“ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും സൈൻ ചെയ്തത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ ഏറ്റവും വലിയ പിഴവായിരുന്നു “
വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചുവന്നത്. എന്നാൽ റൊണാൾഡോയെ സൈൻ ചെയ്യുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിഴവ് പറ്റിയെന്ന് മുൻ ലിവർപൂൾ ഡിഫൻഡർ ജാമി കാരാഗർ അഭിപ്രായപ്പെട്ടു.
പോർച്ചുഗീസ് ഫോർവേഡ് റെഡ് ഡെവിൾസിനായി ചില പ്രധാന ഗോളുകൾ നേടുകയും ടീമിനെ വിജയത്തിൽ എത്തിച്ചെങ്കിലും ടീം ഇതുവരെ മൊത്തത്തിൽ ജെൽ ചെയ്തിട്ടില്ല, മുൻ റയൽ മാഡ്രിഡ് താരമാണ് ഇതിന് കാരണമെന്ന് കാരാഗർ അഭിപ്രായപ്പെട്ടു.”കഴിഞ്ഞ സീസണിൽ റൊണാൾഡോയെ വീണ്ടും സൈൻ ചെയ്യുന്നതിൽ യുണൈറ്റഡ് ഒരു തെറ്റ് ചെയ്തു. അടുത്ത സീസണിൽ അവനെ നിലനിർത്തുന്നത് അതിലും വലിയ തെറ്റായിരിക്കും ” അദ്ദേഹം ദി ടെലിഗ്രാഫിന്റെ കോളത്തിൽ എഴുതി.
2021-22ൽ ഒന്നിലധികം തവണ യുണൈറ്റഡിൽ റൊണാൾഡോയുടെ സ്വാധീനത്തെക്കുറിച്ച് കാരഗർ ആശങ്ക പ്രകടിപ്പിച്ചു, അദ്ദേഹത്തിന്റെ മനോഭാവവും വർക്ക് അഭാവവും പന്ത് കൈവശം വയ്ക്കാത്തതിനെതിരെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.”നിരാശാജനകമായ മറ്റൊരു മത്സരഫലത്തിനു ശേഷം താരം ടണലിലേക്ക് ഇറങ്ങുന്ന സമയത്തെല്ലാം ഈ ബഹളമുണ്ടാകുന്നു. ഈ സീസണിന്റെ അവസാനം താരം ‘തന്റെ ഭാവിയെക്കുറിച്ചു പരിഗണിക്കാൻ ഒരുങ്ങുന്നു’ എന്ന കഥകൾ പുറത്തു വരുമ്പോഴും ഈ ബഹളം ഉണ്ടാകുന്നുണ്ട്. റാൾഫ് റാങ്നിക്കിന്റെ വരവ് ഈ സാഹചര്യം വർധിപ്പിക്കുകയും തന്ത്രപരമായ താൽപര്യമുള്ളവർക്ക് ഗൂഡാലോചന നടത്താനുള്ള വഴിയൊരുക്കുകയും ചെയ്‌തു. റൊണാൾഡോ പ്രസ് ചെയ്യില്ല, തന്റെ ഏറ്റവുമുയർന്ന സമയത്തു പോലും താരം പ്രസ്സ് ചെയ്‌തിട്ടില്ല.” കരാഘേർ കൂട്ടിച്ചേർത്തു.
ഈ അഭിപ്രായം പറയുന്നത് വെറുതെയല്ലെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയാണെന്നും കാരഗർ അഭിപ്രായപ്പെട്ടു.ഒരു കളിക്കാരനും ക്ലബിനെക്കാൾ വലുതാകാൻ കഴിയില്ല എന്നും എത്രയും പെട്ടെന്ന് തന്നെ ഉനിറെദ് റൊണാൾഡോയെ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.”അദ്ദേഹത്തിന്റെ യുണൈറ്റഡ് റീയൂണിയൻ ഒരു സീസണിൽ മാത്രമായി പരിമിതപ്പെടുത്തിയാൽ, അവനെ പോകാൻ അനുവദിക്കുന്നത് അത് സൃഷ്ടിക്കുന്നതിനേക്കാൾ കൂടുതൽ പ്രശ്നങ്ങൾ പരിഹരിക്കും,” കാരഗർ എഴുതി.