കൊമ്പുകുലുക്കി കൊമ്പന്മാർ ; പത്തു പേരായി ചുരുങ്ങിയിട്ടും തകർപ്പൻ ജയവുമായി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ രണ്ടു വിദേശ താരങ്ങളുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്ന് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം അൽവാരോ വാസകേസിന്റെ ബൂട്ടിൽ നിന്നും പിറക്കുകയും ചെയ്തു. 70 ആം മിനുട്ടിൽ ആയുഷ് അധികാരി ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പെരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളി അവസാനിപ്പിച്ചത്. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഡയസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ലൂണയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒരു മാറ്റവുമായാണ് ഇന്ന്‌ നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയത്.കേരള ബ്ലാസ്റ്റേഴ്സ് മികച്ച നീക്കങ്ങൾ നടത്തി എങ്കിലും ഫൈനൽ പാസ് പിറക്കാത്തത് വിനയായി. 41ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ജീക്സന്റെ ഹെഡർ ഗോൾ ബാറിൽ തട്ടിയാണ് പുറത്ത് പോയത്‌.നോർത്ത് ഈസ്റ്റിനും അവരസങ്ങൾ സൃഷ്ടിക്കാൻ ആവാത്തത് തന്നെ ആയിരുന്നു പ്രശ്നം. അവരും നല്ല നീക്കങ്ങൾ നടത്തി എങ്കിലും ഒരു തുറന്ന അവസരം സൃഷ്ടിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് വിജയം നേടുക ആകും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം. ആദ്യ പകുതിയിൽ രണ്ട് ടീമുകൾക്കും നല്ല അവസരങ്ങൾ ഇന്ന് സൃഷ്ടിക്കാൻ ആയില്ല.

നാല് വർഷത്തിന് ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ഒരു വിജയം കണ്ടെത്താനുള്ള ശ്രമത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതി ആരംഭിച്ചത്.രണ്ടാം പകുതിയിൽ ഇരു ടീമുകളും മാറ്റങ്ങൾ ഒന്നും വരുത്തിയില്ല. രണ്ടാം പകുതിയിൽ ആദ്യ അവസരം ലഭിച്ചത് നോർത്ത് ഈസ്റ്റിനാണ്. എന്നാൽ ഹെർണാൻ സന്താനയുടെ ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിയത്. 58 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും വാസകേസിന്റെ ഷോട്ട് ഗോൾ കീപ്പർ തടുത്തിട്ടു. 61 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് തുറന്ന അവസരം ലഭിച്ചു. എന്നാൽ ലൂണയുടെ ഹെഡ്ഡർ പുറത്തു പോയി.

62 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോൾ എത്തി. നിഷ് കുമാർ കൊടുത്ത ക്രോസിൽ നിന്നും ഖബ്ര പന്ത്‌ പെരേര ഡയസിന് കൈമാറുകയും താരത്തിന്റെ ഹെഡ്ഡർ നോർത്ത് ഈസ്റ്റ് ഗോൾ കീപ്പറെ മറികടന്നു വലയിലായി. എന്നാൽ 70 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി നേരിട്ടു. രണ്ടാം മഞ്ഞ കാർഡ് കണ്ട ആയുഷ് അധികാരി പുറത്തുപോയതോടെ ബ്ലാസ്റ്റേഴ്‌സ് പത്തു പേരായി ചുരുങ്ങി. 82 ആം മിനുട്ടിൽ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. സ്വന്തം ഹാഫിൽ നിന്നും വാസകേസ് തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് ഗോൾകീപ്പറേ മറികടന്നു വലയിലായി.

അവസാന നിമിഷം ഇർഷാദിന്റെ ഗോളിൽ നോർത്ത് ഈസ്റ്റ് ആശ്വാസം കണ്ടെത്തി എങ്കിലും പരാജയം ഒഴിവായില്ല.13 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും. പ്ലെ ഓഫിലേക്ക് കൂടുതൽ അടുക്കുകയും ചെയ്തു.ഒന്നാമതുള്ള ഹൈദരബാദിനെക്കാൾ ഒരു മത്സരം കുറവാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. നോർത്ത് ഈസ്റ്റ് ലീഗിൽ അവസാന സ്ഥാനത്താണ് ഉള്ളത്.

Rate this post