“മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വർഷങ്ങൾക്ക് മുൻപ് ജിംഗനെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങൾ ചർച്ചയാക്കി ആരാധകർ”

ശനിയാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് ശേഷം വിവാദ പരാമർശവുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കൻ. “സ്ത്രീകളോടൊപ്പമാണ് ഞങ്ങൾ കളിച്ചത് സ്ത്രീകളോടൊപ്പം” എന്നാണ് മത്സരശേഷം ജിങ്കൻ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പരാമർശം സന്ദേശ് ജിങ്കനെ പോലൊരു സീനിയർ ഫുട്ബോൾ താരത്തിൽ നിന്നും ആരും പ്രതീക്ഷിക്കുന്നതായിരുന്നില്ല. വിവാദം ശക്തമായതിനെ തുടർന്ന് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. എന്നാൽ അതിന്നും ആരാധകരെ തൃപ്തി പെടുത്തുന്നതെയിരുന്നില്ല.

ഇപ്പോൾ ജിംഗാൻറെ വിവാദ പരാമര്ശത്തിന്റെ ഇടയിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനായിരുന്ന റെനെ മ്യൂലൻസ്റ്റീൻ വർഷങ്ങൾക്ക് മുൻപ് പെര്ഫഞ്ഞ വാക്കുകകൾ ചർച്ചയായി മാറുകയാണ് .മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ക്ലബ്ബ് ക്യാപ്റ്റന്റെ മനോഭാവത്തെയും മത്സരത്തിന് ശേഷമുള്ള രാത്രി പാർട്ടിക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.സന്ദേശ് ജിങ്കന്റെ പ്രൊഫഷണലല്ലാത്ത മനോഭാവത്തെയും അന്ന് മ്യൂലൻസ്റ്റീൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

”ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ) ഇത് എല്ലാവരും അറിയണമെന്ന് ഞാൻ കരുതുന്നു- എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിന് ശേഷം, ഞങ്ങൾ 5-2 ന് തോറ്റപ്പോൾ, ക്യാപ്റ്റൻ സന്ദേശ് ജിംഗൻ പുലർച്ചെ 4 മണി വരെ പാർട്ടിയിലായിരുന്നു. അദ്ദേഹം മദ്യപാനത്തിനും ഇരയായിരുന്നുവെന്ന് ഞാൻ കണ്ടെത്തി.ഞാൻ പുറത്തായ ദിവസം, ഞാൻ അദ്ദേഹത്തോട് പ്രകടനത്തെക്കുറിച്ച് ചോദിച്ചു, അയാൾക്ക് അപ്പോഴും മദ്യത്തിന്റെ മണം ഉണ്ടായിരുന്നു. അദ്ദേഹം ആരാധകരെയും ക്ലബ്ബിനെയും പ്രതിനിധീകരിക്കുന്ന ക്യാപ്റ്റനാണ്. താൻ ഇന്ത്യയിലെ ഒരു വലിയ പ്രൊഫഷണലാണെന്ന് അദ്ദേഹം കരുതുന്നു, എന്നാൽ എന്റെ അഭിപ്രായത്തിൽ, അവൻ തന്നെയും എല്ലാവരെയും നിരാശപ്പെടുത്തി” റെനെ മ്യൂലൻസ്റ്റീൻ ജിംഗിനെകുറിച്ച പറഞ്ഞു.

“ആ സമയത്ത് റെനെ മ്യൂലൻസ്റ്റീനെ പുറത്താക്കുന്നതിനായി ബെംഗളൂരുവിന് എതിരെ ജയിക്കാൻ അവർ ആഗ്രഹിച്ചില്ല, അത് എന്നെ ഒഴിവാക്കുന്നതിന്റെ ഭാഗമായായിരിക്കാം, ഞങ്ങൾ വഴങ്ങിയ ഗോളുകൾ നോക്കുകയാണെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കും. ഒരു കാരണവും ഇല്ലാതെയാണ് ജിംഗൻ പെനാൽറ്റി വഴങ്ങിയത്. മൂന്നാമത്തെ ഗോളും ജിംഗാൻറെ പിഴവ് മൂലമാണ്” പരിശീലകൻ പറഞ്ഞു.

2017-18 സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്നു റെനെ മ്യൂലൻസ്റ്റീൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസർവ്വ് ടീം പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.പ്രകടനം മോശമായതോടെ 2018 ജനുവരി ആദ്യം അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് ബ്ലാസ്റ്റേഴ്സ് പുറത്താക്കുകയായിരുന്നു.റെനെ മ്യുലെൻസ്റ്റീനെ പുറത്താക്കി ദിവസങ്ങൾക്കുള്ളിൽ ഡേവിഡ് ജെയിംസിനെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചു. പുറത്തായതിന് ശേഷമാണ് അദ്ദേഹം ജിങ്കനെതിരെ കടുത്ത വിമർശനവുമായി എത്തിയത്.

Rate this post