“എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടീം-മേറ്റ് ലയണൽ മെസ്സിയാണ്” : എമിലിയാനോ മാർട്ടിനെസ്

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സിയെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ലയണൽ മെസ്സിയെ പ്രശംസിചിരിക്കുകയാണ്.ആസ്റ്റൺ വില്ല ഷോട്ട്-സ്റ്റോപ്പർ മുൻ ബാഴ്‌സലോണ ക്യാപ്റ്റനെ തന്റെ കരിയറിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരൻ എന്ന് വിശേഷിപ്പിച്ചു.

“എനിക്ക് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച [ടീം-മേറ്റ്] മെസ്സിയാണ്,”എമിലിയാനോ മാർട്ടിനെസ് പറഞ്ഞു. കഴിഞ്ഞ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പോടു കൂടിയാണ് ഇവർ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി തീർന്നത്.ടൂർണമെന്റിൽ ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയ ഇരുവരും ആൽബിസെലെസ്റ്റിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ വളരെയധികം സ്വാധീനം ചെലുത്തി.

PSG ഫോർവേഡ് എങ്ങനെയാണെന്ന് അടുത്ത് കണ്ട മാർട്ടിനെസിന് അദ്ദേഹത്തിന്റെ അസാമാന്യമായ വ്യക്തിത്വത്തെയും കഴിവിനെയും നേതൃത്വത്തെയും പ്രശംസിക്കാതിരിക്കാൻ കഴിയില്ല. കോപ്പ അമേരിക്കയിൽ തന്റെ മികച്ച പതിപ്പായി മാറാൻ പ്രചോദിപ്പിച്ചതിന് അർജന്റീന ക്യാപ്റ്റനോട് താൻ എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്നും ഗോൾകീപ്പർ കൂട്ടിച്ചേർത്തു.”ഒരു കളിക്കാരനെന്ന നിലയിൽ, ഒരു നേതാവെന്ന നിലയിൽ, ഒരു വ്യക്തിയെന്ന നിലയിൽ. ഒരു മികച്ച ഗോൾകീപ്പറാകാൻ അദ്ദേഹം എന്നെ പ്രചോദിപ്പിച്ചുവെന്ന് ഞാൻ കരുതുന്നു, കോപ്പ അമേരിക്കയിൽ എന്റെ മികവ് പുറത്തെടുക്കാൻ സഹായിച്ച മെസ്സിയോട് ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും” മാർട്ടിനെസ് കൂട്ടിച്ചേർത്തു.

ലയണൽ മെസ്സി എമിലിയാനോ മാർട്ടിനെസിന്റെ കടുത്ത ആരാധകനാണെന്ന് പറയാതെ വയ്യ. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയതിന് ശേഷം അർജന്റീന സഹപ്രവർത്തകനെ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണ് വിശേഷിപ്പിച്ചത്.