” ഐ എസ് എല്ലിലെ ഏറ്റവും മികച്ച അഞ്ച് ഗോളുകൾ തെരഞ്ഞെടുത്ത് ലിവർപൂൾ ഇതിഹാസം മൈക്കൽ ഓവൻ”
2014 ൽ ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ടാണ് ഇന്ത്യൻ സൂപ്പർ ലീഗ് കടന്നു വന്നത്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ എസ് എൽ) കടന്നുവരവോടെ ഇന്ത്യൻ ഫുട്ബോളിന് ഒരു പ്രൊഫഷണൽ സമീപനം കടന്നു വരുകയും ചെയ്യുകയും ലോക ഫുട്ബോൾ ശ്രദ്ദിക്കുന്ന ഒരു ലീഗായി മാറുകയും ചെയ്തിരിക്കുന്നു.കുറഞ്ഞ സമയം കൊണ്ട് വലിയ നേട്ടം തന്നെയാണ് ഐഎസ്എ ൽ നേടിയത്. ഇപ്പോഴിതാ മുൻ ലിവർപൂൾ ഇതിഹാസം മൈക്കിൾ ഓവൻ ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചു മികച്ച ഗോളുകൾ തെരെഞ്ഞെടുത്തിരിക്കുകയാണ്. ലോക ഫുട്ബോൾ ഇന്ത്യൻ ഫുട്ബോളിനെ ശ്രദ്ദിക്കുന്നുണ്ട് എന്നതിന്റെ വലിയ തെളിവാണ് ഇത്.
മികച്ച ഗോളുകളിൽ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത് ചെന്നൈയിൻ എഫ് സി താരം മിർലാൻ മുർസേവ് ഒഡിഷാക്കെതിരെ നേടിയ ലോങ്ങ് റേഞ്ച് ഗോളാണ്. 35 വാര അകലെ നിന്നുള്ള താരത്തിന്റെ ഷോട്ട് ഗോൾകീപ്പർക്ക് ഒരു അവസരം കൊടുക്കാതെ വലയിൽ കയറുക ആയിരുന്നു. മോഹൻ ബഗാൻ താരം ലിസ്റ്റൺ കൊളാസൊ ഗോവക്കെതിരെ നേടിയ വലം കാൽ ലോങ്ങ് റേഞ്ച് ഗോളാണ്. മൈതാന മധ്യത്ത് നിന്നും പന്ത് കിട്ടിയ കൊളോസോ എതിർ ഡിഫെൻഡർമാരെ കബളിപ്പിച്ച് കീപ്പറെയും മറികടന്ന് വലയിലാക്കി.
മൂന്നാമത്തെ ഗോളായി തെരെഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്സ് താരം അൽവാരോ വസ്ക്വാസ് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നേടിയ അത്ഭുത ഗോളാണ്. മത്സരത്തിന്റെ 82 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം മഷൂർ ഷെരീഫിന്റെ പാസ് പിടിച്ചെടുത്ത് സ്വന്തം ഹാഫിൽ നിന്ന് അൽവാരോ വാസ്ക്വസ് തൊടുത്ത് ലോങ് റേഞ്ചർ ഷോട്ട് നോർത്ത് ഈസ്റ്റിന്റെ വലകുലുക്കി.നോർത്ത് ഈസ്റ്റ് കീപ്പർ സുഭാശിഷ് അഡ്വാൻസ് ചെയ്ത് നിൽക്കുന്നത് കണ്ടായിരുന്നു 59 മീറ്ററോളം അകലെനിന്ന് വാസ്ക്വസ് ഈ സാഹസത്തിന് മുതിർന്നത്.ഐ എസ് എൽ ചരിത്രത്തിൽ ഏറ്റവും ദൂരെ നിന്ന് നേടിയ ഗോളായി അത് മാറി. വാസ്കസ് നേടിയ ഗോൾ പോസ്റ്റിൽ നിന്ന് 59 മീറ്റർ ദൂരെ നിന്നായിരുന്നു തൊടുത്തത്.
Former Eng Intl and Liverpool FC Legend Michael Owen picks his top-5 ISL Goals from this season ⬇️ :
— 90ndstoppage (@90ndstoppage) March 10, 2022
1️⃣ Luna's strike against FCG
2️⃣ Greg's FK against KBFC
3️⃣ Alvaro's long ranger against NEUFC
4️⃣ Liston's Golazo against FCG
5️⃣ Mirlan's long ranger against OFC#ISL pic.twitter.com/TExVYfA9yo
ജംഷഡ്പൂർ സ്ട്രൈക്കർ ഗ്രെയ്ഗ് സ്റ്റുവർട്ട് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ഫ്രീകിക്ക് ഗോളാണ് ഓവൻ നാലാമതായി തെരഞ്ഞെടുത്തത്.35 വാര അകലെനിന്നും ലഭിച്ച ഫ്രീകിക്ക് ഒരു കർവിങ് ഷോട്ടിലൂടെ കീപ്പർ ഗില്ലിനെ മറികടന്ന് സ്റ്റുവർട്ട് വലയിലാക്കി. ഒന്നാമത്തെ ഗോളായി ഓവൻ തെരഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്സ് പ്ലെ മേക്കർ അഡ്രിയാൻ ലൂണ ഗോവക്കെതിരെ നേടിയ ലോങ്ങ് റേഞ്ച് ഗോളാണ്. ഗോവക്കെതിരെ 20 ആം മിനുട്ടിലാണ് ലൂണയുടെ അത്ഭുത ഗോൾ പിറന്നത്.25വാരെ അകലെ നിന്ന് ഗോവക്ക് എതിരെ അല്‍വാരോ വാസ്ക്വെസില്‍ നി്ന്ന് പന്ത് സ്വീകരിച്ച് ലൂണ തൊടുത്ത ലോങ് റേഞ്ചര്‍ ഗോവന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗിനേയും മറികടന്ന വലയിലേക്ക് കയറിയപ്പോൾ ഐഎസ്എല്ലില്‍ പിറന്ന മികച്ച ഗോളുകളില്‍ ഒന്നായി അത് മാറി.