“ക്രിസ്റ്റ്യാനോ റൊണാൾഡോ പോലെ ലോകത്തിലെ മികച്ച താരങ്ങളുണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതാപകാലം വീണ്ടെടുക്കുമെന്ന് ദിമിതർ ബെർബറ്റോവ്”
ബൾഗേറിയൻ സൂപ്പർ താരം ദിമിതർ ബെർബറ്റോവ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ നിന്നും വിട പറഞ്ഞിട്ട് ഒരു പതിറ്റാണ്ടിലേറെയായി. എന്നാലും സ്ട്രൈക്കറുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവന്ന ജേഴ്സിയോടുള്ള അഭിനിവേശം മായ്ച്ചു കളയാൻ കാലത്തിന് പോലും സാധിച്ചില്ല.അലക്സ് ഫെർഗൂസണ് കീഴിൽ യുണൈറ്റഡിന്റെ പ്രതാപ കാലത്ത് രണ്ട് ലീഗ് കിരീടങ്ങൾ നേടിയ താരം 2010/11 സീസണിൽ രണ്ടാമത്തെ ടോപ്പ് സ്കോററായിരുന്നു. ചിരവൈരികളായ ലിവർപൂളിനെതിരായ ഹാട്രിക്ക് ഉൾപ്പെടെ ബൾഗേറിയൻ റെഡ് ഡെവിൾസിനായി 149 മത്സരങ്ങളിൽ നിന്ന് 56 ഗോളുകൾ നേടിയിട്ടുണ്ട്.
ഓൾഡ് ട്രാഫോർഡിലെ ആ സുപ്രധാന ദിനങ്ങൾ ഓർക്കുമ്പോൾ, ബെർബറ്റോവിന് പലപ്പോഴും ഗൃഹാതുരത്വം തോന്നാറുണ്ട്.” സ്കോർ ചെയ്യുന്ന ഓരോ ഗോളും മോശമോ മനോഹരമോ ആയാലും, ഒരു സ്ട്രൈക്കർക്ക് വിലപ്പെട്ടതാണ്.എന്നാൽ ഇപ്പോൾ ഞാൻ ആ നിമിഷങ്ങൾ വീണ്ടും ഓർമിക്കുമ്പോൾ ലിവർപൂളിനെതിരായ ബൈസിക്കിൾ കിക്ക് ഗോൾ എന്റെ മനസ്സിൽ ഉയർന്നുവരുന്നു.’പഴയ’ യുണൈറ്റഡുമായും നിലവിലുള്ള യുണൈറ്റഡുമായും താരതമ്യം ചെയ്യുമ്പോൾ പുതിയ ടീമിൽ പ്രതീക്ഷകൾ ഉണ്ടെന്ന് ബെർബറ്റോവ് പറഞ്ഞു.
“ഒരുപാട് മാറ്റം വന്നിട്ടുണ്ട്. കളിക്കാർ മാറിക്കൊണ്ടിരിക്കുന്നു, പരിശീലകർ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അലക്സ് ഫെർഗൂസൺ എന്ന ഒരു പരിശീലകന്റെ കീഴിൽ കളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു.അദ്ദേഹം പോയതിന് ശേഷം ഞങ്ങൾ പ്രീമിയർ ലീഗ് നേടിയിട്ടില്ലെന്ന് വ്യക്തം. അവർ വളരെ വേഗം തങ്ങളുടെ മികച്ച നിലയിലേക്ക് തിരിച്ചെത്തുമെന്ന് എനിക്ക് തോന്നുന്നു. അവർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ പോലെ ലോകത്തിലെ മികച്ച താരങ്ങളുണ്ട്. റാൽഫ് റാംഗ്നിക്കിനെ പോലെ മികച്ചൊരു പരിശീലകനും അവർക്കുണ്ട് അത്കൊണ്ട് തന്നെ ഉറപ്പായും ടീം ഒന്നാം സ്ഥാനം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു” ബൾഗേറിയൻ പറഞ്ഞു.
“റൊണാൾഡോയ്ക്കൊപ്പം ഒരു കാര്യം ഒരിക്കലും മാറില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പരിശീലനത്തിലും ഗെയിമുകളിലും അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും സമീപനവുമാണ് മാറാതെ നിൽക്കുന്നത്. റൊണാൾഡോ ഇപ്പോഴും അങ്ങനെ തന്നെയാണ് എന്ന് എനിക്ക് ഉറപ്പുണ്ട്.കാരണം അങ്ങേയറ്റം പ്രൊഫഷണലായില്ലെങ്കിൽ നിങ്ങൾക്ക് 36 വയസ്സിൽ കളിക്കാൻ കഴിയില്ല. തീർച്ചയായും, റൊണാൾഡോ തന്റെ കളി മാറ്റി. ഇപ്പോൾ സെന്റര് ഫോർവേഡ് ആയാണ് കളിക്കുന്നത്.പന്ത് തന്നിലേക്ക് വരുന്നതുവരെ കാത്തിരിക്കുന്നു. സ്വാഭാവികമായും അവന്റെ വേഗത പഴയതുപോലെയല്ല” റൊണാൾഡോയ്ക്കൊപ്പമുള്ള തന്റെ കളിദിനങ്ങൾ അനുസ്മരിച്ചുകൊണ്ട് ബൾഗേറിയൻ പറഞ്ഞു.