“ലൂണയുടെ ക്യാപ്റ്റൻസിയിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു , ടീമിൽ ഒരു മാറ്റം “

ഐ എസ് എൽ സീസണീലെ പതിമൂന്നം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് എഫ് സിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ബെംഗളൂരുവിന് എതിരായ പരാജയത്തിനു ശേഷം ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് വിജയം തന്നെയാണ് ഇന്ന് ലക്ഷ്യമിടുന്നത്. ആദ്യ ഇലവനിൽ ഒരു മാറ്റം ആണ് ഉള്ളത്. പൂട്ടിയക്ക് പകരം മധ്യനിരയിൽ ആയുഷ് ആണ് ഇന്ന് ഇറങ്ങുന്നത്.

നാല് മഞ്ഞക്കാർഡ് കണ്ടതോടെയാണ് പ്യൂയ്റ്റിയ സസ്പെൻഷൻ നേരിട്ടത്.പ്രഭ്സുഖാൻ ​ഗില്ലാണ് ബ്ലാസ്റ്റേഴ്സ് ​ഗോളി. മാർക്കോ ലെസ്കോവിച്ച്-റൂയിവ ഹോർമിപാം സഖ്യമാണ് സെന്റർ ബാക്കിൽ. ഹർമൻജ്യോത് ഖബ്രയും നിഷും കുമാറും ഫുൾബാക്കുകളായി കളിക്കും. മിഡ്ഫീൽഡിൽ ജീക്സനാണ് ആയുഷിന്റെ പങ്കാളി. ലൂണയും മലയാളി താരം സഹൽ അബ്ദുൾ സമദും വിങ്ങുകളിൽ കളിക്കും. അൽവാരോ വാസ്ക്വസ്-ജോർജ് പെരേയ്ര ഡയസ് സഖ്യമാണ് ആക്രമണത്തിൽ.

നിലവില്‍ 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്.15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് 10 പോയിന്റ് മാത്രമാണുള്ളത്. ലീഗില്‍ ഏറ്റവും പിന്നിലാണ് അവര്‍

കേരള ബ്ലാസ്റ്റേഴ്സ്; ഗിൽ, ഖബ്ര, ലെസ്‌കോവിച്ച്, ഹോർമിപാം, , നിഷു, ജീക്‌സൺ, ആയുഷ്, സഹൽ, ലൂണ, ഡയസ്, വാസ്‌ക്വസ്