❝വർത്തമാനവും ഭാവിയും! ❞-ട്രാൻസ്ഫർ ഊഹാപോഹങ്ങൾക്കിടയിൽ മകനോടൊപ്പം പരിശീലനം നടത്തി റൊണാൾഡോ

സ്പെയിനിലെ മയോർക്ക ദ്വീപുകളിൽ അവധിക്കാലം ആസ്വദിച്ചതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഒരു ഫുട്ബോൾ മൈതാനത്ത് തിരിച്ചെത്തി. ആവേശകരമായ മറ്റൊരു സീസണിന് ഒരുങ്ങുകയാണ് 37 കാരനായ സ്‌ട്രൈക്കർ.

യുവന്റസിലേക്കുള്ള തിരിച്ചുവരവും ബയേൺ മ്യൂണിക്കിലേക്കും ചെൽസിയിലേക്കും റോമയിലേക്കും സ്പോർട്ടിങ്ങിലേക്കുമുള്ള ട്രാൻസ്ഫർ കിംവദന്തികൾക്കിടയിലാണ് പോർച്ചുഗീസ് താരം.റെഡ് ഡെവിൾസിന്റെ പ്രീ-സീസൺ തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി ലാ ലിഗ സൈഡ് ആർ‌സി‌ഡി മല്ലോർക്കയുടെ പരിശീലന ഗ്രൗണ്ടിൽ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനൊപ്പം പരിശീലനം നടത്തി.ഓൾഡ് ട്രാഫോർഡിലെ തന്റെ തിരിച്ചുവരവ് സീസണിൽ 24 ഗോളുകൾ നേടിയ റൊണാൾഡോ അടുത്തിടെ തന്റെ മകന്റെ 12-ാം ജന്മദിനം ആഘോഷിച്ചത് ട്രാമുണ്ടാന പർവതനിരകളുടെ താഴ്‌വരയിലെ ഒരു ആഡംബര വില്ലയിൽ താമസിച്ചാണ്.

യുവേഫ നേഷൻസ് ലീഗിനായി അന്താരാഷ്ട്ര ഡ്യൂട്ടിയിലായതിന് ശേഷം പോർച്ചുഗീസ് സൂപ്പർ താരം തന്റെ ഇടവേള ആസ്വദിക്കുകയാണ്.പുതിയ ബോസ് എറിക് ടെൻ ഹാഗിന്റെ കീഴിൽ യുണൈറ്റഡിന്റെ കാരിംഗ്ടൺ പരിശീലന കേന്ദ്രത്തിലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ് റൊണാൾഡോ. റൊണാൾഡോ ജൂനിയറിനൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങൾ യുണൈറ്റഡ് താരം പങ്കിട്ടിരിക്കുയാണ്.

റൊണാൾഡോ ഒരു മഞ്ഞ ടീ-ഷർട്ടും ചാരനിറത്തിലുള്ള ഷോർട്ട്സും ധരിച്ചപ്പോൾ, അദ്ദേഹത്തിന്റെ മകൻ 7-ാം നമ്പർ യുണൈറ്റഡിന്റെ നീലയും വെള്ളയും ഉള്ള ജേഴ്സിയുമാണ് ധരിച്ചത്.റൊണാൾഡോയുടെ മൂത്ത മകൻ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലാണ്.12 വയസ്സുകാരൻ ഒരു മത്സരത്തിൽ ഗോൾ നേടിയ ശേഷം പിതാവിന്റെ പ്രസിദ്ധമായ ‘സിയുയു’ ആഘോഷം കാണിക്കുകയും ചെയ്തു.ഇതിഹാസ സ്‌ട്രൈക്കർ പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങൾ വർത്തമാനകാലത്തിന്റെയും കായിക ഭാവിയുടെയും ഒരു നേർക്കാഴ്ച കാണിക്കുന്നു.

സമ്മർ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് കുറച്ച് മാസങ്ങൾ കൂടി ഉള്ളതിനാൽ, റൊണാൾഡോ യുണൈറ്റഡ് വിടാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.ഈ സമ്മറിൽ ചെൽസിയുമായോ മറ്റൊരു ക്ലബ്ബുമായോ റൊണാൾഡോ സൈൻ ചെയ്യാൻ തീരുമാനിച്ചാൽ നെയ്‌മറെ ഉൾപ്പെടുത്താൻ റെഡ് ഡെവിൾസ് ആഗ്രഹിക്കുന്നുണ്ട്.