‘ഭാവിയെക്കുറിച്ച് ഇപ്പോൾ എനിക്ക് ഒന്നും അറിയില്ല’ : ബ്ലാസ്റ്റേഴ്സിൻ്റെ കുടുംബാംഗമാകാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ് | ഫെഡോർ ചെർനിച്ച് | Kerala Blasters

ഒഡിഷ എഫ്സിയോട് പ്ലെ ഓഫിൽ പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ യാത്ര അവസാനിച്ചിരുന്നു. സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ വലിയ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കളിക്കാനിറങ്ങിയത്.

പല തരത്തിലുള്ള പ്രതിസന്ധികൾ മൂലം ലീഗിലെ ആദ്യ പകുതിയിൽ പുലർത്തിയ ഫോം ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ തുടരാൻ സാധിച്ചിരുന്നില്ല. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനോപ്പം ചേർന്ന ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ ചെർനിച്ച് ഭാവിയെക്കുറിച്ചും ക്ലബിനെക്കുറിച്ചും സംസാരിച്ചു.ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായാണ് ഫെഡോർ എത്തുന്നത്. മോശമല്ലാത്ത പ്രകടനം അദ്ദേഹം ക്ലബ്ബിനു വേണ്ടി നടത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 9 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. ടീമുമായി ഇഴകിചേരാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. സീസൺ അവസാനത്തോടെ താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുകയാണ്. ലിത്വാനിയൻ ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള സാധ്യത വളരെ കുറവാണ്.ബ്ലാസ്റ്റേഴ്സിന്റെ സീസൺ അവസാനിച്ചതോടെ അദ്ദേഹം ആരാധകർക്കായി ഒരു സന്ദേശം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

“നമ്മൾ എല്ലാവരും പ്രതീക്ഷിച്ച പോലെ സീസൺ അവസാനിച്ചില്ല.ചിലപ്പോൾ ഫുട്ബോൾ ഇങ്ങനെയാണ്… എൻ്റെ ഭാവിയെക്കുറിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല .പക്ഷേ ടീമിന് നിങ്ങൾ നൽകുന്ന പിന്തുണയ്ക്കും സ്നേഹത്തിനും എൻ്റെ ഹൃദയത്തിൽ നിന്ന് എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ അത്ഭുതകരമായ ആളുകളെ ഇവിടെ കണ്ടുമുട്ടി, ബ്ലാസ്റ്റേഴ്സിൻ്റെ കുടുംബാംഗമാകാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്”ഫെഡോർ ചെർനിച്ച് ഇൻസ്റ്റാഗ്രാമിൽ ക്കുറിച്ചു.

5/5 - (1 vote)