“നെയ്മറെ പിഎസ്ജി ഒഴിവാക്കുന്നു , അടുത്ത സീസണിൽ ബ്രസീലിയൻ സൂപ്പർ താരത്തെ വിൽക്കാനൊരുങ്ങുന്നു “

പി‌എസ്‌ജിയിൽ അത്ര നല്ല കാല ഘട്ടത്തിലൂടെയല്ല ബ്രസീലിയൻ സൂപ്പർ താരം കടന്നു പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെയുള്ള തോൽവിക്ക് ശേഷം ഗോൾ കീപ്പർ ജിയാൻലൂജി ഡോണാരുമ്മയുമായുള്ള വഴക്ക് എന്ന വാർത്തകളെ നേരിട്ട് രംഗത്തു വന്ന് നിഷേധിക്കേണ്ട സാഹചര്യവും താരത്തിനുണ്ടായി.എന്നാൽ പ്രശസ്ത പത്രപ്രവർത്തകനായ റൊമെയ്ൻ മോളിനയുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും ചെറിയ പ്രശ്‌നമാണിത്.

ഖത്തർ അമീറിന് ബ്രസീലിയൻ താരത്തെ മടുത്തു വെന്നാണ് അദ്ദേഹം പറഞ്ഞത്.2017-ൽ എഫ്‌സി ബാഴ്‌സലോണ വിട്ടത് മുതൽ നെയ്‌മർക്ക് ഇതുവരെയും അതിന്റെ പ്രതിഫലം പിഎസ്‌ജിക്ക് തിരിച്ചു നൽകാൻ കഴിഞ്ഞിട്ടില്ല.നെയ്മർ ക്ലബ്ബുമായുള്ള മോശം ബന്ധം മുതൽ, കളിക്കാരന്റെ നിരന്തരമായ പരിക്കുകൾ, പിച്ചിന് പുറത്തുള്ള അദ്ദേഹത്തിന്റെ നിരവധി പ്രശ്നങ്ങൾ എല്ലാം അദ്ദേഹത്തെ പ്രകടനത്തെയും ബാധിച്ചു. ഇത് അഞ്ചാം തവണയാണ് നെയ്മർ പ്രധാന താരമായി ഉണ്ടായിട്ടും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പിഎസ്ജിക്ക് സാധിക്കാത്തത്.

ബുധനാഴ്ച റയൽ മാഡ്രിഡിനെതിരെ നെയ്മർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. പുറത്ത് വരുന്ന പുതിയറിപ്പോർട്ടുകൾ അനുസരിച്ച് നെയ്മറെ വിൽക്കാനുള്ള തീരുമാനത്തിൽ ഖത്തർ അമീർ ഇതിനകം എത്തിക്കഴിഞ്ഞിരിക്കുന്നു.ബ്രസീലിയൻ താരത്തിന്റെ പിഎസ്ജിയിലേക്കുള്ള വരവ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ അബദ്ധമായി കണക്കാക്കാം. നെയ്മറെ വിൽക്കുകയാണെങ്കിൽ 2017-ൽ ചിലവഴിച്ച പണത്തിൽ കുറച്ച് അവർക്ക് തിരികെ ലഭിക്കും. 222 ദശലക്ഷം യൂറോ നേടുക അസാധ്യമാണെങ്കിലും കുറഞ്ഞത് 100 മില്യണിൽ താഴെ വിലയെങ്കിലും നേടാൻ സാധിക്കും.

കൗമാരപ്രായം മുതലുള്ള അദ്ദേഹത്തിന്റെ കരിയറിലെ പ്രതീക്ഷകളുടെ നിലവാരം കണക്കിലെടുക്കുമ്പോൾ, യൂറോപ്യൻ ഫുട്ബോളിൽ നെയ്മർ പരാജയപ്പെട്ടുവെന്ന് ഭൂരിഭാഗം വിദഗ്ധർക്കും അഭിപ്രായപ്പെടുന്നുണ്ട് .റൊണാൾഡീഞ്ഞോയുമായി ഒരുപാട് സാമ്യങ്ങളുള്ള താരമായിരുന്നു നെയ്മർ.എഫ്‌സി ബാഴ്‌സലോണയിൽ കളിക്കുമ്പോൾ ഇരുവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ കറ്റാലൻ ക്ലബ് വിട്ടതിന് ശേഷം ഇരുവരും കടുത്ത നിരാശയിലായിരുന്നു.യൂറോപ്പിലെ മറ്റൊരു ഹൈ പ്രൊഫൈൽ ക്ലബിൽ പോയാലും എഫ്‌സി ബാഴ്‌സലോണ കാലഘട്ടത്തിലെ ടോപ്പ് ലെവൽ നെയ്മറെ നമുക്ക് കാണാൻ കഴിയില്ല.തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ, വിരമിക്കൽ മുമ്പ് പ്രതീക്ഷിച്ചതിലും അടുത്തായിരിക്കുമെന്ന് നെയ്മർ സൂചിപ്പിച്ചിരുന്നു.

Rate this post