”വിമർശനങ്ങൾക്ക് ഗോളുകളിലൂടെ മറുപടി നൽകുന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം സഹൽ”
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) നിലവിൽ വന്നതിനുശേഷം ജീവിതം മാറ്റിമറിച്ച നിരവധി ഇന്ത്യൻ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സഹൽ അബ്ദുൾ സമദ്. സഹലിനെ സംബന്ധിച്ചിടത്തോളം കേരള ബ്ലാസ്റ്റേഴ്സിനായി ഒപ്പിടാനുള്ള തീരുമാനം അദ്ദേഹത്തിന്റെ ജീവിതം വഴിതിരിച്ചുവിട്ടു. ഇന്ത്യൻ ഫുട്ബോളിലെ വലിയ പ്രതീക്ഷകലുള്ള താരം തന്നെയാണ് സഹൽ.ഈ സീസണിൽ പുറത്തെടുത്ത മികച്ച പ്രകടങ്ങളിലൂടെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് തക്ക മറുപടി കൊടുക്കാനും കേരള താരത്തിന് സാധിച്ചു.
ഇന്ത്യൻ ഓസിൽ എന്ന പേരിൽ അറിയപ്പെട്ട് പ്രശസ്തരായ ഫുട്ബോൾ പ്രതിഭകളിൽ പലരുടെയും പ്രശംസ പിടിച്ചുപറ്റിയ സഹൽ അപാരമായ ഡ്രിബ്ലിങ് മികവും സ്പ്ലിറ്റ് പാസ്സുകൾ നൽകാനുള്ള കഴിവും ചില സമയങ്ങളിലെ മാജിക്കൽ ടച്ചുകളും സഹലിനെ ഒരു ലോകോത്തര താരമാക്കുന്നു. ഇന്ത്യൻ ഫുട്ബോളിലെ പല താരങ്ങൾക്കും സ്വപ്നം കാണാൻ പറ്റാത്ത ഈ ഓൾ റൗണ്ട് എബിലിറ്റിയുള്ള താരം കൂടിയാണ് സഹൽ. ഗോളടിക്കുന്നതിലുപരി ഗോളിലേക്കുള്ള വഴി വെട്ടുന്നതിൽ മിടുക്കൻ. പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും ഇടയിലെ ചടുലമായ പാലം.
എതിരാളികളുടെ പ്രതിരോധ നിരയ്ക്കു ഭീഷണിയായി കൂർത്ത മുനയുള്ള ശരമായി തുളഞ്ഞു കയറാൻ സാധിക്കുന്ന ചങ്കൂറ്റം. ഈ ചങ്കൂറ്റം തന്നെയാണ് മറ്റ് ഇന്ത്യൻ താരങ്ങളിൽ നിന്നും താരത്തെ വ്യത്യസ്തനാക്കുന്നതും. കഴിവുണ്ടെങ്കിലും കഴിഞ്ഞ സീസണുകളിലൊക്കെ പല സന്ദർഭങ്ങളിലും സഹൽ ബോൾ അനായാസം ഡ്രോപ്പ് ചെയ്യുന്നതു അനാവശ്യമായി ഡ്രിബിൾ ചെയ്തു പന്ത് നഷ്ടപ്പെടുത്തുന്നതു ബോക്സിൽ വീക്ക് ഷോട്ട് എടുത്ത് അവസരം നശിപ്പിക്കുന്നതും ഒക്കെ സ്ഥിരം കാഴ്ച്ചയായിരുന്നു. അതിന്റെ ഫലമായി വെറും 1 ഗോളാണ് കഴിഞ്ഞ സീസൺ വരെ താരത്തിന് നേടാനായത്.
