അരങ്ങേറ്റത്തിൽ ദുരന്തനായകനായ തിയാഗോ സിൽവയെ പ്രകടനത്തെ കുറിച്ച് പ്രതികരിച്ച് ലംപാർഡ്
പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ തന്നെ വലിയ പിഴവു വരുത്തി ചെൽസിയെ പ്രതിരോധത്തിലാക്കിയ ബ്രസീലിയൻ താരം തിയാഗോ സിൽവക്ക് പരിശീലകൻ ലംപാർഡിന്റെ പിന്തുണ. വെസ് ബ്രോമിനെതിരായ മത്സരത്തിൽ ആതിഥേയരുടെ രണ്ടാമത്തെ ഗോൾ പിറന്നത് സിൽവയുടെ പിഴവിൽ നിന്നായിരുന്നു. മത്സരത്തിൽ മൂന്നു ഗോളിനു പിന്നിട്ടു നിന്ന ചെൽസി പിന്നീട് സമനില കൈക്കലാക്കി.
ഇനിയും മികച്ച പ്രകടനം നടത്തി ചെൽസി പ്രതിരോധത്തെ നയിക്കാൻ സിൽവക്കു ശേഷിയുണ്ടെന്ന്. “ആ തെറ്റ് സിൽവ മനസിലാക്കുമെന്നും അതു തിരുത്തുമെന്നും ഉറപ്പാണ്. ടീമിന് വലിയ കരുത്തും അദ്ദേഹത്തിന്റെ സാന്നിധ്യം നൽകും. സ്ക്വാഡുമായി ഇണങ്ങിച്ചേരുന്നതോടെ ഈ പ്രശ്നങ്ങൾ മുഴുവനായും പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.” ലംപാർഡ് പറഞ്ഞു.
"Thiago Silva took a massive pay cut to join us, he believes in Lampard's project. He is going to massively improve us!" 😂#WorldsBestFootball pic.twitter.com/YgAi7s99NT
— Wachira. (@Thee_mavERIC) September 26, 2020
2011ൽ വെസ്റ്റ് ഹാമാണ് ചെൽസിക്കു മുൻപ് ആദ്യ പകുതിയിൽ മൂന്നു ഗോൾ വഴങ്ങിയതിനു ശേഷം തിരിച്ചു വരവു നടത്തിയ ഒരേയൊരു ടീം. മേസൻ മൗണ്ട്, ഒഡോയി, ടാമി അബ്രഹാം എന്നിവരാണ് ചെൽസിക്കു വേണ്ടി ഗോളുകൾ നേടിയത്.
അരങ്ങേറ്റ മത്സരത്തിൽ തന്നെ നായകനാകാണ് സിൽവ കളത്തിലിറങ്ങിയത്. സിൽവക്കു പുറമെ പുതിയതായി ടീമിലെത്തിയ വെർണർ, ഹവേർട്സ് എന്നിവരും മത്സരത്തിൽ ഇറങ്ങിയിരുന്നു.