വൻ ഓഫറുകൾ വേണ്ടെന്ന് വെച്ച് ലൂയി സുവാരസ് ; ലക്ഷ്യം സ്റ്റീവൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയോ ?
മറ്റു ക്ലബ്ബുകളിൽ നിന്നുള്ള ഒന്നിലധികം ഓഫറുകൾ നിരസിച്ചതിന് ശേഷം ആസ്റ്റൺ വില്ലയിൽ സ്റ്റീവൻ ജെറാർഡുമായി വീണ്ടും ഒന്നിക്കുന്നതിൽ ലൂയിസ് സുവാരസ് ശ്രദ്ധ കേന്ദ്രീകരിച്ചതായി റിപ്പോർട്ടുണ്ട്. ലിവർപൂളിൽ മൂന്നര വർഷം ജെറാർഡിനൊപ്പം സുവാരസ് കളിച്ചു. വില്ല പാർക്കിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ കീഴിൽ പ്രവർത്തിക്കാൻ ഉറുഗ്വായ് ഇന്റർനാഷണൽ താല്പര്യപെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ജെറാർഡ് തന്റെ മുൻ ലിവർപൂൾ ടീമംഗങ്ങളിൽ ഒരാളെ വില്ലയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ലോണിൽ ബാഴ്സലോണയിൽ നിന്ന് ഫിലിപ്പെ കുട്ടീന്യോ വില്ലയിലേക്ക് എത്തുന്നത്. പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ സ്കോർ ചെയ്ത തന്റെ വരവ് ബ്രസീലിയൻ അറിയിക്കുകയും ചെയ്തു.
Luis Suarez is interested in joining Aston Villa when his contract is up this summer, according to @gerardromero pic.twitter.com/HzV4S0O7rJ
— B/R Football (@brfootball) January 18, 2022
സ്പാനിഷ് ഫുട്ബോൾ റിപ്പോർട്ടർ ജെറാർഡ് റൊമേറോ തന്റെ ട്വിച്ച് ചാനലിൽ സുവാരസിന്റെ ഭാവിയെക്കുറിച്ച് ഒരു വലിയ അപ്ഡേറ്റ് നൽകി.ബ്രസീലിയൻ ടീമുകളായ പാൽമിറാസ്, കൊറിന്ത്യൻസ്, അത്ലറ്റിക്കോ മിനേറോ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ഓഫറുകൾ അത്ലറ്റിക്കോ മാഡ്രിഡ് താരം നിരസിച്ചതായി റൊമേറോ ട്വീറ്റ് ചെയ്തു.വില്ലയിൽ ചേരാൻ താൽപ്പര്യമുള്ളതിനാൽ സൗദി അറേബ്യൻ ഭാഗത്തോട് സുവാരസും നോ പറഞ്ഞു.ലിവർപൂളിൽ ഒരുമിച്ച് കളിച്ചപ്പോൾ ജെറാർഡും സുവാരസും മികച്ച ബന്ധമായിരുന്നു.
ആസ്റ്റൺ വില്ലക്ക് വീണ്ടും ഒരു മാർക്വീ സൈനിംഗ് ഉറപ്പാക്കാൻ കഴിയുമെന്ന് തോന്നുന്നു. എന്നിരുന്നാലും, സുവാരസിന്റെ അത്ലറ്റിക്കോ മാഡ്രിഡ് കരാർ അവസാനിക്കാൻ സമ്മർ വരെ കാത്തിരിക്കേണ്ടി വരും. ജെറാർഡിന് ഏറ്റവും തലപര്യമുള്ള താരങ്ങളിൽ ഒരാളാണ് സുവാരസ്.2015-ൽ താൻ കളിച്ച ഏറ്റവും മികച്ച കളിക്കാരനാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.” സുവാരസ് ഒരു മികച്ച പ്രതിഭയും വളരെ അപകടകാരിയുമായ കളിക്കാരനാണ്,” എന്നാണ് ജെറാർഡ് ഉറുഗ്വേൻ ഫോർവേഡിനെ കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോയുടെ ലാ ലിഗ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച സുവാരസ് ഈ കാലയളവിൽ 27 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയെങ്കിലും തന്റെ അവസാന 10 മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ഗോൾ വരൾച്ചയ്ക്കിടയിലും, സുവാരസ് തന്റെ ടീമിന്റെ പ്രധാന ഭാഗമായി തുടരുന്നുവെന്ന് ഡീഗോ സിമിയോണി ചൊവ്വാഴ്ച പറഞ്ഞിരുന്നു.