” ഡാനി ആൽവസ്, മെസ്സി, ക്രിസ്റ്റ്യാനോ അല്ലെങ്കിൽ ഇബ്രാഹിമോവിച്ചാണെങ്കിൽ മാത്രം സൈൻ ചെയ്യും “

38 കാരനായ ഡാനി ആൽവ്‌സിന്റെ ബാഴ്‌സലോണയിലേക്കുള്ള മടങ്ങിവരവ് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ക്യാമ്പ് നൗവിൽ തനിക്ക് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ബ്രസീലിയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. രണ്ടാം വരവിൽ ബാഴ്‌സലോണയിൽ തന്റെ സാനിധ്യം തെളിയിക്കാൻ 38 കാരന് അതികം സമയം വേണ്ടി വന്നില്ല. ക്ലബ്ബിനായി തന്റെ രണ്ടാം മത്സരത്തിൽ തന്നെ അസ്സിസ്റ് നൽകി വരവറിയിക്കുകയും ചെയ്തു.

കാറ്റലൂന്യ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കവെ 38 വയസ്സുള്ള ഒരു കളിക്കാരനെ സൈൻ ചെയ്യുമോ? എന്ന ചോദ്യം ആൽവസിനോട്‌ ചോദിക്കുകയുണ്ടായി. “അദ്ദേഹത്തിന്റെ പേര് ഡാനി ആൽവ്സ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി അല്ലെങ്കിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നല്ലാതെ ഞാൻ മടിക്കും. എപ്പോൾ വിരമിക്കണമെന്ന് മറ്റുള്ളവർ പറയണമെന്ന് ആഗ്രഹിക്കാത്ത കളിക്കാരാണിവർ ” ഇതായിരുന്നു ബ്രസീലിയൻ കൊടുത്ത മറുപടി.

മെസ്സിയില്ലാത്ത ബാഴ്‌സലോണയിൽ കളിക്കുന്നതിനെക്കുറിച്ചും ആൽവസ് വാചാലനായി മാറി.അദ്ദേഹവും തന്റെ കരിയർ ഇവിടെ അവസാനിപ്പിച്ചാൽ നന്നായിരിക്കും, മെസ്സിയെ കുറിച്ച് ആൽവസ് പറഞ്ഞു. കരിയർ ഇവിടെ പൂർത്തിയാക്കുന്നത് മെസ്സിക്ക് കൊടുക്കാവുന്ന ഒരു വലിയ സമ്മാനമായിരിക്കും എന്നും ആൽവസ് പറഞ്ഞു.“സാവിക്കും [പെപ്] ഗാർഡിയോളയ്ക്കും ഒരേ ശൈലിയാണ്,” ആൽവസ് പറഞ്ഞു. സാവിയിലൂടെ ബാഴ്സലോണ പഴയ പ്രതാപത്തിലേക്കെത്തുമെന്നും ബ്രസീലിയൻ അഭിപ്രായപ്പെട്ടു.”ഇതിന് ഒന്നോ രണ്ടോ വർഷമെടുക്കും, പക്ഷേ നമ്മൾ എല്ലാവരും പ്രണയിച്ച ബാഴ്‌സലോണയെ തിരികെ കൊണ്ടുവരിക എന്നതാണ് വെല്ലുവിളി, ഫുട്ബോൾ ചരിത്രം മാറ്റിയ ടീമാണ് ബാഴ്സലോണ . ആൽവസ് പറഞ്ഞു.

2008 ൽ പെപ് ഗാർഡിയോള അദ്ദേഹത്തെ ബാഴ്സലോണയിൽ എത്തിച്ചു.കാറ്റലോണിയയിൽ എത്തിയതിനു ശേഷം താരത്തിന്റെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു ലോക ഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആയി ആൽവസ് മാറി.ആറ് ലാലിഗ കിരീടങ്ങൾ, നാല് കോപ്പ ഡെൽ റേ കിരീടങ്ങൾ, നാല് സൂപ്പർകോപ്പ ഡി എസ്പാന കിരീടങ്ങൾ, മൂന്ന് ചാമ്പ്യൻസ് ലീഗ്, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പുകൾ, മൂന്ന് ക്ലബ് ലോകകപ്പുകൾ എന്നിവ നേടിയിട്ടുണ്ട്. രണ്ടാം വരവിൽ കിരീടങ്ങളുടെ എണ്ണം കൂട്ടാനുള്ള ഒരുക്കത്തിലാണ് വെറ്ററൻ റൈറ്റ് ബാക്ക്.

Rate this post