” മെസ്സിയാണോ “? , പിഎസ്ജി വിടാനുള്ള എംബാപ്പെയുടെ ആഗ്രഹത്തിന് കാരണം

പാരീസ് സെന്റ് ജെർമെയ്ൻ വിടാനുള്ള കൈലിയൻ എംബാപ്പെയുടെ ആഗ്രഹത്തിന് ലയണൽ മെസ്സിയുടെ സൈനിംഗ് കാരണമായി എന്ന് പല പിഎസ്ജി ആരാധകരും വിശ്വസിക്കുന്നുണ്ട്.ഈ സീസണിന്റെ അവസാനത്തിൽ ഫ്രഞ്ച് ഫോർവേഡിന്റെ പിഎസ്ജി യുമായുള്ള കരാർ അവസാനിക്കും.കൂടാതെ റയൽ മാഡ്രിഡിലേക്കുള്ള നീക്കത്തിനായുള്ള ശ്രമവും നടന്നു കൊണ്ടിരിക്കുന്നുണ്ട്.

ഫ്രഞ്ച് സൂപ്പർ താരത്തെ പാരിസിൽ നിലനിർത്താനായി ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനാക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) തയ്യാറെടുക്കുന്നതായി റിപോർട്ടുകൾ പുറത്തു വന്നിരുന്നു.ലിഗ് 1, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവയിൽ കൈലിയൻ എംബാപ്പെ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ ഫ്രഞ്ച് ക്ലബ്ബ് അദ്ദേഹത്തിന് കൂടുതൽ ലാഭകരമായ കരാർ വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു. 23 കാരൻ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് .അടുത്ത ഒരു ദശകമെങ്കിലും താരം ഈ ഫോം നിലനിർത്തും എന്ന് പാരീസ് ക്ലബ് വിശ്വസിക്കുന്നുണ്ട്.

എന്നിരുന്നാലും ഫ്രാൻസ് ഇന്റർനാഷണൽ താരത്തെ പാരീസിൽ തുടരാൻ പ്രേരിപ്പിക്കാൻ വാഗ്ദാനം ചെയ്ത പണം മതിയാകില്ലെന്ന് ലെ പാരിസിയൻ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മെസ്സിയുടെ വരവ് 23 കാരനെ പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. റിപ്പോർട്ടിൽ പറയുന്നത് പോലെ അർജന്റീനിയൻ സൂപ്പർ താരത്തിന്റെ സാനിധ്യം എംബാപ്പെയും നെയ്‌മറും തമ്മിലുള്ള ഫലപ്രദമായ ആക്രമണ പങ്കാളിത്തം തകർക്കാൻ കാരണമായി, കൂടാതെ ഡ്രസ്സിംഗ് റൂമിൽ മുൻ മൊണാക്കോ സ്റ്റാർലെറ്റിന്റെ നിലയും മാറ്റിയതായി പറയപ്പെടുന്നു.പാരീസിലെത്തിയതിന് ശേഷം, ടീമിലെ ഏറ്റവും അറിയപ്പെടുന്ന കളിക്കാരനും ഏറ്റവും ഉയർന്ന താരവുമായി മെസ്സി മാറുകയും ചെയ്തു.

ക്ലബ്ബിൽ എംബാപ്പയുടെ പദവിയിൽ വന്ന മാറ്റം PSG പേയർ ആയിരിക്കുമ്പോൾ ബാലൺ ഡി ഓർ നേടുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളെയും സ്വാധീനിച്ചതായി പറയപ്പെടുന്നു.ലോസ് ബ്ലാങ്കോസിലേക്കുള്ള ഒരു നീക്കം തനിക്ക് അവരുടെ ടീമിലെ മികച്ച താരമാകാനുള്ള പ്ലാറ്റ്‌ഫോം നൽകുമെന്നും ഗെയിമിലെ ഏറ്റവും വലിയ വ്യക്തിഗത അവാർഡുകൾ നേടാനുള്ള കൂടുതൽ അവസരങ്ങൾ നൽകുമെന്നും ഫോർവേഡ് വിശ്വസിക്കുന്നു.ഫീൽഡിന് പുറത്തുള്ള പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഈ സീസണിൽ ഫ്രഞ്ച് വമ്പന്മാർക്കായി 32 മത്സരങ്ങളിൽ നിന്നായി 22 ഗോളുകളും 16 അസിസ്റ്റുകളും എംബാപ്പെ നേടിയിട്ടുണ്ട്. പിഎസ്ജി യെ മുന്നോട്ട് നയിക്കുന്നത് ഫ്രഞ്ച് സൂപ്പർ താരത്തിന്റെ ബൂട്ടുകൾ തന്നെയാണ് .

Rate this post