“ഡിജോങിന്റെ ഗോളിൽ തോൽ‌വിയിൽ നിന്നും രക്ഷപെട്ട് ബാഴ്സ ; ഇന്റർ മിലാനെ മറികടന്ന് എ സി മിലാൻ ഒന്നാം സ്ഥാനത്ത് ; സംനിലയുമായി രക്ഷപെട്ട് യുവന്റസ് ; തകർപ്പൻ ജയവുമായി ഡോർട്ട്മുണ്ട് “

സ്പാനിഷ് ലാ ലീഗയിൽ കാറ്റാലൻ ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ബാഴ്സ സമനിലയുമായി രക്ഷപെട്ടു.ഇരു ടീമുകളും 2 ഗോൾ വീതം അടിച്ചു സമനില പാലിക്കുക ആയിരുന്നു. രണ്ടു ചുവപ്പ് കാർഡുകൾ കണ്ട മത്സരത്തിൽ ലൂക്ക് ഡി ജോംഗ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനായിരുന്നു ബാഴ്സയുടെ സമനില. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ബാഴ്സലോണ മുന്നിലെത്തി.ജോർദി ആൽബയുടെ ക്രോസിൽ നിന്നു പെഡ്രോ ആണ് ബാഴ്‌സലോണയെ മത്സരത്തിൽ മുന്നിലെത്തിച്ചത്. നാപ്പതാം മിനിറ്റിൽ റൗൾ ദി തോമസിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഗോൾ നേടിയ സെർജി ദാർദർ എസ്പിന്യോളിന് സമനില ഗോൾ സമ്മാനിച്ചു.

64 മത്തെ മിനിറ്റിൽ സെർജി ദാർദറിന്റെ പാസിൽ നിന്നു ഗോൾ നേടിയ റൗൾ ദി തോമസ് എസ്പിന്യോളിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. പിന്നീട് പലപ്പോഴും കളി പരുക്കനായി. മത്സരത്തിൽ ഇഞ്ച്വറി സമയത്ത് പരസ്പരം കൊമ്പ് കോർത്ത ബാഴ്‌സയുടെ ജെറാർഡ് പിക്വക്കും എസ്പിന്യോളിന്റെ നിക്കോളാസ് മെലമദിനും റഫറി ചുവപ്പ് കാർഡ് കാണിച്ചു.തോൽവി മണത്ത മത്സരത്തിൽ കളം നിറഞ്ഞു കളിച്ച ആദാമ ട്രയോറയുടെ അവസാന മിനിറ്റിലെ അവിശ്വസനീയമായ ഒരു ക്രോസിൽ നിന്നു ഹെഡറിലൂടെ ലൂക് ഡി ജോങ് ബാഴ്‌സക്ക് സമനില സമ്മാനിക്കുക ആയിരുന്നു. സമനിലയോടെ ബാഴ്‌സലോണ ലീഗിൽ നാലാം സ്ഥാനത്ത് എത്തി. അതേസമയം ലീഗിൽ പതിമൂന്നാം സ്ഥാനത്ത് ആണ് എസ്പിന്യോൾ.

മറ്റൊരു മത്സരത്തിൽ റയൽ സോസോഡാഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗ്രനാഡയെ പരാജയപ്പെടുത്തി.എം ഒയാർസബൽ (37′ PEN), റഫീഞ്ഞ (74′) എന്നിവരുടെ ഗോളിനായിരുന്നു സോസിഡാഡിന്റെ ജയം. മറ്റൊരു മത്സരത്തിൽ റയൽ ബെറ്റിസ്‌ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ലെവന്റയെ പരാജയപ്പെടുത്തി.എൻ ഫെക്കിർ (14′, 49′), ഇ ഗോൺസാലസ് (29′), ഡബ്ല്യു കാർവാലോ (42′) എന്നിവർ ബെറ്റിസിനായും ഡി ഗോമസ് (43′, 47′) ലെവന്റെയുടെ ഗോളുകളും നേടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അലാവസ് വലൻസിയയെ പരാജയപ്പെടുത്തി.

