” പാസ് നൽകാത്തതിന് മാർക്കോ വെറാറ്റിയോട് പ്രകോപിതനായി ലയണൽ മെസ്സി”

കഴിഞ്ഞ ദിവസം നടന്ന പിഎസ്ജി യുടെ യുവേഫ ചാമ്പ്യൻസ് ലീഗ് 2021-22 റൗണ്ട് ഓഫ് 16 ഏറ്റുമുട്ടലിൽ ലയണൽ മെസ്സി നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ കൈലിയൻ എംബാപ്പെ അവർക്കായി സ്കോർ ചെയ്തപ്പോൾ പിഎസ്ജി അവസാന എട്ടിലേക്ക് കടക്കുന്നതായി തോന്നി, എന്നാൽ 17 മിനിറ്റിനുള്ളിൽ രണ്ടാം പകുതിയിൽ കരീം ബെൻസെമ തന്റെ ഹാട്രിക്കോടെ റയലിനെ ക്വാർട്ടറിലെത്തിച്ചു.3-2 എന്ന അഗ്രിഗേറ്റിൽ ആണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.

തോൽവി ഈ സീസണിൽ PSG യുടെ യൂറോപ്യൻ കിരീട പ്രതീക്ഷകൾക്ക് വിരാമമിട്ടു. ചാമ്പ്യൻസ് ലീഗ് എന്ന ലക്‌ഷ്യം മുൻ നിർത്തി മെസ്സിയടക്കമുള്ള വലിയ താരങ്ങളെ ടീമിലെത്തിച്ചിട്ടും നിരാശ തന്നെയായിരുന്നു ഫലം.മത്സരത്തിനിടെ ഇറ്റാലിയൻ മിഡ്ഫീൽഡർ മാർക്കോ വെറാറ്റി മെസ്സിക്ക് പാസ് നൽകാത്തതിനാൽ പ്രകോപിതനാവുകയും ചെയ്തു.തന്റെ മോശം ഗോൾ സ്‌കോറിംഗ് ഫോം തുടർന്ന മെസ്സിക്ക് തന്റെ മികച്ചതിൽ നിന്ന് വളരെ അകലെയായിരുന്നു.

മത്സരത്തിന്റെ മെസ്സി വെറാട്ടിയോട് തനിക്ക് പന്ത് കൈമാറാൻ വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇറ്റാലിയൻ താരം എംബാപ്പെയ്ക്ക് ഹെഡ്ഡറിനായി പാസ് കൊടുത്തെങ്കിലും താരത്തിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഈ ഗോൾ നേടിയിരുന്നെങ്കിൽ, കളി അധിക സമയത്തിലേക്കും ഷൂട്ടൗട്ടിലേക്കും വരെ പോകാമായിരുന്നു. ബോക്സിൽ മാർക്ക് ചെയ്യപെടാതിരുന്ന തനിക്ക് പന്ത് കൈമാറാത്തതിനാൽ മെസ്സി വെറാറ്റിക്കെതിരെ ദേഷ്യം പ്രക്ടിപ്പിക്കുകയും ചെയ്തു.

ഈ തോൽവിക്ക് പിന്നാലെ മൗറീഷ്യോ പൊച്ചെറ്റിനോയുടെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ലിഗ് 1-ൽ താരതമ്യേന മികച്ച പ്രകടനമാണ് PSG നടത്തുന്നത്, എന്നാൽ അത്തരം ഒരു താരനിരയുള്ള ടീമിനൊപ്പം, യുവേഫ ചാമ്പ്യൻസ് ലീഗിൽ അവർ കൂടുതൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Rate this post