ചാമ്പ്യൻസ് ലീഗ് തോൽവിയിൽ നിയന്ത്രണം വിട്ട പി എസ് ജി പ്രസിഡണ്ട് റഫറി റൂമിലെത്തി ഉപകരണങ്ങൾ തകർത്തു
സാന്റിയാഗോ ബെർണബ്യൂവിൽ നടത്തിയ പ്രവർത്തനങ്ങളെ തുടർന്ന് പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫി വീണ്ടും കടുത്ത പ്രതിസന്ധിയിലായേക്കും. ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനോട് പിഎസ്ജി 3-2ന്റെ തോൽവി ഏറ്റുവാങ്ങിയതിന് ശേഷം ഖത്തറി ബിസ്സിനെസ്സ്കാരന്റെ നിയന്ത്രം വിടുകയും റഫറി റൂമിലെത്തി തന്റെ രോഷം പ്രകടിപ്പിക്കുകയും അവിടുത്തെ ഉപകരണങ്ങൾ തകർക്കുകയും ചെയ്തിരുന്നു.മത്സരത്തിൽ റഫറി കൃത്യമായ തീരുമാനങ്ങൾ എടുക്കാത്തത് പിഎസ്ജിയുടെ തോൽവിക്കു കാരണമായതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
അൽ-ഖെലൈഫി രോഷാകുലനായി ഓഫീസ് ഉപകരണങ്ങൾ തകർക്കുകയും സംഭവം ടേപ്പിൽ പകർത്തിയ ആളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാര്യങ്ങൾ വഷളായതിനാൽ പോലീസിനെ വിളിക്കുകയും അൽ-ഖെലൈഫിയുടെ അംഗരക്ഷകർക്ക് ഇടപെടേണ്ടി വരികയും ചെയ്തു.ഒരു പുതിയ ഡോക്യുമെന്ററിയുടെ ഭാഗമായി റയൽ മാഡ്രിഡ് അവരുടെ സ്റ്റേഡിയത്തിലും പരിസരത്തും ഉള്ളതെല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.കരീം ബെൻസെമയുടെ മൂന്ന് ഗോളുകളിൽ ആദ്യത്തേത് അനുവദിക്കാനുള്ള തീരുമാനമാണ് അൽ-ഖെലൈഫിയെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു.
PSG president Nasser Al-Khelaifi reportedly kicked off after the game last night. He broke the linesman's flag, broke one of their pendants and told a Real Madrid employee, who was filming the incident, that he was going to kill him.
— Football Tweet ⚽ (@Football__Tweet) March 10, 2022
✍️ @abc_deportes pic.twitter.com/MODFxSV5RG
ബിഐഎൻ മീഡിയ ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയാണ് പിഎസ്ജി പ്രസിഡന്റ്. ഫിഫാഗേറ്റിലെ വേഷത്തിന്റെ പേരിൽ സ്വിസ് കോടതിയിൽ നിന്ന് ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. മുൻ ഫിഫ സെക്രട്ടറി ജനറൽ ജെറോം വാൽക്കെയുടെ സഹായത്തോടൊപ്പം, 2026, 2030 ഫിഫ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം അൽ-ഖെലൈഫി വാങ്ങിയതായി റിപ്പോർട്ടുണ്ട്.രണ്ട് പ്രതികളും 28 മാസത്തെ ജയിലിൽ കഴിയുന്ന കുറ്റങ്ങളാണ് നേരിടുന്നത്. സാന്റിയാഗോ ബെർണബ്യൂ സംഭവം വിവാദ ഖത്തറി വ്യവസായിക്ക് കാര്യങ്ങൾ സങ്കീർണ്ണമാക്കാനേ കഴിഞ്ഞുള്ളൂ.
മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ഗോളിൽ ബെൻസിമ പന്തു തട്ടിയെടുക്കാൻ വേണ്ടി പിഎസ്ജി ഗോൾകീപ്പർ ഡൊണറുമ്മയെ ഫൗൾ ചെയ്തുവെന്ന വാദം മത്സരത്തിനിടയിലും അതിനു ശേഷവും ഉയർന്നിരുന്നു. മത്സരത്തിനു ശേഷം പിഎസ്ജി പരിശീലകൻ പോച്ചട്ടിനോ അതിൽ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പ്രസ്തുത സംഭവത്തിലെ രോഷം തന്നെയാണ് പിഎസ്ജി പ്രസിഡന്റും പ്രകടിപ്പിച്ചത്.