“ഈ സീസണിൽ യൂറോപ്പിലെ മികച്ച 5 ലീഗുകളിൽ 10+ ഗോളുകളും അസിസ്റ്റുകളും രജിസ്റ്റർ ചെയ്ത അഞ്ച് കളിക്കാർ”
സ്കോർ ചെയ്യാനും ഗോളുകൾ സൃഷ്ടിക്കാനും കഴിയുന്ന ഫുട്ബോൾ കളിക്കാർ ഓരോ ടീമിനും വിലമതിക്കാനാവാത്ത സ്വത്തുക്കൾ തന്നെയാണ്.ഏതൊരു മുൻനിര താരങ്ങൾക്കും അവസരങ്ങൾ ഉണ്ടാക്കാനും അത് ഗോളാക്കി മാറ്റാനുള്ള കഴിവ് അത്യന്താപേക്ഷിതമാണ്.എന്നാൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഉടനീളമുള്ള അഞ്ച് കളിക്കാർ മാത്രമാണ് 2021/22-ൽ ഇതുവരെ ഗോളുകൾക്കും അസിസ്റ്റുകൾക്കുമായി ഇരട്ട അക്കങ്ങൾ രേഖപ്പെടുത്തിയത്. ഇവർ ആരൊക്കെയാണെന്ന് നോക്കാം.
ഡൊമെനിക്കോ ബെരാർഡി – 14 ഗോളുകൾ, 11 അസിസ്റ്റ് :- ഡൊമെനിക്കോ ബെരാർഡി സമീപകാല സീസണുകളിൽ സാസ്സുവോളയുടെ സ്ഥിരം ഗോളുകളുടെ ഉറവിടമാണ്, അഞ്ച് വ്യത്യസ്ത സീരി എ സീസണുകളിൽ 10 ൽ കൂടുതൽ ഗോളുകൾ താരം നേടിയത്. കഴിഞ്ഞ വര്ഷം യൂറോ 2020 കിരീടം നേടിയ ഇറ്റലി ടീമിന്റെ ഭാഗമായിരുന്നു താരം. കഴിഞ്ഞ സീസണിൽ താരം 17 ഗോളുകൾ നേടിയിരുന്നു.
ക്രിസ്റ്റഫർ എൻകുങ്കു – 17 ഗോളുകൾ, 12 അസിസ്റ്റ് :- യൂറോപ്പിലെ പ്രമുഖ ലീഗുകളിലുടനീളമുള്ള ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള കളിക്കാരിൽ ഒരാളായ 24-കാരനായ ക്രിസ്റ്റഫർ എൻകുങ്കുവിന്റെ പിൻബലത്തിലാണ് ലൈപ്സിഗ് യൂറോപ്പ ലീഗിന്റെ സെമിയിൽ സ്ഥാനം പിടിച്ചത്.ഈ സീസണിൽ ഒരു സെൻട്രൽ ഫോർവേഡായി കളിച്ച താരം 17 ബുണ്ടസ്ലിഗ ഗോളുകൾ നേടുകയും ചെയ്തു.കഴിഞ്ഞ രണ്ട് സീസണുകളിലായി വെറും 11 ലീഗ് ഗോളുകൾ മാത്രമാണ് ഫ്രഞ്ച് താരത്തിന് നേടാനായത്. എന്നാൽ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലെ ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് ഉൾപ്പെടെ എല്ലാ മത്സരങ്ങളിലും 28 ഗോളുകൾ നേടി.ഈ സീസണിൽ ബുണ്ടസ്ലിഗയിൽ 12 അസിസ്റ്റുകളും തരാം രേഖപ്പെടുത്തി.
മുഹമ്മദ് സലാ – 20 ഗോളുകൾ, 11 അസിസ്റ്റ് :-ഈ സീസണിൽ ഇതുവരെ പ്രീമിയർ ലീഗിൽ 20 ഗോളുകളും 11 അസിസ്റ്റുകളും സലാ നേടിയിട്ടുണ്ട്. ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിലുള്ള താരം കൂടിയാണ് ഈജിപ്ഷ്യൻ. തന്റെ കരിയറിലെ മൂന്നാമത്തെ ഗോൾഡൻ ബൂട്ടായി ഇത് മാറും.ഇതുവരെയുള്ള പ്രീമിയർ ലീഗ് കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് അദ്ദേഹത്തിന്റെ അസിസ്റ്റ് നേട്ടം.
Current status: watching this on repeat 🔁🤩
— Liverpool FC (@LFC) October 4, 2021
𝙀𝙫𝙚𝙧𝙮 𝙖𝙣𝙜𝙡𝙚 of @MoSalah’s incredible strike, presented by @Sonos 🎥 pic.twitter.com/K2KOuVr0G0
കൈലിയൻ എംബാപ്പെ – 20 ഗോളുകൾ, 14 അസിസ്റ്റ്:-പാരീസ് സെന്റ് ജെർമെയ്ന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗോൾ സ്കോററാണ് എംബപ്പേ.പാരീസുകാർക്കായുള്ള മറ്റൊരു മികച്ച കാമ്പെയ്നിന് ശേഷം എംബാപ്പെ തുടർച്ചയായി നാലാമത്തെ ലീഡിംഗ് സ്കോറർ അവാർഡിലേകുള്ള യാത്രയിലാണ്. ലയണൽ മെസ്സി പാരിസിൽ എത്തിയിട്ടും എംബാപ്പെ തന്നെയാണ് നിലവിൽ സീസണിൽ ഫ്രാൻസിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം.
കരിം ബെൻസെമ – 24 ഗോളുകൾ, 11 അസിസ്റ്റ് :- ഗോൾ നേടുന്നതിലും ഗോൾ ഒരുക്കുന്നതിലും യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ കരീം ബെൻസെമ മുന്നിലാണ്.PSG, ചെൽസി എന്നിവയ്ക്കെതിരായ ബാക്ക്-ടു-ബാക്ക് ചാമ്പ്യൻസ് ലീഗ് ഹാട്രിക്കുകൾ ഉൾപ്പെടെ 38 മത്സരങ്ങളിൽ നിന്ന് 38 ഗോളുകളുമായി ബെൻസിമ തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾസ്കോറിംഗ് സീസൺ ആസ്വദിച്ചു വരികയാണ്.ലോസ് ബ്ലാങ്കോസിനു വേണ്ടി വെറും 27 ലീഗ് മത്സരങ്ങളിൽ നിന്ന് 35 ഗോൾ പങ്കാളിത്തം താരം നേടിയിട്ടുണ്ട്.ഈ സീസണിൽ റയൽ മാഡ്രിഡിന്റെ 55% ലീഗ് ഗോളുകളിലും അദ്ദേഹം നേരിട്ട് സംഭാവന നൽകിയിട്ടുണ്ട്.
A goal worth watching over and over again… 🎩
— LaLiga English (@LaLigaEN) December 26, 2021
💫 @Benzema 💫@livescore | #360clip pic.twitter.com/e9c0dYa48Q