❝ഐ ലീഗിൽ ഗോകുലം കേരളയുടെ ഗോൾ മെഷീൻ❞ : ലൂക്കാ മസെൻ |Gokulam Kerala
സ്റ്റാർ സ്ട്രൈക്കർ ലൂക്കാ മസെന്റെ ഗോളടി മികവിൽ ഹീറോ ഐ-ലീഗ് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ഇത്തവണയും ഈ സീസണിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുയാണ്. 11 കളികളിൽ എട്ട് വിജയങ്ങളുമായി മലബാറിയക്കാർ ഇതുവരെ ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടിട്ടിട്ടില്ല. 30 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർമാരുമാണ് ഗോകുലം . ഇതിൽ മൂന്നിലൊന്ന് ഭാഗവും ലൂക്കാ മാസെന്റെ ബൂട്ടിൽ നിന്നാണ് എത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച സുദേവ ഡൽഹിക്കെതിരായ തന്റെ തകർപ്പൻ ഹാട്രിക്കിന് ശേഷം 12 ഗോളുകളുമായി സ്ലോവേനിയൻ വ്യക്തിഗത ഗോൾ സ്കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തി. മസെന്റെ സീസണിലെ രണ്ടാമത്തെ ട്രെബിൾ ആയിരുന്നു ഇത്, ചർച്ചിൽ ബ്രദേഴ്സിനായി തന്റെ മുൻ സീസണിലെ 11 ഗോളുകളുടെ നേട്ടം മറികടക്കാൻ ഈ ഹാട്രിക്ക് അദ്ദേഹത്തെ സഹായിച്ചു.
മാസെന്റെ പേരിൽ പേരിൽ നാല് അസിസ്റ്റുകളുണ്ട് മുഹമ്മദന്റെ നിക്കോള സ്റ്റൊജനോവിച്ചിന് മാത്രമേ ഇതിൽ കൂടൊരുത്തൽ അസിസ്റ്റുകൾ രേഖപ്പെടുത്തിയത്.ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ എട്ടിലും അദ്ദേഹം ഒരു ഗോളോ അസിസ്റ്റോ സംഭാവന ചെയ്തിട്ടുണ്ട്. രണ്ടു തവണ ടീമിന്റെ നിർണായക ഗോൾ നേടി വിജയത്തിലെത്തിക്കുകയും ചെയ്തു.TRAU യ്ക്കെതിരായ 3-2 വിജയത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രകടനം കാണാൻ സാധിച്ചത്.
32-കാരന്റെ 12 ഗോളുകൾ ലക്ഷ്യത്തിലേക്കുള്ള വെറും 20 ഷോട്ടുകളിൽ നിന്നാണ് – 60% വിജയ നിരക്ക് രേഖപെടുത്തുകയും ചെയ്തു. മസെനെ ഒരു സാധാരണ സ്ട്രൈക്കറായി നമുക്ക് കാണാൻ സാധിക്കില്ല.പന്ത് കൈവശം ഇല്ലാത്തപ്പോൾ ഗോകുലം കേരള ഉയർന്ന പ്രെസ്സിംഗ് തന്ത്രങ്ങൾ പ്രയോഗിക്കുന്നതിനാൽ അത് ഏറ്റവും ഫലപ്രദമായി ഉപോയോഗിക്കുന്നതിൽ ഏറെ മുന്നിലുള്ള താരമാണ് സ്ലോവേനിയൻ .33 ടാക്കിളുകളും 25 ഇന്റർസെപ്ഷനുകളും 22 പന്ത് വീണ്ടെടുക്കലുകളും ഇ സീസണിൽ താരം നേടിയിട്ടുണ്ട് . പന്ത് പിടിച്ചെടുക്കുന്നതിൽ നേടുന്നതിൽ മജ്സെൻ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്.