” 36 മിനുട്ടിനുള്ളിൽ സെൽഫ് ഗോളുകളിലൂടെ ഹാട്രിക്കുമായി ന്യൂസിലന്‍ഡ് വനിത താരം “

ഏതൊരു ഫുട്ബോൾ താരത്തിന്റെയും ഒരു സ്വപ്നമായിരിക്കും ഹാട്രിക്ക് നേടുക എന്നത്. ആധുനിക ഫുട്ബോളിൽ ഹാട്രിക്ക് എന്നത് സാധാരണ കാഴ്ചയായി മാറുകയും ചെയ്തിട്ടുണ്ട്. ഒരു മത്സരത്തില്‍ തന്നെ ഹാട്രിക്ക് ഗോളുകളും നാല് ഗോളുകളും അഞ്ച് ഗോളുകള്‍ വരെ ഒരു താരം നേടാറുണ്ട്. എന്നാൽ സ്വന്തം പോസ്റ്റില്‍ മൂന്ന് തവണ പന്തെത്തിച്ച് എതിരാളികള്‍ക്ക് മൂന്ന് ഗോള്‍ സമ്മാനിക്കുക എന്നത് അധികം കേള്‍ക്കാത്ത കാര്യമാണ്. എന്നാൽ അങ്ങനെയൊരു സംഭവം ലോക ഫുട്ബോളിൽ സംഭവിച്ചിരിക്കുകയാണ്.

ന്യൂസിലൻഡ് ഡിഫൻഡർ മെയ്‌കയ്‌ല മൂർ വിചിത്രമായ രീതിയിൽ സെൽഫ് ഗോൾ ഹാട്രിക്ക് നേടിയിരിക്കുന്നത്.കാലിഫോർണിയയിൽ നടന്ന ഷെബീലീവ്സ് കപ്പിന്റെ രണ്ടാം റൗണ്ടിൽ യുഎസ് വനിതാ ദേശീയ ടീമിനെതിരെ നടന്ന മത്സരത്തിലാണ് അപൂർവ സംഭവം നടന്നത്.5-0 എന്ന സ്‌കോറിൽ അമേരിക്ക മത്സരം ജയിക്ക്‌ൿയും ചെയ്തു.ന്യൂസിലന്‍ഡിന്റെ പ്രതിരോധ താരമാണ് മൂര്‍. ഇടം കാല്‍ കൊണ്ടും വലം കാല്‍ കൊണ്ടും ഹെഡ്ഡറിലൂടെയും മൂര്‍ സ്വന്തം വലയിലേക്ക് തന്നെ പന്തെത്തിച്ചു!

വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ 0-0ന് സമനിലയിൽ തളച്ച അമേരിക്കക്കാർക്ക്, അഞ്ചാം, ആറാം, 36 മിനിറ്റുകളിൽ മൂറിന്റെ സെൽഫ് ഗോളുകൾ ലഭിച്ചപ്പോൾ തന്നെ വിജയം ഉറപ്പിച്ചു.51-ാം മത്സരത്തിൽ സോഫിയ ഹ്യൂർട്ടയുടെ ഒരു സ്‌നാപ്പ് ഹെഡറിലൂടെ ആഷ്‌ലി ഹാച്ച് അത് 4-0 ആക്കി, രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമിന്റെ മൂന്നാം മിനിറ്റിൽ മല്ലോറി പഗ് ഗോൾ നേടി വിജയം ഉറപ്പിച്ചു.

നാല് വനിതാ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റാണ് ഷി ബിലീവസ് കപ്പ്. ന്യൂസിലന്‍ഡ്, അമേരിക്ക, ചെക്ക് റിപ്പബ്ലിക്ക്, ഐസ്‌ലന്‍ഡ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇംഗ്ലീഷ് വനിതാ ക്ലബ് ഫുട്‌ബോളില്‍ ലിവര്‍പൂളിന്റെ പ്രതിരോധ താരമാണ് ഈ 25കാരി.