“നാളെ കഠിനമായ ഒരു മത്സരമായിരിക്കും, ജംഷദ്പൂർ ഫിസിക്കലി ടഫ് ആയ ടീമാണ്”
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു. നാളെ നടക്കുന്ന ആദ്യ പ്ലോഫ് പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ജെംഷദ്പുർ എഫ്സിയെയാണ് നേരിടുക.അഞ്ച് വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫിലെത്തുന്നത്.നേരത്തെ ലീഗിൽ രണ്ട് തവണ നേരിട്ടപ്പോഴും ബ്ലാസ്റ്റേഴ്സിന് ജെംഷദ്പുരിനെ തോൽപ്പിക്കാനായിരുന്നില്ല. നാളത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മളനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ചും ജീക്സൺ സിങ്ങും പങ്കെടുത്തു.
“ജാംഷെഡ്പൂരിനെതിരെ കഠിനമായ ഗെയിമായിരിക്കും, ഞങ്ങൾ നന്നായി പ്രതിരോധിക്കേണ്ടതുണ്ട്. ഗോൾ വഴങ്ങാതിരിക്കാനും ഗോൾ നേടാനും ശ്രമിക്കേണ്ടതുണ്ട് എന്നാൽ ലീഗ് ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായ കളിയാണിത്. കളി ജയിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഇതൊരു തുറന്ന പോരാട്ടമായിരിക്കും. ഫിസിക്കൽ ഗെയിം അതിലുപരി മറ്റൊന്നുമല്ല ” ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
Watch as the Boss and @JeaksonT preview the big clash at the Fatorda Stadium tomorrow 🎙️https://t.co/Yj2NwYhw6v@ivanvuko19 #JFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്
— K e r a l a B l a s t e r s F C (@KeralaBlasters) March 10, 2022
“ഇത്ര വലിയ മത്സരം കളിക്കുന്നതിൽ സന്തോഷം മാത്രമെ ഉള്ളൂ എന്നും ഫുട്ബോൾ ഒരിക്കലും പ്രഷർ നൽകുന്നില്ല എന്നും ഫുട്ബോൾ പ്ലഷർ ആണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഫുട്ബോൾ കളിക്കുന്നത് ഒരിക്കലും സമ്മർദ്ദം നൽകാൻ പാടില്ല. ഫുട്ബോളിൽ താൻ ആയാലും കളിക്കാർ ആയാലും അവർ ആസ്വദിക്കുന്ന ഒരു കാര്യമാണ് ചെയ്യുന്നത്. ആസ്വദിക്കുന്ന ഒരു കാര്യം ചെയ്ത് ജീവിക്കാൻ കഴിയുന്നത് വലിയ കാര്യമാണ്” ഇവാൻ പറഞ്ഞു.
“ഇത്തരത്തിലുള്ള പ്ലേ ഓഫ് ഗെയിമുകളിൽ, നമുക്ക് ചില വശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല.ഇത്തരത്തിലുള്ള എതിരാളികൾക്കൊപ്പം, എല്ലാ വിശദാംശങ്ങളും നിങ്ങളെ വിജയിപ്പിക്കുകയോ പരാജയപ്പെടുത്തുകയോ ചെയ്യും. നാളെ നമ്മൾ ചെയ്യാൻ പോകുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്, അല്ലാതെ പെനാൽറ്റികൾ വഴങ്ങുകയല്ല ചെയ്യേണ്ടത് നമ്മൾ തയ്യാറായിരിക്കണം ” ഇവാൻ കൂട്ടിച്ചേർത്തു.
സെമി ഫൈനൽ രണ്ടു പാദങ്ങളിലായി നടത്തുന്നതിരെ ഇവാൻ പ്രതികരിച്ചു.നേരത്തെ ഹോം ആൻഡ് എവേ ആയി നടത്തുന്നതിനാൽ ആയിരുന്നു ഐ എസ് എല്ലിൽ രണ്ട് പാദ സെമി ഫൈനലുകൾ നടന്നിരുന്നത്. എന്നാൽ ബയോ ബബിളിൽ ഇരിക്കെ എന്തിനാണ് രണ്ട് പാദം ആയി നടത്തുന്നത് എന്ന ചോദ്യം പരിശീലകൻ ഉന്നയിക്കുകയും ചെയ്തു.