കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിന് ബൈക്കടപകടത്തിൽ പരിക്ക് |Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്‌സ് യുവതാരം ഫ്രഡിക്ക് വാഹനപകടത്തിൽ പരിക്ക്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മാർഗുലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരത്തിന് ബൈക്കപടകമാണ് സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ താരത്തിന്റെ ജോ ബോണിനും ഷോൾഡറിനും പരിക്കേറ്റിട്ടിട്ടുണ്ട്. താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നതിനാൽ താരത്തിന് ദീർഘനാൾ പുറത്തിരിക്കേണ്ടി വരും.

ഈ സീസണിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സിയിൽ നിന്നുമാണ് ഈ 21 കാരനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നത്. സീസണിൽ ബ്ലാസ്റ്റേഴ്സിനായി 5 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. അഞ്ച് മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ താരം പ്രതീക്ഷയ്ക്ക് വക നൽകുന്ന പ്രകടനവും കാഴ്ച വെച്ചിരുന്നു.ഫ്രഡിയുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയെ കാര്യമായി ബാധിക്കും. ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന മധ്യനിര താരം ജീക്സൺ സിങ് പരിക്കിന്റെ പിടിയിലാണ്.

ജീക്സൺ എപ്പോൾ കളത്തിലേക്ക് മടങ്ങിവരൂവെന്ന കാര്യം വ്യക്തമാവാത്ത സാഹചര്യത്തിലാണ് ഫ്രഡിയുടെ ഈ അപകടവും.സീസണിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ടെങ്കിലും പരിക്ക് ബ്ലാസ്റ്റേഴ്സിന് ഇത്തവണ വില്ലനാണ്. സീസണ് മുമ്പ് തന്നെ ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരം ജോഷുവാ സോട്ടിരിയോയ്ക്ക് പരിക്കേറ്റിരുന്നു. മാർക്കോ ലെസ്‌കോവിച്ചിനും പരിക്ക് കാരണം ഈ സീസൺ ഐഎസ്എല്ലിൽ ഇത് വരെ കളിച്ചിട്ടില്ല.

കൂടാതെ ഐബാൻ ഡോഹ്ലിങിനും പരിക്ക് കാരണം സീസൺ നഷ്ടമായിരുന്നു. ഇത്തരത്തിൽ പരിക്കുകൾ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവുന്ന സാഹചര്യത്തിലാണ് ഫ്രഡിയുടെ അപകടവും. ഏതായാലും താരത്തിന്റെ ഫിറ്റനസ്സുമായി ബന്ധപെട്ട കാര്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഉടൻ പുറത്ത് വിട്ടേക്കും.

Rate this post