❝മെസ്സിയുണ്ട് പക്ഷെ റൊണാൾഡോയില്ല❞ , തന്നെക്കാൾ ‘മികച്ച സാങ്കേതികതയുള്ള’ 5 കളിക്കാരെ തെരഞ്ഞെടുത്ത് നെയ്മർ |Neymar

പാരീസ് സെന്റ് ജെർമെയ്‌ൻ സ്‌ട്രൈക്കർ നെയ്‌മറിന് കരുത്തുറ്റ ഡിഫൻഡർമാരെ നേരിടുന്നതും എതിരാളികളെ ഡ്രിബ്ലിംഗ് ചെയ്യുന്നതും ഒരിക്കലും ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയില്ല.അതിനാൽ തന്നെക്കാൾ സാങ്കേതികമായി കഴിവുള്ള അഞ്ച് കളിക്കാരെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ബ്രസീൽ ഫോർവേഡ് കുറച്ച് ബുദ്ധിമുട്ടി. അഞ്ച് ഫുട്ബോൾ കളിക്കാരെ തിരഞ്ഞെടുതപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ലീഗ് 1 ൽ നിന്നുമുള്ള രണ്ട് കളിക്കാർ പട്ടികയിൽ ഉണ്ട്. ശേഷിക്കുന്ന ഒരു താരം ല ലീഗയിൽ നിന്നാണ്.

നെയ്മർ പറയുന്നതനുസരിച്ച്, ലയണൽ മെസ്സി, ഈഡൻ ഹസാർഡ്, കെവിൻ ഡി ബ്രൂയിൻ, മാർക്കോ വെറാട്ടി, തിയാഗോ എന്നിവരാണ് തന്നെക്കാൾ സാങ്കേതികമായി മികച്ചു നിൽക്കുന്ന അഞ്ച് ഫുട്ബോൾ താരങ്ങൾ. “എന്നേക്കാൾ മികച്ച സാങ്കേതികത? എനിക്ക് അതിന് ഉത്തരം നൽകാൻ കഴിയുമോ എന്ന് അറിയില്ല ! എല്ലാ വിനയത്തോടും കൂടി, ഇന്ന് ഫുട്ബോളിലെ ഏറ്റവും സാങ്കേതികമായ കളിക്കാരിൽ ഒരാളായി ഞാൻ എന്നെ കരുതുന്നു, ”അദ്ദേഹം പറഞ്ഞു.ഒടുവിൽ മനസ്സില്ലാമനസ്സോടെയാണെങ്കിലും അദ്ദേഹം കൂട്ടിച്ചേർത്തു, മെസ്സി, ഹസാർഡ്, ഡി ബ്രൂയ്ൻ, വെറാട്ടി,തിയാഗോ!”

ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയത്ത് നെയ്മർ മെസ്സിക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ടിരുന്നു.ഇപ്പോൾ രണ്ട് ഫുട്ബോൾ താരങ്ങളും ഫ്രഞ്ച് ടീമായ പിഎസ്ജിക്ക് വേണ്ടി ഒരുമിച്ച് കളിക്കുകയാണ്. നിലവിൽ നെയ്മറിനും മെസ്സിക്കുമൊപ്പം പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന പട്ടികയിലെ മറ്റൊരു താരം കൂടിയാണ് വെറാട്ടി.നെയ്മർ ഒരിക്കലും ഹസാർഡിനോടും ഡി ബ്രൂയ്‌നോടും ഒപ്പം കളിച്ചിട്ടില്ലെങ്കിലും ആദ്യ സ്ഥാനങ്ങളിൽ രണ്ടു ബെൽജിയൻ താരങ്ങളെത്തി.

2013-14 സീസണിന് മുന്നോടിയായി ബ്രസീലിയൻ ഫുട്ബോൾ ക്ലബ്ബായ സാന്റോസിൽ നിന്നാണ് നെയ്മർ ബാഴ്സലോണയിലെത്തിയത്.186 തവണ ബാഴ്‌സലോണ ജേഴ്‌സി അണിഞ്ഞ താരം , കറ്റാലൻ ഭീമന്മാർക്കായി 105 ഗോളുകൾ നേടി.2017 ൽ 30 കാരൻ റെക്കോർഡ് തുകക്ക് പിഎസ്ജിയിൽ ഒപ്പുവച്ചു. ഇതുവരെ പിഎസ്ജിക്ക് വേണ്ടി 144 മത്സരങ്ങൾ കളിച്ച താരം 100 ഗോളുകൾ നേടിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച ലീഗ് 1 സീസണിൽ ആറ് അസിസ്റ്റുകളോടൊപ്പം 13 ഗോളുകളും അദ്ദേഹം നേടി. പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പിഎസ്ജിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള നെയ്മറുടെ ആഗ്രഹം ഇതുവരെ വിജയിച്ചിട്ടില്ല.

പിഎസ്ജിയിൽ അഞ്ച് സീസണുകൾ ചെലവഴിച്ച ശേഷം, നെയ്മർ ഫ്രഞ്ച് ക്ലബ് വിടാൻ ഒരുങ്ങുകയാണ്. ഇപ്പോൾ നടക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ നെയ്മറെ വലയിലാക്കാൻ ചെൽസിയാണ് മുൻനിരയിലുള്ളത്.

Rate this post