ഇറ്റാലിയൻ സിരി എ യിൽ സാംപ്ഡോറിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്റർ മിലാനെ മറികടന്നു എ സി മിലാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.ശനിയാഴ്ച നേപ്പിൾസിൽ 1-1ന് സമനില വഴങ്ങിയ ഇന്റർ മിലാനെയും നാപ്പോളിയെയും മറികടന്ന് സ്റ്റെഫാനോ പിയോളിയുടെ ടീം 55 പോയിന്റുമായി ഒന്നാമതെത്തി.മിലാൻ ഡെർബിയിൽ എതിരാളികളായ ഇന്ററിനെ തോൽപിക്കുകയും കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ ലാസിയോയെ 4-0ന് തോൽപിക്കുകയും ചെയ്ത മിലാൻ മികച്ച ഫോമിലാണ്. എട്ടാം മിനുട്ടിൽ പോർച്ചുഗൽ ഇന്റർനാഷണൽ റാഫേൽ ലിയോ നേടിയ ഗോളിനായിരുന്നു മിലൻറെ ജയം.എല്ലാ മത്സരങ്ങളിലും ഈ സീസണിലെ താരത്തിന്റെ പത്താം ഗോൾ ആയിരുന്നു ഇത്.

മറ്റൊരു മത്സരത്തിൽ അറ്റലാന്റയോട് നിർണായക സമനില നേടി യുവന്റസ്.92 മത്തെ മിനിറ്റിൽ ബ്രസീലിയൻ താരം ഡാനിലോയുടെ ഗോളാണ് യുവന്റസിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്.രണ്ടാം പകുതിയിൽ 76 മിനിറ്റിൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്.റെമോ ഫ്രളറുടെ പാസിൽ നിന്നു റസ്ലൻ മാലിനോവ്സ്കിയാണ് അറ്റലാന്റയുടെ ഗോൾ കണ്ടത്തിയത്.പരാജയം മണത്ത യുവന്റസിനു പോബ്ലോ ഡിബാലയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ഡാനിലോ നിർണായക സമനില സമ്മാനിക്കുക ആയിരുന്നു. നിലവിൽ 46 പോയിന്റുകളും ആയി യുവന്റസ് ലീഗിൽ നാലാം സ്ഥാനത്ത് തുടരും. 2 പോയിന്റുകൾ പുറകിൽ അഞ്ചാമത് ആണ് യുവന്റസിനെക്കാൾ ഒരു മത്സരം കുറവ് കളിച്ച അറ്റലാന്റ ഇപ്പോൾ.

ജർമൻ ബുണ്ടസ് ലീഗയിൽ തകർപ്പൻ ജയവുമായി ബൊറൂസിയ ഡോർട്മുണ്ട്.മാർക്കോ റിയൂസിന്റെ ഇരട്ട ഗോളുകളുടെ ബലത്തിൽ യൂണിയൻ ബെർലിൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. ജയത്തോടെ ബുണ്ടസ്ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്കുമായുള്ള വിടവ് ആറ് പോയിന്റായികുറച്ചു .18′, 25′ മിനുട്ടുകളിലാണ് റിയൂസ് ഗോൾ നേടിയത്ശേഷിക്കുന്ന ഗോൾ 71 ആം മിനുട്ടിൽ റാഫേൽ ഗുറേറോ നേടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ പകുതിയിൽ ഫാബിഞ്ഞോ നേടിയ ഏക ഗോളിൽ ലിവർപൂൾ ബേൺലിയെ പരാജയപ്പെടുത്തി. ജയത്തോടെ ഒരു മത്സരം കയ്യിലിരിക്കെ ഒന്നാം സ്ഥാനത്തുള്ള സിറ്റിയുമായി പോയിന്റ് വ്യത്യാസം 9 ആക്കി കുറക്കാൻ സാധിച്ചു.ആഫ്രിക്ക നേഷൻസ് കപ്പിന് ശേഷം ആദ്യമായി സ്റ്റാർട്ടിംഗ് ലൈനപ്പിൽ മുഹമ്മദ് സലായെയും സാദിയോ മാനെയും കാണാൻ സാധിച്ചു.

മറ്റൊരു മത്സരത്തിൽ വോൾവ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ടോട്ടൻഹാമിനെ പരാജയപ്പെടുത്തി.റൗൾ ജിമെനെസ് (6′) ലിയാൻഡർ ഡെൻഡോങ്കർ (18′) എന്നിവരാണ് ടോട്ടൻഹാമിന്റെ ഗോളുകൾ നേടിയത്. വെസ്ട്ട ഹാം ലെസ്റ്റർ മത്സരം സമനിലയിലായി. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്.വൈ ടൈലിമാൻസ് (45′ PEN), ആർ പെരേര (57′) എന്നിവർ ലെസ്റ്ററിനു വേണ്ടി ഗോൾ നേടിയപ്പോൾ ജെ ബോവൻ (10′), സി ഡോസൺ (90’+1′) വെസ്റ്റ് ഹാമിന്റെ ഗോളുകൾ നേടി.

Rate this post