“മെസ്സിക്ക് പാസ് നൽകാതെ എംബപ്പേ , എന്നിട്ടും മെസ്സി ഗോൾ നേടി, സ്വാർത്ഥനാണെന്ന് വിമർശനം “
നിലവിലെ ഫ്രഞ്ച് ചാമ്പ്യൻമാരായ ലില്ലെയെ 5-1ന് തകർത്ത് പാരീസ് സെന്റ് ജെർമെയ്ൻ ഫ്രഞ്ച് ലീഗിൽ അവരുടെ മുന്നേറ്റം തുടരുകയാണ്. മത്സരത്തിൽ ഡാനിലോ പെരേര പിഎസ്ജിക്ക് വേണ്ടി സ്കോറിംഗ് തുറന്നത് .സ്വെൻ ബോട്ട്മാന്റെ ഹാഫ് വോളിയിലൂടെ ലില്ലെ സമനില ഗോൾ മടക്കി, പ്രെസ്നെൽ കിംപെംബെ ക്ലോസ് റേഞ്ചിൽ നിന്ന് നേടിയ ഗോളിൽ അവർ ലീഡ് തിരിച്ചു പിടിച്ചു.ഡാനിലോ പെരേര, മെസ്സി , എംബപ്പേ എന്നിവരുടെ ഗോളിൽ പിഎസ്ജി വിജയം ഉറപ്പിച്ചു.
എന്നാൽ ജയത്തിന് പിന്നാലെ ആരാധകര്‍ പിഎസ്ജി മുന്നേറ്റ നിര താരം എംബാപ്പെയ്ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്.സ്കോർ 2 -1 ന് നിൽക്കുമ്പോൾ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന മെസിക്ക് പാസ് നല്കാന് എംബാപ്പെ തയ്യാറാവാതിരുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. ലില്ലെയുടെ ഹാഫില്‍ നിന്നും പന്ത് എടുത്ത എംബാപ്പെ എതിരാളിയുടെ ബോക്സിലേക്ക് കുതിച്ചു. എന്നാല്‍ ബോക്സിന് മുന്പില് വെച്ച് ലില്ലെയുടെ പ്രതിരോധനിര താരങ്ങള്‍ എംബാപ്പെയുടെ മുന്നേറ്റം തടസപ്പെടുത്തി.
Oh my goat#Messi pic.twitter.com/m442ZbYzcC
— Christian Chuks (@Chuks_fish) February 6, 2022
ഈ സമയം മെസിയുടെ കാലുകളിലേക്ക് പന്ത് എത്തി. പിഴവുകളില്ലാതെ മെസി അനായാസം പന്ത് വലയ്ക്കുള്ളിലാക്കി. ഇവിടെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിട്ടും മെസിയിലേക്ക് പാസ് ചെയ്യാന്‍ എംബാപ്പെ തയ്യാറാവാതിരുന്നത് സ്വാര്‍ഥതയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. മുന്നേറ്റ നിരയുടെ മധ്യത്തില്‍ കളിക്കുന്നത് മെസിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് മത്സരത്തിന് ശേഷം എംബാപ്പെ പറഞ്ഞിരുന്നു. മെസിക്കത് നല്ല പൊസിഷന്‍ ആയിരിക്കും. അവിടെ സ്വതന്ത്രമായി മെസിക്ക് കളിക്കാനാവുന്നു. എല്ലായിടത്തേക്കും എത്താനും മെസിക്ക് കഴിയുന്നുണ്ടെന്ന് എംബാപ്പെ പറഞ്ഞു.
Just look at football made easy by Messi. Mbappe just dey struggle with ball and his selfish acts
— Prince Amadike (@amadike_prince) February 6, 2022
Goat for a reason #messi #PSG pic.twitter.com/gGvTClDFQr
ജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ 5-1ന് തോൽപ്പിച്ച പിഎസ്ജി ലീഗ് 1 കിരീടപ്പോരാട്ടത്തിൽ രണ്ടാം സ്ഥാനക്കാരായ മാഴ്സെയെക്കാൾ 13 പോയിന്റ് മുന്നിലെത്തി.അതേസമയം, ലില്ലെ 11-ാം സ്ഥാനത്താണ്, കൂടാതെ ലീഗ് നേതാക്കളായ പിഎസ്ജിയിൽ നിന്ന് 24 പോയിന്റിന്റെ അകലെയാണ്. ലീഗ് 1 ലെ അടുത്ത മത്സരത്തിൽ പിഎസ്ജി വെള്ളിയാഴ്ച പാർക്ക് ഡെസ് പ്രിൻസെസിൽ റെന്നസിന് ആതിഥേയത്വം വഹിക്കും.മെസ്സി ലീഗ് 1 ൽ രണ്ട് തവണ മാത്രമേ സ്കോർ ചെയ്തിട്ടുള്ളൂ, എന്നാൽ ബാഴ്സലോണ ഇതിഹാസം ഫ്രഞ്ച് ലീഗിൽ ആറ് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Messi vs Lille(Away) Masterclass🐐
— UndercoverBrother🧢 (@_sambo30) February 7, 2022
~Hardest to Love (The Weeknd) pic.twitter.com/bbLUCdHz7U