” പ്രണയദിനത്തിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് ” | Kerala Blasters
തിങ്കളാഴ്ച തിലക് മൈതാൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും .പ്രണയദിനത്തിൽ വിജയം നേടാനുറച്ചു തന്നെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയോട് കനത്ത തോൽവി ഏറ്റുവാങ്ങിയ കേരളം ആദ്യ നാലിൽ ഇടംപിടിക്കാനാണ് ശ്രമിക്കുന്നത്. എസ്സി ഈസ്റ്റ് ബംഗാളിനെ സംബന്ധിച്ചിടത്തോളം ഒഡീഷ എഫ്സിയോട് പരാജയപെട്ട് പ്ലെ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ ജയിച്ച് അവസാന സ്ഥാനക്കാരാവാതിരിക്കുക എന്നതാണ് ഈസ്റ്റ് ബംഗാളിന്റെ ലക്ഷ്യം.
തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള അടുത്ത രണ്ട് മത്സരങ്ങളിൽ ലീഗ് ടേബിളിൽ തങ്ങൾക്ക് മുകളിലുള്ള രണ്ട് ടീമുകളായ എടികെ മോഹൻ ബഗാനെയും ഹൈദരാബാദ് എഫ്സിയെയും നേരിടുന്നതിനാൽ കേരളത്തിന് ഈ കളി മൂന്ന് പോയിന്റ് നേടാനുള്ള ഒന്നായിരിക്കണം. അവരുടെ അവസാന മൂന്ന് മത്സരങ്ങൾ ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി, എഫ്സി ഗോവ എന്നിവയ്ക്കെതിരെയാണ്. സെറ്റ് പീസിൽ നിന്നും ധാരാളം സ്കോർ ചെയ്യുന്ന ടീമായ ഈസ്റ്റ് ബംഗാളിനെ എങ്ങനെ തടയും എന്നതാണ് ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദന.
എടികെ മോഹൻ ബഗാനെതിരെ ഓപ്പൺ പ്ലേ വഴി നാല് ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. വാസ്തവത്തിൽ, ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ (6) ഒരു ടീമും കുറവ് ഓപ്പൺ പ്ലേ ഗോളുകൾ വഴങ്ങിയിട്ടില്ല.സ്സി ഈസ്റ്റ് ബംഗാൾ അവരുടെ ഗോളുകളുടെ 70.59 ശതമാനവും (17-ൽ 12) സെറ്റ് പീസുകളിൽ നിന്നാണ് നേടിയത്. ഈസ്റ്റ് ബംഗാളിനേക്കാൾ ഒരു ടീമും സെറ്റ്-പീസുകളിൽ നിന്ന് കൂടുതൽ ശതമാനം ഗോളുകൾ നേടിയിട്ടില്ല.കേരള ബ്ലാസ്റ്റേഴ്സും പരിക്കുകളും സസ്പെൻഷനും നിറഞ്ഞ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നത് . കാരണം ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ റൂയിവ ഹോർമിപാം, ഹർമൻജോത് ഖബ്ര, മാർക്കോ ലെസ്കോവിച്ച് എന്നിവരില്ലാതെയാവും ഇറങ്ങുക.
“ഞങ്ങളുടെ ടീമിൽ വേണ്ടത്ര കളിക്കാർ ഉണ്ട്. അതുകൊണ്ടാണ് ഞങ്ങൾക്ക് ഒരു വലിയ സ്ക്വാഡ് ഉള്ളത്. പുതിയ കളിക്കാർ പുതിയ സ്ഥാനങ്ങൾ ഏറ്റെടുക്കും. എനിക്ക് ആശങ്കയില്ല അവരിൽ എനിക്ക് വിശ്വാസമുണ്ട് . നമുക്ക് നാളെ കാണാം. ഈ കളിക്കാർക്ക് കുറച്ച് ഗെയിം സമയം ലഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, ”ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുകോമാനോവിച്ച് പറഞ്ഞു.“നാളത്തെ മത്സരത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഓരോ കളിയും ഇപ്പോൾ പ്രധാനമാണ്.നാളത്തെ മത്സരത്തിലാണ് ഞങ്ങളുടെ പൂർണ ശ്രദ്ധ” അദ്ദേഹം കൂട്ടിച്ചേർത്തു.
16 കളികളിൽ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ 10-ാം സ്ഥാനത്തുള്ള എസ്സി ഈസ്റ്റ് ബംഗാളിന് നഷ്ടപ്പെടാൻ ഒന്നുമില്ല. അവർക്ക് ഇതുവരെ ഒരു കളി ജയിക്കാൻ മാത്രമാണ് കഴിഞ്ഞത്. ഇതിനൊരു മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് ഹെഡ് കോച്ച് മരിയോ റിവേര.നിലവില്‍ 14 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനെക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ച കൊമ്പന്മാർക്ക്, അടുത്ത രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ ആദ്യ നാലിലെ സ്ഥിര സാന്നിധ്യകാൻ കഴിയും.