❝ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലിഗ, ബുണ്ടസ്ലിഗ, സീരി എ….യൂറോപ്യൻ ടോപ് ലീഗുകളിൽ കിരീട പോരാട്ടം ശക്തമാവുന്നു❞

യൂറോപ്പിലെ ടോപ് ലീഗുകളിൽ എല്ലാം ഇനി വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇറ്റാലിയൻ സിരി എ യിലുമാണ് കടുത്ത പോരാട്ടം നടക്കുന്നത്. ജർമനിയിലും ഫ്രാൻസിലും സ്പെയിനിലും കിരീട പോരാട്ടങ്ങൾ ഏകദേശം അവസാനിച്ച നിലയിലാണ്. അത്ഭുതങ്ങൾ നടന്നാൽ മാത്രമേ അവിടെയെല്ലാം ഇനി മാറ്റങ്ങൾ സംഭവിക്കു.

പ്രീമിയർ ലീഗ് -മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണെന്ന് ലോകമെമ്പാടുമുള്ള നിരവധി ഫുട്ബോൾ ആരാധകർ സമ്മതിക്കുന്ന കാര്യമാണ്.മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ശനിയാഴ്ച നടന്ന എഫ്‌എ കപ്പ് സെമി ഫൈനൽ വിജയത്തിന് ശേഷം ഈ സീസണിൽ നാല് ട്രോഫികൾക്കായുള്ള മത്സരത്തിലാണ് ലിവർപൂൾ.പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെക്കാൾ ഒരു പോയിന്റ് മുന്നിലാണ്.

ചൊവ്വാഴ്‌ച രാത്രി ആൻഫീൽഡിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം. തങ്ങളുടെ എതിരാളികളായ യുണൈറ്റഡ് ആൻഫീൽഡിൽ വിജയം ഉറപ്പിക്കുമെന്ന് സിറ്റി ആരാധകർ പ്രതീക്ഷിക്കുന്നു. ലിവർപൂൾ ഇതിനകം ലീഗ് കപ്പ് നേടിയിട്ടുണ്ട്, ഈ മാസം അവസാനം നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ വില്ലാറയലിനെ നേരിടും. ഒരൊറ്റ കാമ്പെയ്‌നിൽ ലഭ്യമായ നാല് ട്രോഫികളും ഒരു ഇംഗ്ലീഷ് ടീമും ഇതുവരെ നേടിയിട്ടില്ല.അത് നേടാനുള്ള ഒരുക്കത്തിലാണ് ക്ലൊപ്പും സംഘവും.

ഇറ്റാലിയൻ സിരി എ – ടൂറിൻ വമ്പൻമാരായ യുവന്റസ് കഴിഞ്ഞ പത്ത് സിരി എ കിരീടങ്ങളിൽ ഒമ്പതും നേടി. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനാണ് അവരുടെ കുതിപ്പിന് കടിഞ്ഞാൺ ഇട്ടത്. എന്നാൽ യുവന്റസിന് ഈ സീൻ അത്ര മികച്ചതല്ല . അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന് ഉറപ്പുനൽകുന്ന മികച്ച നാല് ഫിനിഷുകൾ നേടുന്നതിലേക്ക് ക്ലബ്ബ് ഇപ്പോൾ കണ്ണുവെച്ചിരിക്കുകയാണ്.2010-11 സീസണിന് ശേഷമുള്ള തങ്ങളുടെ ആദ്യത്തെ സ്‌കുഡെറ്റോ വിജയിക്കുകയെന്ന ലക്ഷ്യത്തോടെ എ സി മിലാനും ഇന്റർ മിലാനും കടുത്ത മത്സരത്തിലാണ്.നിലവിലെ ചാമ്പ്യൻമാരായ ഇന്റർ അവരുടെ അയൽക്കാർക്ക് രണ്ട് പോയിന്റ് പിന്നിലാണ് പക്ഷെ ഒരു കളി കയ്യിലുണ്ട്. നാപോളിയും കിരീട പോരാട്ടത്തിൽ ഇവരോടൊപ്പം മത്സരിക്കുന്നുണ്ട്.

ലാലിഗ – ഞായറാഴ്‌ച രാത്രി സെവിയ്യയിൽ നേടിയ നാടകീയമായ ജയത്തോടെ കാർലോ ആൻസലോട്ടിയുടെ റയൽ മാഡ്രിഡ് 35-ാമത് ലാലിഗ കിരീടത്തിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്.വെറും ആറ് കളികൾ ശേഷിക്കെ 15 പോയിന്റിന്റെ ലീഡ് നേടിയിരിക്കുമായാണ് .എഫ്‌സി ബാഴ്‌സലോണ ‘ലോസ് ബ്ലാങ്കോസി’നെക്കാൾ രണ്ട് മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടുണ്ട്. ഇന്ന് ബാഴ്സലോണ കാഡിസ് സിഎഫിനെയും അടുത്ത വാരാന്ത്യത്തിൽ റയോ വല്ലെക്കാനോയെയും നേരിടും.ഈ നിലയിൽ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ റയലിന് കിരീടം നഷ്ടമാവു.റയൽ ബെറ്റിസും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിൽ പ്രധാനപ്പെട്ട നാലാം സ്ഥാനത്തിനും അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുമായി കടുത്ത പോരാട്ടം നടക്കുന്നുണ്ട്.ബാഴ്‌സയും സെവിയ്യയും രണ്ടും മൂന്നും സ്ഥാനങ്ങൾ ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്.

ജർമൻ ബുണ്ടസ്‌ലീഗ -ബവേറിയൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് തുടർച്ചയായി 10 ആം കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. അടുത്ത മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയാൽ ബയേണിന് കിരീടം ഉറപ്പിക്കാം.2021-22 സീസണിലെ നാല് മത്സരങ്ങൾ മാത്രമാണ് ജർമ്മൻ ടോപ്പ് ഫ്ലൈറ്റിൽ അവശേഷിക്കുന്നത്. ഡോർട്മുണ്ടിനെക്കാൾ 9 പോയിന്റ് മുകളിലാണ് ബയേൺ.അടുത്ത വാരാന്ത്യത്തിൽ അലയൻസ് അരീനയിൽ നടക്കുന്ന ‘ഡെർ ക്ലാസ്സിക്കറി’ൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ബയേണിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കാം.അടുത്ത വാരാന്ത്യത്തിൽ അലയൻസ് അരീനയിൽ നടക്കുന്ന ‘ഡെർ ക്ലാസ്സിക്കറി’ൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ബയേണിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കാം.. രണ്ടാം സ്ഥാനത്ത് 9 ലീഗ് വിജയങ്ങളുള്ള ന്യൂറംബർഗ് ആണ്.

ഫ്രഞ്ച് ലിഗ് 1 -നെയ്‌മറും കൈലിയൻ എംബാപ്പെയും നേടിയ ഗോളുകൾക്ക് ഞായറാഴ്ച ഒളിമ്പിക് ഡി മാർസെയ്‌ലെയ്‌ക്കെതിരെ 2-1 ന് സ്വന്തം തട്ടകത്തിൽ വിജയം നേടിയപ്പോൾ പാരീസ് സെന്റ് ജെർമെയ്ൻ പത്താമത്തെ ഫ്രഞ്ച് കിരീടത്തിലേക്ക് കൂടുതൽ അടുത്തു.ആറ് ഗെയിമുകൾ ബാക്കിനിൽക്കെ 15 പോയിന്റുകൾക്ക് മുന്നിലാണ് പിഎസ്ജി.