പിഎസ്ജി വിടുമെന്ന് എംബാപ്പെ 100% ഉറപ്പിച്ചു, അവസരം മുതലാക്കിയ റയൽ സാലറി കുറച് ഓഫർ നൽകി | Kylian Mbappé

ലോക ഫുട്ബോളിലെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പേയുടെ ട്രാൻസ്ഫർ വാർത്തകളാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലോക ഫുട്ബോളിൽ തരംഗമാവുന്നത്. ഫ്രഞ്ച് കബ്ബായ പാരിസ് സെന്റ് ജർമ്മനുമായി ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പേ ഫ്രഞ്ച് ക്ലബ്ബ് വിട്ടുപോകുമെന്ന് 100% ഉറപ്പിച്ചതായി ഫാബ്രിസിയോ റൊമാനോ പറഞ്ഞു. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുമെന്ന് ക്ലബ്ബിനെയും പ്രസിഡന്റായ നാസർ അൽ ഖലീഫിനെയും എംബാപ്പേ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കിലിയൻ എംബാപ്പേയുടെ ട്രാൻസ്ഫർ വാർത്തകളാണ് ഓരോ ട്രാൻസ്ഫർ ജാലകങ്ങളിലും ചർച്ചയായി കൊണ്ടിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമ്മയിനിൽ ഫ്രാൻസിലെ ലീഗ് കിരീടങ്ങൾ ഉൾപ്പെടെയുള്ള നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ എംബാപ്പെക്ക് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കാനായിട്ടില്ല. ലിയോ മെസ്സിയും നെയ്മർ ജൂനിയർ, സെർജിയോ റാമോസ് തുടങ്ങിയ സൂപ്പർ താരനിരകൾക്ക് ഒപ്പം ഫ്രഞ്ച് ക്ലബ്ബിൽ പന്ത് തട്ടിയ എംബാപ്പേ ഇത്തവണ ടീം വിടുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്.

2022 സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ക്ലബുമായി കരാർ അവസാനിച്ച എംബാപ്പ സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിലെത്തുമെന്ന് നിരവധി ട്രാൻസ്ഫർ വാർത്തകൾ പുറത്തുവന്നെങ്കിലും സ്പാനിഷ് ക്ലബ്ബിന്റെ വമ്പൻ ഓഫറുകളെ നിരസിച്ച എംബാപ്പെയും പി എസ് ജി യും രണ്ടുവർഷത്തേക്ക് കൂടി കരാർ നീട്ടുകയായിരുന്നു.

ഒരു വർഷം കൂടി കരാർ പുതുക്കാനുള്ള അവസരം എംബാപെക്ക് മുന്നിൽ ഉണ്ടെങ്കിലും ഇത്തവണ ടീം വിടണമെന്ന് എംബാപ്പേ ഉറപ്പിച്ചിട്ടുണ്ട്. ഇരുന്നു മാസങ്ങളിൽ എംബാപ്പേ ടീം വിടുന്നത് സംബന്ധിച്ചുള്ള കൂടുതൽ ചർച്ചകളും തുടർനീക്കങ്ങളും പി എസ് ജി നടത്തും, മാത്രമല്ല എംബാപ്പേയുടെ പകരക്കാരന് വേണ്ടി ഇതിനകം പി എസ് ജി നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്

അതേസമയം എംബാപ്പേയെ സ്വന്തമാക്കാൻ എന്നിട്ടേയും പോലെ റയൽ മാഡ്രിഡാണ് രംഗത്തുള്ളത്. പക്ഷേ 2022 സമ്മർ ട്രാൻസ്ഫറിൽ നൽകിയ സാലറി ഓഫറുകളെക്കാൾ കുറഞ്ഞ ഓഫറാണ് ഇത്തവണ റയൽ മാഡ്രിഡ് നൽകിയതെന്ന് ഫാബ്രിസിയോ പറഞ്ഞു, മാത്രമല്ല നിലവിൽ ഫ്രഞ്ച് ക്ലബ്ബിൽ കിട്ടുന്നതിനേക്കാൾ കുറവ് സാലറിയാണ് റയൽ മാഡ്രിഡിന്റെ നിലവിലെ ഓഫറിലുള്ളത്. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രാൻസ്ഫറിലൂടെ കിലിയൻ എംബാപ്പേ മാഡ്രിഡിലെത്തും.

2.7/5 - (4 votes)