“കേറി വാടാ മക്കളെ” : കേരള ബ്ലാസ്റ്റേഴ്സ് ആരാധാകരെ ഫൈനൽ കാണാൻ ക്ഷണിച്ച് വുകമനോവിച്ച്
രണ്ട് പാദങ്ങളുള്ള സെമിഫൈനലിൽ ജംഷഡ്പൂർ എഫ്സിയെ 2-1 ന് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എൽ ഫൈനലിൽ ഇടം നേടിയത്. ആറ് വർഷത്തിന് ശേഷം ക്ലബ് ഫൈനലിലെത്തുമ്പോൾ ഈ വിജയം ആയിരക്കണക്കിന് ബ്ലാസ്റ്റേഴ്സ് ആരാധകരെ വലിയ ആഘോഷത്തിലേക്ക് നയിച്ച്. കൊച്ചിയിലും കോഴിക്കോടും മലപ്പുറത്തും കളി കാണാൻ തടിച്ചു കൂടിയ ആയിരകണക്കിന് വരുണൻ ബ്ലാസ്റ്റേഴ്സ് ആരാധകർ നിറഞ്ഞ ആഘോഷത്തോടെയാണ് ഫൈനൽ പ്രവേശനം ആഘോഷിച്ചത്.
ഇന്ന് നടക്കുന്ന ഹൈദരാബാദ് എടികെ മലരത്തിലെ വിജയികളെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ നേരിടുക . ഞായറാഴ്ച ഫൈനലിൽ മഞ്ഞ കടലാവുന്ന ഗോവയിലെ ഫറ്റോർഡ മൈതാനത്ത് ചരിത്രത്തിൽ ആദ്യമായി ഐ എസ്എൽ കിരീടം ഉയർത്താനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഫൈനൽ കാണാൻ എല്ലാവരെയും ഗോവയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് . മലയാളത്തിൽ ” കേറി വാടാ മക്കളെ ” എന്ന് പറഞ്ഞാണ് അദ്ദേഹം ആരാധാകരെ ഫൈനൽ കാണാൻ ക്ഷണിച്ചത്.
കേറി വാടാ മക്കളെ 👊🏼🟡
— K e r a l a B l a s t e r s F C (@KeralaBlasters) March 16, 2022
Aashan and the boys can't wait to welcome you! 💛@ivanvuko19 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/bh4SfiZC6Z
ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയതിൽ അതിയായ സന്തോഷം ഉണ്ടെന്നും ഫൈനലിൽ കളിക്കുന്നതിൽ യാതൊരു സമ്മർദ്ദവുമില്ല. ഫൈനൽ ഞങ്ങൾ ആസ്വദിക്കും അതുവരെയുള്ള വരെയുള്ള ദിവസങ്ങളും ഞങ്ങൾ ആസ്വദിക്കും എന്ന് ഇവാൻ പറഞ്ഞു.ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാകും എന്നത് വലിയ ഊർജ്ജമാണ് എന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.ആരാധകർക്ക് മുന്നിൽ ഫൈനൽ കളിച്ച് ആദ്യ കിരീടം ഉയർത്താനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സിനെ തേടിയെത്തിയത്.
രണ്ടു വർഷത്തിന് ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധകരെ അനുവദിക്കുന്നത്.ഗോവ സർക്കാർ സ്റ്റേഡിയത്തിലെ സീറ്റിംഗ് കപ്പാസിറ്റി 100% ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകർ ഒന്നുകിൽ പൂർണ്ണമായി വാക്സിനേഷൻ നൽകേണ്ടതുണ്ട്, അവരുടെ അവസാന ഡോസിൽ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കിൽ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളിൽ നെഗറ്റീവ് RT-PCR റിപ്പോർട്ട് നൽകുകയോ വേണം.കാണികൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.