.@KeralaBlasters inched one step closer to the semi-finals with a convincing win against fellow contenders @MumbaiCityFC! 🔥
— Indian Super League (@IndSuperLeague) March 2, 2022
Catch the #ISLRecap of #KBFCMCFC 📹#HeroISL #LetsFootball #KeralaBlastersFC #MumbaiCityFC pic.twitter.com/pnh5F4YVIU
പോയ നാളുകളിൽ തനിക്കേറ്റ വിമർശനങ്ങളെ എല്ലാം കഴുകികളയുന്ന തരത്തിലായിരുന്നു ഈ സീസണിൽ താരത്തിന്റെ കളി . മുമ്പുള്ള മൂന്ന് വർഷങ്ങളിൽ വെറും 1 ഗോൾ നേടിയ താരം ഈ സീസണിൽ മാത്രമായി 5 ഗോളുകൾ നേടിക്കഴിഞ്ഞു. ഇന്നലേ നിർണായക മത്സരത്തിൽ മുംബൈക്കെതിരെ നേടിയ ഗോൾ മാത്രം മതിയാവും താരത്തിന്റെ പ്രതിഭ മനസ്സിലാക്കാകുവാൻ.19 ആം മിനുട്ടിലാണ് സഹലിന്റെ ഗോൾ പിറക്കുന്നത്. മുംബൈ താരങ്ങൾ ക്ലിയറൻസിലെ വരുത്തിയ പിഴവ് മുതലെടുത്ത് പന്ത് പിടിചെടുത്ത സഹൽ രണ്ടു മുംബൈ താരങ്ങളെ ഡ്രിബിൾ ചെയ്ത് ബോക്സിന്റെ അരികിലെത്തിക്കയും പ്രതിരോധ താരങ്ങളെയും മറികടന്ന് ഒരു വലം കാൽ ഷോട്ടിലൂടെ മുബൈ കീപ്പർ നവാസിനെ കാഴ്ചക്കാരനാക്കി വലയിലാക്കി.ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ ഈ ഗോൾ നിര്ണായകമാവുകയും ചെയ്തു.
ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിരുന്നത് . ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പിൽ സഹൽ വലിയ പങ്കു വഹിക്കുകയും ചെയ്തു.എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ താരം പഴയ പോലെ ബോൾ അനായാസം ഡ്രോപ്പ് ചെയ്യുന്നു, ചില സമയങ്ങളിൽ അനാവശ്യ ഡ്രിബിളിംഗിനു ശ്രമിച്ചു പന്തു നഷ്ടപ്പെടുത്തുന്നു, എതിർ ഡിഫെൻഡറുടെ കാലുകളിൽ നിന്നും പന്തു വീണ്ടെടുക്കാൻ ചെയ്യാൻ ശ്രമിക്കുന്നുമില്ല. താരത്തിൽ നിന്ന് കൂടുതൽ ഗോളുകൾ പിറക്കുമന്ന് പ്രതീക്ഷിചെഹ്ങ്കിലും അതുണ്ടായില്ല. കഴിഞ്ഞു മത്സരങ്ങളിൽ സഹലിന്റെ ആദ്യ ടീമിലെ സ്ഥാനം വരെ നഷ്ടപ്പെടുകയും ചെയ്തു.
എന്നാൽ മുബൈക്കെതിരെ നേടിയ ഗോളിലൂടെ വലിയൊരു തിരിച്ചു വരവാണ് സഹൽ ലക്ഷ്യമിടുന്നത് .കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിൽ ലൂണയും ഡിയസും വാസ്കസും സഹലും ചേർന്നതോടെ കൂടുതൽ ലക്ഷ്യബോധമുള്ളവരായി മാറി.ഓവർ ഡ്രിബ്ലിംഗും , സ്കില്ലുമെല്ലാം കുറച്ച് സഹൽ ഗോളടിക്കാൻ തുടങ്ങിയിരിക്കുന്നു. ഡ്രിബ്ലിംഗ് സ്കിൽ ഉള്ള ഒരു സാധാരണ മിഡ്ഫീൽഡറിൽ നിന്ന് എതിർ ഹാഫിൽ അപകടകരമായ നീക്കങ്ങൾ നടത്തി ഗോൾ നേടാനായി കാത്ത് നിൽക്കുന്ന സ്ട്രൈക്കറായി സഹൽ മാറിയതും നാം ഈ സീസണിൽ കണ്ടു.കൂടുതൽ കഠിനാധ്വാനം ചെയ്ത് കുറച്ച് കൂടി പെർഫക്ടായ സഹലിനെയാണ് മുബൈക്കെതിരെ കാണാൻ സാധിച്ചത്.