ബെയ്ലും റെഗിലോണും ടോട്ടൻഹാമിലേക്ക്, പകരം സൂപ്പർ താരത്തെ ആവിശ്യപ്പെട്ടുവെന്ന വാർത്ത റയൽ നിഷേധിച്ചു.
റയൽ മാഡ്രിഡിന്റെ രണ്ട് സൂപ്പർ താരങ്ങളാണ് ടോട്ടൻഹാമിലേക്ക് ചേക്കേറാൻ ഒരുങ്ങി നിൽക്കുന്നത്. സ്ട്രൈക്കെർ ഗാരെത് ബെയ്ലും ഡിഫൻഡർ സെർജിയോ റെഗിലോണും. ഇരുവരെയും സൈൻ ചെയ്ത കാര്യം ഉടനടി തന്നെ ടോട്ടൻഹാം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ബെയ്ൽ ലോൺ അടിസ്ഥാനത്തിലും റെഗിലോൺ നാല്പത് മില്യൺ യുറോക്കുമായിരിക്കും സ്പർസിൽ എത്തുക എന്നാണ് ഒടുവിലെ വിവരം.
എന്നാൽ മറ്റൊരു വാർത്തയും ഇതിനെ തുടർന്ന് പുറത്ത് വന്നിരുന്നു. റയൽ മാഡ്രിഡ് ബെയ്ലിന്റെ ട്രാൻസ്ഫറിൽ ടോട്ടൻഹാം താരം ഡെല്ലേ അലിയെ ഉൾപ്പെടുത്താൻ ആവിശ്യപ്പെട്ടു എന്നായിരുന്നു വാർത്ത. റയൽ മാഡ്രിഡ് ഒരു സ്വാപ് ഡീലിന് ശ്രമിക്കുന്നു എന്നായിരുന്നു സ്പാനിഷ് മാധ്യമമായ എഎസ്സ് പുറത്ത് വിട്ടിരുന്നത്. എന്നാൽ ഇക്കാര്യം പൂർണ്ണമായും റയൽ മാഡ്രിഡ് നിരസിച്ചു. ഇംഗ്ലണ്ട് താരത്തിന് വേണ്ടി ഇതുവരെ യാതൊരു വിധ നീക്കങ്ങളും നടത്തിയിട്ടില്ല എന്നാണ് റയൽ മാഡ്രിഡ് അറിയിച്ചത്.
Real Madrid potential move for Tottenham star Dele Alli https://t.co/xE8QJMEwkf
— footballespana (@footballespana_) September 17, 2020
അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഇരുവരുടെയും ട്രാൻസ്ഫറുകൾ യാഥാർഥ്യമാവും എന്നാണ് അറിയാൻ കഴിയുന്നത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും ബെയ്ൽ ടോട്ടൻഹാമിൽ എത്തുക. താരത്തെ പോകാൻ റയൽ മാഡ്രിഡും കൊണ്ട് വരാൻ ഹോസെ മൊറീഞ്ഞോയും അനുവദിച്ചതോടെയാണ് ഡീൽ യാഥാർഥ്യമായത്. മാത്രമല്ല ബെയ്ലിന്റെ സാലറിയുടെ പകുതി റയൽ മാഡ്രിഡ് നൽകാമെന്ന് സമ്മതിച്ചതും ടോട്ടൻഹാമിന് തുണയായി.
അതേ സമയം റെഗിലോൺ ഉടനെ തന്നെ ടോട്ടൻഹാമുമായി കരാറിൽ ഒപ്പുവെക്കും. താരത്തെ മാഞ്ചസ്റ്റർ നോട്ടമിട്ടിരുന്നുവെങ്കിലും സ്പർസ് അപ്രതീക്ഷിതമായി റാഞ്ചുകയായിരുന്നു. മുമ്പ് തന്നെ അഷ്റഫ് ഹാക്കിമി, ഹാമിഷ് റോഡ്രിഗസ് എന്നിവരും റയൽ വിട്ടിരുന്നു. മാത്രമല്ല ഒരൊറ്റ താരത്തെ പോലും റയൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിച്ചിരുന്നില്ല എന്നതും ശ്രദ്ദേയമാണ്.