“ഭാവിയിൽ ഒരു ഇന്ത്യൻ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു” : ദിമിതർ ബെർബറ്റോവ്

ഭാവിയിൽ എന്നെങ്കിലും ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു ഇന്ത്യൻ ഫുട്ബോൾ താരം കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി മുൻ ബൾഗേറിയൻ ഫുട്ബോൾ താരം ദിമിതർ ബെർബറ്റോവ് പറഞ്ഞു.റെഡ് ഡെവിൾസിനായി 149 മത്സരങ്ങൾ കളിച്ച സ്‌ട്രൈക്കർ 56 ഗോളുകൾ നേടിയ സ്‌ട്രൈക്കർ അവരെ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളിലേക്കും യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലേക്കും നയിച്ചു.

തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേരുകയും അവർക്കായി ഒമ്പത് മത്സരങ്ങൾ കളിക്കുകയും ചെയ്തത്.ഇന്ത്യയിൽ ഉള്ള സമയത്ത് ബെർബറ്റോവ് ഇന്ത്യയിലെ ആഭ്യന്തര ഫുട്ബോളിനെ നിരീക്ഷിച്ചിരുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഉപയോഗിക്കപ്പെടാത്ത പ്രതിഭകളുടെ ഒരു കൂട്ടമുണ്ട്.

“ഞാൻ ഇന്ത്യയിൽ ആയിരുന്നപ്പോൾ, എന്തുകൊണ്ടാണ് ഒരു ഇന്ത്യൻ കളിക്കാരന് ഇന്ത്യയിൽ നിന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്ക് കുതിച്ചുകയറാൻ കഴിയാത്തതെന്ന് ഞാൻ ചിന്തിച്ചിരുന്നു. അങ്ങനെ നടന്നാൽ അത് ഇന്ത്യൻ ഫുട്ബോളിൽ വലിയ കുതിപ്പ് തന്നെയായിരിക്കും” അദ്ദേഹം പറഞ്ഞു.

“ഒരു മുതിർന്ന ഇന്ത്യൻ കളിക്കാരന് ഒരു ദിവസം യുണൈറ്റഡിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ ഇന്ത്യയിൽ നിന്ന് വന്നാലും അവിടത്തെ ഫുട്ബോൾ യൂറോപ്യൻ നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും, നിങ്ങൾ ആത്മവിശ്വാസം കൈവിടരുത്. ലജ്ജിക്കരുത് അല്ലെങ്കിൽ എല്ലാവരും നിങ്ങളെക്കാൾ മികച്ചവരാണെന്ന് കരുതരുത്. നിന്നിൽ വിശ്വസിക്കുക. നിങ്ങൾക്ക് വിജയിക്കാനാകുമെന്ന ചിന്തയോടെ പോകൂ” ബൾഗേറിയൻ താരം കൂട്ടിച്ചേർത്തു.

“ഇന്ത്യയിലെ യുവ കളിക്കാരോട് അവർ കഠിനാധ്വാനം ചെയ്യണമെന്നും അല്ലാത്തപക്ഷം ഒന്നും സംഭവിക്കില്ലെന്നും ഞാൻ പറയുകയായിരുന്നു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്, അദ്ദേഹം കഴിവുള്ളവനാണെങ്കിലും യുണൈറ്റഡിൽ കഠിനാധ്വാനം ചെയ്യുന്നു, അതിന്റെ ഫലം കാണുകയും ചെയ്യുന്നുണ്ട്” ബെർബറ്റോവ് പറഞ്ഞു.പോർച്ചുഗീസ് ഇതിഹാസം 2021-ൽ ഒരു ദശാബ്ദത്തിന് ശേഷം ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങിയെത്തിയത് .

Rate this post