❝വിമർശകരുടെ വായടപ്പിക്കുന്ന ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ❞|Cristiano Ronaldo |Manchester United
അതേ, ഒരിക്കൽ കൂടി ആ വിശ്വരൂപം രക്ഷകനായി അവതരിച്ചു. റൊണാൾഡോ ഇന്നലെയും അവസാനനിമിഷത്തിൽ ടീമിന്റെ നിർണായകഗോളിൽ പങ്കാളിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി. ഈ മത്സരം ഓൾഡ് ട്രാഫൊർഡിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിച്ച ഒന്നാക്കി മാറ്റാൻ റൊണാൾഡോയ്ക്ക് സാധിച്ചു.
തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള ശക്തമായ മറുപടി തന്നെയായിരുന്നു ഇന്നലെ നോർവിചിനെതിരെ നേടിയ ഹാട്രിക്ക്.റൊണാൾഡോയുടെ കളി കണ്ടപ്പോൾ ഒരു 37 കാരനാണോ കളിക്കുന്നത് എന്ന് പലപ്പോഴും തോന്നി പോയി.വിമർശകർ ഇപ്പോഴും ഓർക്കണം ഇത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പ്രതിസന്ധികളിൽ തളരാതെ കഴിഞ്ഞ ഒന്നര ദശകമായ ലോക ഫുട്ബോളിൽ നേടാവുന്ന നേട്ടങ്ങളെല്ലാം വെട്ടിപ്പിടിച്ച പോർച്ചുഗീസ് സൂപ്പർ താരമാണ്. തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങക്കെതിരെ ഗോളുകളിലൂടെ മറുപടി പറയുന്ന 37 കാരൻ.
All 3 of Cristiano Ronaldo goals for Manchester United vs Norwich #MUNNOR pic.twitter.com/SH9g48edyj
— D9INE (@D9INE_GOAL_) April 16, 2022
നിർണായക പോരാട്ടത്തിൽ സ്വന്തം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി തകർപ്പൻ വിജയം സമ്മാനിക്കുക എന്നത് റൊണാൾഡോയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ലെങ്കിലും ഇന്നലെ നോർവിചിനെതിരെ നേടിയ ഹാട്രിക്ക് എന്തുകൊണ്ടും യൂണൈറ്റഡിനും പോർച്ചുഗീസ് സൂപ്പർ താരത്തിനും സ്പെഷ്യൽ തെന്നെയാണ് .ബോക്സിന് പുറത്ത് നിന്ന് തൊടുത്ത മിന്നൽ ഫ്രീകിക്ക് ഗോൾ , ഹെഡർ വഴിയുള്ള മറ്റൊരു ഗോൾ , ക്ലിനിക്കിൽ ഫിനിഷിങിലൂടെ നേടിയ മറ്റൊരു ഗോൾ .ഇതെല്ലാം ഈ പ്രായത്തിലും സാധ്യമാക്കാൻ വേറെ ഏതെങ്കിലും ഫുട്ബോൾ താരത്തിന് കഴിയുമോ എന്ന കാര്യം സംശയമാണ്.
CRISTIANO RONALDO WHAT A HEADER! pic.twitter.com/AhePHN9Dyv
— TC (@totalcristiano) April 16, 2022
റൊണാൾഡോയുടെ കരിയറിലെ അറുപതാമത്തെ ട്രിബിളായിരുന്നു ഇന്നലെ നേടിയത്.തിരിച്ചുവരവിന് ശേഷം 2008 ന് ശേഷം യുണൈറ്റഡിന് വേണ്ടിയുള്ള രണ്ടാമത്തെ ഹാട്രിക്കായിരുന്നു ഇത്.കഴിഞ്ഞ മാസം ടോട്ടൻഹാമിനെതിരെ റൊണാൾഡോ ഹാട്രിക്ക് നേടിയിരുന്നു. ഈ സീസണിൽ ഇപ്പോഴും എന്തും സാധ്യമാണെന്ന് യുണൈറ്റഡ് ആരാധകരെ വിശ്വസിപ്പിക്കാൻ റൊണാൾഡോയിൽ നിന്നുള്ള ഇത്തരം പ്രകടനം കൊണ്ട് സാധിക്കും എന്നുറപ്പാണ്. 30 വയസ്സ് കഴിഞ്ഞതിനു ശേഷം റൊണാൾഡോ നെടുന്ന മുപ്പതാമത്തെ ഹാട്രിക്കാണിത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് കരിയറിലെ 50-ാം ഹാട്രിക്ക് നേടിയ മത്സരത്തിൽ നോർവിച്ച് സിറ്റിക്കെതിരെ 3 -2 ന്റെ വിജയമാണ് യുണൈറ്റഡ് നേടിയത്.
Cristiano Ronaldo scoring his 810th Career Goal & 60TH CAREER HAT TRICK! 🎩♥️
— CR7 🇵🇹 (@CR_Bestever) April 16, 2022
Clutch. #CR7𓃵 pic.twitter.com/ZZW3IVxVqE
ഈ വിജയത്തോടെ 32 മത്സരങ്ങളിൽ 54 പോയിന്റുമായി യുണൈറ്റഡ് നിലവിൽ അഞ്ചാം സ്ഥാനത്താണ്. യുണൈറ്റഡ് നിറങ്ങളിൽ ഇത് റൊണാൾഡോയുടെ മൂന്നാമത്തെ ഹാട്രിക്കും ഈ സീസണിലെ രണ്ടാമത്തെ ഹാട്രിക്കും ആയിരുന്നു. ഈ സീസണിൽ ഇതുവരെ 34 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ റോണോ നേടിയിട്ടുണ്ട്.നോർവിച്ചിനെതിരെ ഹാട്രിക്കോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മികച്ച കരിയറിലെ ശ്രദ്ധേയമായ മറ്റൊരു ഗോൾ സ്‌കോറിംഗ് നാഴികക്കല്ലിലെത്തി. തുടർച്ചയായ 17-ാം സീസണിലും 37 കാരൻ 20 ൽ കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട്.ഒരു പ്രീമിയർ ലീഗ് സീസണിൽ 15 ഗോളുകളോ അതിൽ കൂടുതലോ സ്കോർ ചെയ്യുന്ന 36 വയസ്സിനു മുകളിൽ പ്രായമുള്ള ആദ്യ കളിക്കാരനായി റോണോ മാറുകയും ചെയ്തു.