ഡോർട്മുണ്ടിന്റെ പുതിയ പുലിസിച്ചിനെ നോട്ടമിട്ട് ലിവർപൂൾ, ധൃതി പിടിച്ചു കരാർ പുതുക്കാനൊരുങ്ങി ബൊറൂസിയ
പതിനേഴുവയസിൽ തന്നെ പല വമ്പൻ ക്ലബ്ബുകളും നോട്ടമിട്ടത്തോടെ ബൊറൂസിയ ഡോർമുണ്ട് യുവതാരം ജിയോ രേയ്നയുടെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ്.2020-21 സീസൺ തുടങ്ങാനിരിക്കെ ജിയോ രേയ്ന യൂറോപ്പിലെ തന്നെ മികച്ച യുവതാരങ്ങളിലൊരായി മാറുമെന്ന് ഡോർട്മുണ്ട് നേതൃത്വത്തിന് അറിയാവുന്നതുകൊണ്ട് തന്നെ താരത്തിന്റെ കരാർ ഉടൻ പുതുക്കാനൊരുങ്ങുകയാണ്.
എന്നാൽ കരാർ തീരാറായി എന്നു കണ്ട് പല വമ്പന്മാരുടെയും കഴുകൻ കണ്ണുകൾ ഇപ്പോഴേ താരത്തിൽ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്നത് നവംബർ പതിമൂന്നിനു 18 വയസായിക്കഴിഞ്ഞാൽ 2023വരെ കാലാവധിയുള്ള കരാർ നൽകാനൊരുങ്ങുകയാണ് ഡോർട്മുണ്ട്. സ്പോർട് 1ന്റെ റിപ്പോർട്ടുകൾ അനുസരിച്ച് ഈ സീസണിൽ കൂടുതൽ മികവോട് കൂടി തുടർന്നാൽ കരാർ കൂടുതൽ മെച്ചപ്പെടുത്താനുമാണ് ഡോർട്മുണ്ടിന്റെ നീക്കം.
Liverpool keen on signing 17-year-old sensation Gio Reyna – AS English https://t.co/MpfnWbJwxj
— Borussia Dortmund (@BorussiDortmund) September 23, 2020
ഈ സീസണിൽ രണ്ടു മത്സരങ്ങളിൽ യുവതാരം ബൂട്ടുകെട്ടിക്കഴിഞ്ഞു. അതിൽ നിന്നും രണ്ടു ഗോളുകൾ നേടാനും ഈ യുവതാരത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ യുവഅമേരിക്കൻതാരം ബൊറൂസിയ ഡോർട്മുണ്ടിൽ അറ്റാക്കിങ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ഈ സമയം കൊണ്ടു തന്നെ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ പരിശീലകൻ യെർഗെൻ ക്ളോപ്പിന്റെ ദൃഷ്ടി താരത്തിൽ പതിഞ്ഞിട്ടുണ്ട്.
ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ താരത്തിനായി ശ്രമം തുടങ്ങിയെന്നാണ് അറിയാനാവുന്നത്. ക്ളോപ്പിന്റെ അനുമാനങ്ങൾ പ്രകാരം അമേരിക്കയിലെ തന്നെ മറ്റൊരു ക്രിസ്ത്യൻ പുലിസിച് ആയി മാറാനുള്ള പ്രതിഭത്തരത്തിലുണ്ടെന്നാണ്. പുലിസിക് ജർമനിയിൽ വളർന്നു പ്രീമിയർ ലീഗിൽ തിളങ്ങുന്ന പോലെ രെയ്നക്കും മികവുതെളിയിക്കാനാവുമെന്നാണ്. ട്രാൻസ്ഫർ വിപണിയിൽ 16 മില്യൺ യൂറോയെ മൂല്യമുള്ളുവെങ്കിലും ഡോർട്മുണ്ട് കരാർ പുതുക്കുന്നതോടെ വൻ മൂല്യമുള്ള താരമായിരുന്നു മാറാൻ സാധ്യതയുണ്ട്.