കഴിഞ്ഞ കളിയിൽ എങ്ങനെ തോറ്റുവെന്നത് പ്രശ്നമല്ല, എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം: ഇവാൻ വുകൊമാനോവിച്ച്

വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ 2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 91-ാം മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കോച്ച് ഇവാൻ വുകോമാനോവിച്ച് തന്റെ കളിക്കാരോട് മത്സരത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

14 മത്സരങ്ങളിൽ 23 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലീഗ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അവസാന അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച അവർ, തങ്ങളേക്കാൾ രണ്ട് മത്സരങ്ങൾ കുറച്ച് കളിച്ച്, നാലാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്‌സിയുമായി പോയിന്റ് നിലയിൽ ഒരുമിച്ചാണ്.കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അവസാന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയോട് 3-0ന് തോറ്റിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ അവർ രണ്ട് ഗോളുകൾ വഴങ്ങി. മത്സരത്തിൽ രണ്ട് ഷോട്ടുകൾ മാത്രമാണ് കെബിഎഫ്‌സിക്ക് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത്.

കേരള ബാാസ്റ്റേഴ്സ് അവസാന മത്സരത്തിലെ പരാജയത്തെ കുറിച്ച് അല്ല ചിന്തിക്കുന്നതെന്നും ആ പരാജയത്തോടുള്ള പ്രതികരണം എങ്ങനെയാകണം എന്നതിലാണ് ശ്രദ്ധ കൊടുക്കുന്നത് എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ എസ്‌സി ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് മുന്നോടിയായി, കോച്ച് വുകൊമാനോവിച്ച് ഔദ്യോഗിക പത്രസമ്മേളനത്തിനിടെ പറഞ്ഞു.

“ഒരു കളിയിൽ തോറ്റാൽ അതൊരിക്കലും നല്ലതല്ല. ഞങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് സീസൺ അവസാനത്തോട് അടുക്കുകയും നിരവധി ചെറിയ വിശദാംശങ്ങൾക്ക് മാറ്റമുണ്ടാക്കുവാൻ സാധിക്കും എന്നതിനെക്കുറിച്ചാണ്. ഈ ചെറിയ കാര്യങ്ങൾക്ക് നിങ്ങളെ ഒരു ഗെയിം ജയിക്കാനോ ഗെയിം തോൽപ്പിക്കാനോ കഴിയും. കഴിഞ്ഞ കളിയിലും ഇതായിരുന്നു അവസ്ഥ. അടുത്ത കളിയിലും അവസാനം വരെ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ കളിയിൽ എങ്ങനെ തോറ്റു എന്നതല്ല, ഇപ്പോൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിന് ശേഷമുള്ള അടുത്ത രണ്ട് മത്സരങ്ങളിൽ ലീഗ് ടേബിളിൽ തങ്ങൾക്ക് മുകളിലുള്ള രണ്ട് ടീമുകളായ എടികെ മോഹൻ ബഗാനെയും ഹൈദരാബാദ് എഫ്‌സിയെയും നേരിടുന്നതിനാൽ കേരളത്തിന് ഈ കളി മൂന്ന് പോയിന്റ് നേടാനുള്ള ഒന്നായിരിക്കണം. അവരുടെ അവസാന മൂന്ന് മത്സരങ്ങൾ ചെന്നൈയിൻ എഫ്‌സി, മുംബൈ സിറ്റി, എഫ്‌സി ഗോവ എന്നിവയ്‌ക്കെതിരെയാണ്. സെറ്റ് പീസിൽ നിന്നും ധാരാളം സ്കോർ ചെയ്യുന്ന ടീമായ ഈസ്റ്റ് ബംഗാളിനെ എങ്ങനെ തടയും എന്നതാണ് ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദന.

16 കളികളിൽ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ 10-ാം സ്ഥാനത്തുള്ള എസ്‌സി ഈസ്റ്റ് ബംഗാളിന് നഷ്ടപ്പെടാൻ ഒന്നുമില്ല. അവർക്ക് ഇതുവരെ ഒരു കളി ജയിക്കാൻ മാത്രമാണ് കഴിഞ്ഞത്. ഇതിനൊരു മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് ഹെഡ് കോച്ച് മരിയോ റിവേര.നിലവില്‍ 14 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനെക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ച കൊമ്പന്മാർക്ക്, അടുത്ത രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ ആദ്യ നാലിലെ സ്ഥിര സാന്നിധ്യകാൻ കഴിയും.

Rate this post