“റൊണാൾഡോയുമായും, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുമായും ജേഴ്‌സി കൈമാറരുതെന്ന് മിഡിൽസ്‌ബോറോ പരിശീലകൻ”

എഫ്എ കപ്പിന്റെ നാലാം റൗണ്ടിൽ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി മിഡിൽസ്ബ്രോ ഏറ്റുമുട്ടും.മത്സരത്തിന് മുമ്പ് മിഡിൽസ്ബ്രോ മാനേജർ ക്രിസ് വൈൽഡർ തന്റെ കളിക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.ഇത് പതിനൊന്നാം തവണയാണ് എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡിൽസ്‌ബ്രോയെ നേരിടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് vs മിഡിൽസ്ബ്രോ പോരാട്ടത്തിന് മുന്നോടിയായി, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുമായും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും ജേഴ്‌സി കൈമാറുന്നതിനെ ക്രിസ് വൈൽഡർ തന്റെ കളിക്കാരെ വിലക്കിയിരിക്കുകയാണ്. മത്സര ശേഷം ജഴ്‌സികൾ മാറ്റുന്നത് കളിക്കാർ പിന്തുടരുന്ന ഒരു പാരമ്പര്യമാണ്, എന്നിരുന്നാലും, വൈൽഡർ ചിന്തിക്കുന്നത് മറ്റൊന്നാണ്.ദ മിററിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, തങ്ങൾ ഓൾഡ് ട്രാഫോർഡിൽ വന്നത് കാഴ്ചകൾ കാണാനല്ലെന്നും റാൽഫ് റാഗ്നിക്കിന്റെ ടീമിനെ ബുദ്ധിമുട്ടാക്കാനാണ് എന്നും വൈൽഡർ പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.

“അവരുടെ ടീം ഷീറ്റ് ഡ്രസ്സിംഗ് റൂമിൽ വരും, അത് ഡി ഗിയ, വരാനെ, ഹാരി മാഗ്വയർ തുടങ്ങിയ പ്രമുഖ താരങ്ങൾ ഉണ്ടാവും.അത് കണ്ടിട്ട് നമ്മൾ തകരരുത് ,യൂറോപ്പിലെയും പ്രീമിയർ ലീഗിലെയും ഏറ്റവും മികച്ച താരങ്ങൾ അവർക്കൊപ്പമുണ്ട്.കഴിവുള്ളവരുടെ ഒരു വലിയ നിരതന്നെ അവർക്കൊപ്പമുണ്ട്.എന്നാൽ നമ്മൾ കാഴ്ച കാണാൻ വന്നവരല്ല ജേഴ്സിയും കൈമാറില്ല” മിഡിൽസ്‌ബോറോ പരിശീലകൻ പറഞ്ഞു.

“”ഓൾഡ് ട്രാഫോർഡിലേക്ക് ഒരു സന്ദർശനത്തിന് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ജേഴ്‌സി വേണമെങ്കിൽ ഡ്രസിങ് റൂമിൽ ചെന്ന് കൈമാറുക .അവർ എതിരാളികളാണ് ,അവർ നന്നായി കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ നന്നായി കളിക്കണം അല്ലെങ്കിൽ യുണൈറ്റഡിന് സുഖപ്രദമായ രാത്രിയാകും. ഞാനുൾപ്പെടെ ആരും അത് ആഗ്രഹിക്കുന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രീമിയർ ലീഗ് ടേബിളിൽ നിലവിൽ നാലാമതാണ് റാൽഫ് റാങ്‌നിക്കിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്, അവരുടെ അവസാന നാല് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല.മൂന്ന് വിജയങ്ങളും ഒരു സമനിലയുമാണ് റെഡ് ഡെവിൾസ് നേടിയത്. അവരുടെ അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ സ്‌കോട്ട് മക്‌ടോമിനയുടെ ഗോളിൽ 1-0ന് അവർ വിജയിച്ചു.

Rate this post