്ന കാഴ്ച നമുക്ക് കാണാൻ കഴിഞ്ഞു. ഈ സീസണിൽ തകർപ്പൻ ഫോമിലാണ് മെസ്സി കളിക്കുന്നത് എന്നുള്ളത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.

മാത്രമല്ല പല മത്സരങ്ങളിലും മെസ്സിയോടുള്ള ആരാധന കൊണ്ട് പല ആരാധകരും കളത്തിലേക്ക് പ്രവേശിക്കുന്ന കാഴ്ചകൾ നാം കാണാറുണ്ട്. മെസ്സിയെ ഹഗ് ചെയ്യാനും, മെസ്സിക്കൊപ്പം സെൽഫിയെടുക്കാനും വേണ്ടിയൊക്കെയാണ് ആരാധകർ പലപ്പോഴും മൈതാനത്തേക്ക് പ്രവേശിക്കാറുള്ളത്.ഇന്നലെ അജാക്സിയോയുടെ മൈതാനത്തും ഇത്തരത്തിലുള്ള കാര്യങ്ങൾ നടന്നിട്ടുണ്ട്.

ഒരു തവണയല്ല,മൂന്ന് തവണയാണ് ആരാധകർ മെസ്സിക്ക് വേണ്ടി കളം കയ്യേറിയത്. കൗമാരപ്രായക്കാരായിരുന്നു മത്സരത്തിനിടെ മെസ്സിയുടെ അടുത്തേക്ക് ഓടിവന്നത്.അതിൽ ഒരു ആരാധകൻ മെസ്സിയെ കെട്ടിപ്പിടിക്കാൻ വേണ്ടിയായിരുന്നു വന്നിരുന്നത്.രണ്ടുപേർ മെസ്സിക്കൊപ്പം സെൽഫി എടുത്തു കൊണ്ട് കളം വിടുകയും ചെയ്തു. ഇപ്പോൾ പിഎസ്ജിയുടെ മത്സരങ്ങളിൽ ഇതൊരു നിത്യ സംഭവമാണ്.

എന്നാൽ അതിലേറെ ആരാധകരെ ആകർഷിക്കുന്നത് മെസ്സിയുടെ സ്വഭാവമാണ്. ഒരിക്കലും തന്റെ ആരാധകരെ നിരാശരാക്കുകയോ അവരോട് ദേഷ്യപ്പെടുകയോ മെസ്സി ചെയ്യാറില്ല. മറിച്ച് വളരെ ബഹുമാനത്തോടെയും സൗഹാർദ്ദപരവുമായാണ് മെസ്സി ഇടപെടാറുള്ളത്. ഇതുകൊണ്ടൊക്കെ തന്നെയാണ് മെസ്സി എന്ന വ്യക്തിയോട് ഇത്രയധികം ആരാധകർക്ക് ആരാധന തോന്നാൻ കാരണം.

Rate this post