“യൂറോപ്പ ലീഗിലും വിജയം കണ്ടെത്താനാവണത്തെ ബാഴ്സലോണ, ഡോർട്മുണ്ടിനെ അട്ടിമറിച്ച് റേഞ്ചേഴ്സ് “
രണ്ടു പതിറ്റാണ്ടിനു ശേഷം യൂറോപ്പ് ലീഗ് കളിക്കാനെത്തിയ ബാഴ്‌സലോണയ്ക്ക് നാപോളിയുടെ സമനില കുരുക്ക്. കാം നൗവിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകളാണ് നേടിയത്.ആദ്യ 30 മിനിറ്റിൽ ബാഴ്സലോണ പൊസഷനിൽ ആധിപത്യം പുലർത്തുകയും ലീഡ് നേടാനുള്ള നിരവധി മികച്ച അവസരങ്ങൾ ലഭിക്കുകയും ചെയ്‌തെങ്കിലും ഒന്നും മുതലാക്കാനായില്ല . എന്നാൽ കളിക്ക് വിപരീതമായി എന്നോണം 29 ആം മിനുട്ടിൽ നാപോളി ലീഡെടുത്തു.ബാഴ്സലോണ പ്രതിരോധത്തെയും ടെർ സ്റ്റെയിഗനെയും നോക്കുകുത്തിയാക്കി റീബൗണ്ടിൽ സിയലിൻസ്കി ഗോളടിച്ചു.
രണ്ടാം പകുതിയുടെ 59 ആം മിനുട്ടിൽ അഡാമ ട്രോറെയുടെ ഒരു ക്രോസ്സ് നാപ്പോളിയുടെ ജുവാൻ ജീസസിന്റെ കയ്യിൽ തട്ടിയതിനു ലഭിച്ച പെനാൽറ്റി ഫെറാൻ ടോറസ് ഗോളാക്കി മാറ്റി ബാഴ്‌സയെ ഒപ്പമെത്തിച്ചു.ടോറസ്, ട്രയോർ, പിയറി-എമെറിക്ക് ഔബമെയാങ് എന്നിവർ മുന്നേറ്റനിരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത് പക്ഷേ ലീഡ് നേടാനുള്ള നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി.കളിയുടെ അവസാനഘട്ടത്തിൽ ടോറസ്,ഡിയോങ്ങ്, ഡെംബെലെ എന്നീ താരങ്ങൾ തുടർച്ചായ അവസരങ്ങളാണ് നഷ്ടപ്പെട്ടുത്തിയത്. നിർണായകമായ രണ്ടാം പാദത്തിനായി ഫെബ്രുവരി 24 ന് നേപ്പിൾസിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.
മറ്റൊരു മത്സരത്തിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റേഞ്ചേഴ്സ് പരാജയപ്പെടുത്തി.ജെയിംസ് ടാവെർനിയർ,ആൽഫ്രെഡോ മൊരെലെസ്, ജോൺ ലണ്ട്സ്ട്രാം എന്നിവർ റേഞ്ചേഴ്സിന് വേണ്ടി ഗോളടിച്ചപ്പോൾ ജൂഡ് ബെല്ലിംഗ്ഹാമും റാഫയേൽ ഗറേറൊയുമാണ് ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോളുകൾ നേടിയത്. ഡാൻ- ആക്സൽ സഗഡുവിന്റെ സെൽഫ് ഗോളും ബൊറുസിയ ഡോർട്ട്മുണ്ടിന് തിരിച്ചടിയായി.ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡാണ് റേഞ്ചേഴ്സ് നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലണ്ട്സ്ട്രാമിലൂടെ സ്കോട്ടിഷ് പ്രിമിയർഷിപ്പ് ചാമ്പ്യൻസായ റേഞ്ചേഴ്സ് ലീഡ് മൂന്നാക്കി. വൈകാതെ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ ഡോർട്ട്മുണ്ട് ഗോൾ മടക്കി. എങ്കിലും റേഞ്ചേഴ്സിന് വാറിന്റെ സഹായം വീണ്ടും ലഭിച്ചപ്പോൾ ഡാൻ -ആക്സൽ സഗഡുവിന്റെ സെൽഫ് ഗോളും ചേർന്നു. എങ്കിലും 82ആം മിനുട്ടിൽ ഗറേറോയിലൂടെ ഡോർട്ട്മുണ്ട് രണ്ടാം ഗോളും നേടി.
മറ്റൊരു മത്സരത്തിൽ റിയൽ ബെറ്റിസ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിനെ പരാജയപ്പെടുത്തി.ഗൈഡോ റോഡ്രിഗസ് (8′)വില്ലിയൻ ജോസ് (18′)ആൻഡ്രെസ് ഗാർഡാഡോ (41′) എന്നിവർ റിയൽ ബെറ്റിസിനായി ഗോൾ നേടിയപ്പോൾ ആർടെം ഡിസ്യൂബ (25′)മാൽകോം (28′) എന്നിവർ സിനിറ്റിന്റെ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ അറ്റ്ലാന്റ ഒളിംപ്യക്കോസിനെ പരാജയപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അറ്റലാന്റയുടെ ജയം.ബി ജിംസിറ്റി (61′, 63′)യുടെ ഇരട്ട ഗോളുകളാണ് അറ്റ്ലാന്റാക്ക് വിജയം ഒരുക്കിയത്.
മാർട്ടിനെസ് നേടിയ ഇരട്ട ഗോളിന്റെ പിബലത്തിൽ എഫ് സ് പോർട്ടോ ലാഡിയോയോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. സെവിയ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഡിനാമോ സാഗ്രെബ് പരാജയപ്പെടുത്തി.ഐ റാക്കിറ്റിക് (13′ PEN), എൽ ഒകാമ്പോസ് (44′), എ മാർഷ്യൽ (45’+1′) എന്നിവർ സെവിയ്യക്ക് വേണ്ടി ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ആർബി ലീപ്സിഗ് റിയൽ സോസോഡാഡ് മത്സരം സമനിലയിൽ ഇരു ടീമുകളും രണ്ടു വീതം ഗോളുകൾ നേടി.