മെസ്സിയെ സന്തോഷവാനാക്കി നിലനിർത്താൻ ബാഴ്സ ശ്രമിക്കണമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി.
സൂപ്പർ താരം ലയണൽ മെസ്സിയെ സന്തോഷവാനാക്കി നിലനിർത്താൻ എഫ്സി ബാഴ്സലോണ ശ്രമിക്കണമെന്ന് ബാഴ്സ പ്രസിഡന്റ് സ്ഥാനാർത്ഥി. കഴിഞ്ഞ ദിവസം മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് ബാഴ്സയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ടോണി ഫ്രയ്ക്സ ഇക്കാര്യം അറിയിച്ചത്. മെസ്സി ബാഴ്സയിൽ സന്തോഷമായി കളിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
” ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി. അദ്ദേഹം ഇവിടെ തുടരുന്നതിലും കളിക്കുന്നതിലും അദ്ദേഹത്തെ സന്തോഷവാനാക്കി നിലനിർത്താൻ ബാഴ്സ ശ്രമിക്കണം. ഞാൻ ക്ലബ്ബിന്റെ എംബ്ലം കൊണ്ട് ബോധ്യപ്പെട്ടയാളാണ്. ഇവിടെ ഒരു പക്ഷപാതിത്യവുമില്ല. വളരെയധികം ബുദ്ധികൂർമ്മതയുള്ള താരമാണ് മെസ്സി. അദ്ദേഹത്തിന് പിന്നിൽ ഒരു മഹത്തായ ടീമുമുണ്ട് ” ഫ്രയ്ക്സ തുടരുന്നു.
Barcelona: Toni Freixa: Barcelona have to make sure Messi stays happy at the Camp Nouhttps://t.co/2e8diVyM9l#MarcaEnglish #MarcaEnglish #Sports
— Flying Eze (@flyingeze) September 26, 2020
” എനിക്ക് തോന്നുന്നത് മെസ്സി ഈ ടീമിൽ തന്നെ തൃപ്തനാവും എന്നാണ്. പക്ഷെ അതിന് വേണ്ടി ബാഴ്സ ശ്രമിക്കണം. മുമ്പ് വന്നത് പോലെ ബറോഫാക്സ് വരാനുള്ള ഒരു അവസ്ഥ ഞാനാണെങ്കിൽ ഉണ്ടാക്കില്ല. അവിടെ മുതൽ എല്ലാം നല്ല രീതിയിൽ അവസാനിക്കും. അത് ബാഴ്സലോണയുടെ കാര്യത്തിൽ ആയാലും മെസ്സിയുടെ കാര്യത്തിൽ ആയാലും. അദ്ദേഹം സന്തോഷത്തോടെ ഇരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു ബാഴ്സലോണ ആരാധകൻ എന്ന നിലയിലും അംഗം എന്ന നിലയിലും മെസ്സി ബാഴ്സയിൽ തുടരുന്നതിൽ ഞാൻ സന്തോഷവാനാണ് ” ടോണി ഫ്രയ്ക്സ പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ മുമ്പിൽ നിൽക്കുന്ന ഒരാളാണ് ഇദ്ദേഹം. മെസ്സിയെ താൻ നിലനിർത്താൻ ശ്രമിക്കുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ബാഴ്സയിൽ തുടരാൻ തീരുമാനിച്ചുവെങ്കിലും മെസ്സി ബാഴ്സയിൽ സന്തോഷവാനല്ല എന്ന് വ്യക്തമാണ്. അതിന് തെളിവായിരുന്നു ലൂയിസ് സുവാരസിന്റെ കാര്യത്തിൽ മെസ്സി ബോർഡിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്.