” അവൻ സംസാരിക്കുന്നു, പക്ഷേ നിങ്ങൾക്ക് അവനെ കേൾക്കാനാകുമോ? അവൻ സഹായം ചോദിക്കുന്നു”

ആഴ്സണൽ ഇതിഹാസവും മുൻ ഫ്രഞ്ച് ദേശീയ താരവുമായ തിയറി ഹെൻറി ബ്രസീലിയൻ താരം നെയ്മറിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചു, കാരണം 30 കാരനായ നെയ്മറിന്റെ പ്രകടനങ്ങൾ അടുത്തിടെ വളരെ മോശമായിരുന്നു, മാത്രമല്ല ഗെയിമിൽ സ്വാധീനം ചെലുത്തുന്നതിൽ അദ്ദേഹം പലപ്പോഴും പരാജയപ്പെട്ടു. പാരീസ്-സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഫോർവേഡും ലിഗ് 1 വമ്പൻമാരുടെ 1-0 ന് നൈസിനെതിരായ തോൽവിയിൽ മറ്റൊരു മോശം പ്രകടനം നടത്തുകയും ചെയ്തു. മത്സരത്തിൽ ഒരു ഷോട്ട് മാത്രമാണ് താരത്തിന് അടിക്കാനായത്.

ബ്രസീലിയൻ താരത്തിന് 2021/22 സീസൺ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. മന്ദഗതിയിലുള്ള തുടക്കവും നിരവധി പരിക്കിന്റെ പ്രശ്‌നങ്ങളും ഉൾപ്പെടുന്നു. ഈ സീസണിൽ താരത്തിന് 22 മത്സരങ്ങളാണ് നഷ്ടപെട്ടത്.2021 ഒക്ടോബറിൽ, താൻ നിരന്തരം നേരിടുന്ന സമ്മർദ്ദത്തെക്കുറിച്ച് നെയ്മർ തുറന്നുപറയുകയും വരാനിരിക്കുന്ന ലോകകപ്പ് തന്റെ അവസാനമാകുമെന്ന് സൂചന നൽകുകയും ചെയ്തിരുന്നു.“ഇത് എന്റെ അവസാന ലോകകപ്പാണെന്ന് ഞാൻ കരുതുന്നു ,ഫുട്‌ബോളിനെ ഇനി നേരിടാനുള്ള മനക്കരുത്ത് ഉണ്ടോ എന്നറിയില്ല എന്നതിനാൽ ഞാൻ ഇത് എന്റെ അവസാനമായി കാണുന്നു” നെയ്മർ പറഞ്ഞു.

നെയ്മറുടെ ഈ പ്രസ്താവന സഹായത്തിനായുള്ള അഭ്യർത്ഥനയാണെന്ന് ഹെൻറി വിശ്വസിക്കുന്നു, താരത്തിന്റെ നിലവിലെ മാനസിക അവസ്ഥയെകുറിച്ചും ഫ്രഞ്ച് താരം ആശങ്ക പ്രകടിപ്പിച്ചു.”നെയ്മർ തന്റെ ക്ഷേമത്തെക്കുറിച്ചും സമ്മർദ്ദത്തെക്കുറിച്ചും തന്റെ സമീപകാല അഭിമുഖങ്ങളിൽ പലപ്പോഴും സംസാരിച്ചു, അതിനാൽ എന്റെ ആദ്യത്തെ ചിന്ത ഇതാണ്: ‘അവൻ സുഖമാണോ?’.അവൻ സംസാരിക്കുന്നു, പക്ഷേ നിങ്ങൾ അവനെ കേൾക്കുന്നുണ്ടോ? അവൻ സഹായം ചോദിക്കുന്നു – ഏതൊരു മനുഷ്യനെയും പോലെ അവന്റെ തലയിൽ കാര്യങ്ങൾ നടക്കുന്നുണ്ട്” ഹെന്ററി പറഞ്ഞു.

ഈ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും നാല് അസിസ്റ്റുകളും മാത്രമാണ് ബ്രസീലിയൻ ഇന്റർനാഷണൽ നേടിയത്.പി‌എസ്‌ജിയിൽ തന്റെ ഏറ്റവും മോശം സീസണുകളിൽ ഒന്ന് തന്നെയാണ് ഇത്.”യഥാർത്ഥത്തിൽ എനിക്ക് യുഎസിൽ കളിക്കാൻ ഇഷ്ടമാണ്. കുറഞ്ഞത് ഒരു സീസണെങ്കിലും അവിടെ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ സീസൺ കുറവാണ്, അതിനാൽ എനിക്ക് മൂന്ന് മാസത്തെ സമയം ലഭിക്കും” നെയ്മർ പറഞ്ഞു .2017 ഓഗസ്റ്റിൽ ഫുട്ബോൾ ട്രാൻസ്ഫർ റെക്കോർഡ് തകർത്തതിന് ശേഷം PSG താരം ഉടൻ തന്നെ ഫുട്ബോൾ വിടുകയാണെങ്കിൽ അത് യഥാർത്ഥ നാണക്കേടാണ്. 222 മില്യൺ യൂറോയാണ് ബാഴ്‌സലോണയ്ക്ക് പിഎസ്ജി നൽകിയത്.

Rate this post