ലയണൽ മെസ്സി : “ക്ലബ് ഫുട്ബോളിൽ പുതിയ നാഴികകല്ല് പിന്നിട്ട് പിഎസ്ജി സൂപ്പർ താരം”

ഫ്രഞ്ച് ലീഗ് 1 ൽ കഴിഞ്ഞ ദിവസം നാന്റസിനെതിരായ പിഎസ്ജിയുടെ മത്സരത്തിന് ശേഷം ലയണൽ മെസ്സി തന്റെ കരിയറിൽ 800 ക്ലബ് മത്സരങ്ങൾ എന്ന ലാൻഡ് മാർക്കിനൊപ്പമെത്തി.നാന്റസിനെതിരായ 3-1 തോൽവിയിൽ ലയണൽ മെസ്സി പിഎസ്ജിക്ക് ഒരു അസിസ്റ്റ് നൽകിയിരുന്നു.എഫ്‌സി ബാഴ്‌സലോണയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ കൂടുതൽ ക്ലബ് മത്സരങ്ങളും കളിച്ചത് പക്ഷെ മാന്ത്രിക സംഖ്യയിൽ എത്തിയത് പിഎസ്‌ജിയ്‌ക്കൊപ്പമാണ്.

2004 ഒക്ടോബറിൽ എസ്പാൻയോളിനെതിരെ ഫ്രാങ്ക് റിക്കാഡിന് കീഴിലാണ് ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിച്ചത്. 17 വർഷങ്ങൾക്ക് ശേഷമാണ് മെസ്സി 800 എന്ന നാഴികല്ലിലെത്തിയത്. ഇത്രയും മത്സരങ്ങളിൽ നിന്നും 679 ഗോളുകൾ നേടുകയും 312 അസിസ്റ്റുകൾ നൽകുകയും ചെയ്തു, അതിൽ 672 എണ്ണം എഫ്‌സി ബാഴ്‌സലോണയ്‌ക്കൊപ്പമാണ്.അതിൽ 120 എണ്ണം ചാമ്പ്യൻസ് ലീഗിലാണ് പിറന്നത്. പിഎസ്ജി ക്ക് വേണ്ടി മെസ്സി 7 ഗോളുകളാണ് നേടിയത്.അവയിൽ രണ്ട് ഗോളുകൾ ലീഗ് 1 ലും അഞ്ച് ഗോളുകൾ ചാമ്പ്യൻസ് ലീഗിലും ആണ് പിറന്നത്.

ബാഴ്സലോണക്കൊപ്പം 778 തവണ കളിച്ച താരം 672 ഗോളുകൾ നേടി. പെപ് ഗാർഡിയോളയുടെ കീഴിൽ, മെസ്സി മറ്റേതൊരു പരിശീലകനെക്കാളും കൂടുതൽ ഗെയിമുകൾ (219) കളിക്കുകയും കൂടുതൽ ഗോളുകൾ (211) നേടുകയും ചെയ്തു,100 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ രണ്ട് കളിക്കാരിൽ ഒരാളാണ് അദ്ദേഹം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 140 ന് പിന്നിൽ 125 ഗോളുകളാണ് മെസ്സി നേടിയത്.എഫ്‌സി ബാഴ്‌സലോണയ്‌ക്കായി 303 അസിസ്റ്റുകളും പിഎസ്‌ജിയ്‌ക്ക് ഒമ്പത് അസിസ്റ്റുകളും അദ്ദേഹം നൽകിയിട്ടുണ്ട്.

ഈ സീസണിൽ ബാഴ്സലോണ വിട്ട് ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിൽ ചേരുമ്പോൾ മിക്ക ആളുകളും പ്രതീക്ഷിക്കുന്നത് പോലെ ലയണൽ മെസ്സിക്ക് ക്ലബ്ബിൽ വലിയ സ്വാധീനം ചെലുത്താനായില്ല. തന്റെ പതിവ് സ്കോറിങ് താരത്തിന് നഷ്ടപെട്ട എന്ന് തോന്നിപ്പോവുകയും ചെയ്തു. പലപ്പോഴും പാരീസ് ജേഴ്സിയിൽ മെസ്സി കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഗോൾ മാത്രം അകന്നു നിന്നു.എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കണക്കുകൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ താരം പതിയെ ഫോമിലേക്ക് തിരിച്ചെത്തുന്ന കാഴച കാണാൻ സാധിക്കും.

ഗോളുകളുടെ കണക്കെടുക്കുമ്പോൾ നിര്ഭാഗ്യവാനായ താരം കൂടിയാണ്‌ മെസ്സി.ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ പോസ്റ്റിൽ തട്ടി മടങ്ങിയ ഷോട്ടുകൾ മെസിയുടേതായിരുന്നു. ഒരു പി‌എസ്‌ജി കളിക്കാരനായതിന് ശേഷം അദ്ദേഹം ഗോളിന് മുന്നിൽ എത്ര നിർഭാഗ്യവാനാണെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നു.ഈ സീസണിലെ ലയണൽ മെസ്സിയുടെ ആറോളം ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി പോയിട്ടുണ്ട്.

Rate this post