എംബപ്പെ ഹാട്രിക് അടിച്ചിട്ടും കളി പോരെന്ന് പിഎസ്ജി പരിശീലകൻ എൻറിക്വെ.

കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗിൽ റീംസിനെതിരെയുള്ള പോരാട്ടത്തിൽ പിഎസ്ജി മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു, മൂന്നു ഗോളും നേടിയത് സൂപ്പർ താരം എംബാപ്പെ തന്നെയായിരുന്നു. ഈ വിജയത്തോടെ പി എസ് ജി ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

എന്നാൽ എംബാപ്പയുടെ ഹാട്രിക് നേട്ടം പരിശീലകന് അത്ര രസിച്ചിട്ടില്ല.പിഎസ്ജി പരിശീലകൻ ലുയിസ് എൻറിക്വെ ചെറിയൊരു വിമർശനവും നടത്തിയിട്ടുണ്ട്, എംബാപ്പയിൽ നിന്നും ഇതുപോലൊരു കളിയല്ല പ്രതീക്ഷിക്കുന്നത് എന്നാണ് പിഎസ്ജി പരിശീലകന് പറയാനുള്ളത്, ലോകത്തിലെ മികച്ച താരമാകുമ്പോൾ ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്,സഹതാരങ്ങൾക്ക് വേണ്ട പിന്തുണ അധികം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പരാതി.

പി എസ് ജി പരിശീലകൻ എൻറിക്വെ പറയുന്നത് ഇങ്ങനെ. “ഞാൻ ഇന്ന് കെയ്ലിയനിൽ അത്ര സന്തുഷ്ടനല്ല, ഹാട്രിക് ഗോളുകൾ നേടിയതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല, പക്ഷേ എംബാപ്പെയെപ്പോലുള്ള ഒരു ലോകോത്തര കളിക്കാരനിൽ നിന്ന് ഞങ്ങൾക്ക് കൂടുതൽ വേണം, അദ്ദേഹത്തിന് ടീമിനെ കൂടുതൽ വ്യത്യസ്തമായ രീതിയിൽ സഹായിക്കാനാകും. അവൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്, ഞങ്ങൾ അവനിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.””ഞാൻ അതിനെക്കുറിച്ച് ആദ്യം അവനോട് സംസാരിക്കാൻ പോവുകയാണ്, അത് സ്വകാര്യമാണ്, ഞാൻ ഒരിക്കലും അതിനെക്കുറിച്ച് പരസ്യമായി നിങ്ങളോട് പറയില്ല, ഒരു തരത്തിലും”.ലുയിസ് പറഞ്ഞു.

ലീഗിലെ തുടക്കത്തിലുള്ള പതർച്ചക്ക് ശേഷം പിഎസ്ജി ശക്തമായി തിരിച്ചു വന്നിരിക്കുകയാണ്, ആദ്യമായി ഇത്തവണ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനും പാരീസിന് കഴിഞ്ഞു, 12 മത്സരങ്ങളിൽ 27 പോയിന്റ്കളോടെ പാരിസ് ഒന്നാമതും, അത്രയും മത്സരങ്ങളിൽ നിന്നും നീസ് 26 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണ്.

എംബാപ്പെയുടെ അടുത്ത മത്സരങ്ങൾ ഫ്രാൻസ് ദേശീയ ടീമിനൊപ്പമാണ്, 2024 യൂറോകപ്പിന്റെ യോഗ്യത മത്സരങ്ങളിൽ ഗ്രീസ്,ജിബ്രാൾട്ടർ എന്നിവരാണ് ഫ്രാൻസിന് എതിരാളികൾ.

Rate this post