❝ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെക്കാൾ നന്നായി ചെയ്യുന്ന മൂന്ന് കാര്യങ്ങളും എന്നാൽ പോർച്ചുഗീസ് താരത്തിന് നന്നായി ചെയ്യാൻ കഴിയാത്ത രണ്ട് കാര്യങ്ങളും ഏതാണെന്ന് നോക്കാം❞ | Cristiano Ronaldo | Lionel Messi

ആരാണ് മികച്ചത് എന്ന കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി തർക്കം എന്നും കത്തി നിൽക്കുന്നതാണ്. കഴിഞ്ഞ ഒന്നര ദശകമായി ഇവരെ വെല്ലാവുന്ന കളിക്കാർ ലോക ഫുട്ബോളിൽ ഉണ്ടായിട്ടില്ല.

ബാലൺ ഡി ഓർ വിജയങ്ങളുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു, അഞ്ചെണ്ണം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരായി ഏഴ് എണ്ണം നേടി.എന്നാൽ റൊണാൾഡോ കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ എന്ന നിലയിൽ തന്റെ പാരമ്പര്യം ഉറപ്പിക്കുകയും തന്റെ ടീമുകൾക്കായി പതിവായി മാന്ത്രിക നിമിഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇരുവർക്കും ഇടയിൽ ആരാണ് മികച്ച കളിക്കാരൻ എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് ഒരു ബുദ്ധി ശൂന്യമായ പ്രവർത്തിയായി മാറും.രണ്ട് കളിക്കാർക്കും അവരുടേതായ ഗുണങ്ങളുണ്ട്, മാത്രമല്ല പല കാര്യങ്ങളിലും സമാനതകളില്ലാത്തവരുമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെക്കാൾ നന്നായി ചെയ്യുന്ന മൂന്ന് കാര്യങ്ങളും എന്നാൽ അദ്ദേഹത്തിന് ചെയ്യാൻ കഴിയാത്ത രണ്ട് കാര്യങ്ങളും ഏതാണെന്ന് നോക്കാം.ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസ്സിയെക്കാൾ നന്നായി ചെയ്യുന്ന മൂന്ന് കാര്യങ്ങൾ ഇതാണ്.

1 ഹെഡ്ഡറുകൾ – ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡിങ് കഴിവ് ലോക ഫുട്ബോളിലെ താനെന്ന ഏറ്റവും മികച്ചതാണ്. വായുവിൽ ഉയർന്നു ചാടാനുള്ള കഴിവും എതിർ ഡിഫെൻഡർമാരെ ശക്തി കൊണ്ടും ബുദ്ധികൊണ്ടും മറികടക്കുന്ന റൊണാൾഡോ കരിയറിൽ നിരവധി മികച്ച ഹെഡ്ഡ് ഗോളുകൾ നേടിയിട്ടുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോർവിചിനെതിരെയും റൊണാൾഡോ ഹെഡ്ഡർ ഗോൾ നേടിയിരിക്കുന്നു. കരിയറിൽ 105 ഹെഡ്ഡ് ഗോളുകൾ നേടിയപ്പോൾ താരതമ്യേനെ ഉയരം കുറഞ്ഞ മെസ്സിക്ക് 24 ഹെഡ്ഡർ ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

2 ഒറ്റക്ക് മത്സരം ജയിപ്പിക്കാനുള്ള കഴിവ് -ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ടീമിനായി ഒറ്റയ്ക്ക് ഗെയിം വിജയിപ്പിച്ചതിൻറെ എണ്ണം അവിശ്വസനീയമാണ്.യുവേഫ ചാമ്പ്യൻസ് ലീഗിലെ അദ്ദേഹത്തിന്റെ റെക്കോർഡ് പരിശോധിച്ചാൽ മാത്രം അത് മനസ്സിലാക്കാൻ സാധിക്കും.ഉദാഹരണത്തിന് ഈ സീസണിലെ അദ്ദേഹത്തിന്റെ ചില പ്രകടനങ്ങൾ എടുക്കാം. റൊണാൾഡോ ഒന്നിലധികം നിർണായക പ്രകടനങ്ങൾ നടത്തി, ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നിരവധി മാച്ച് വിന്നിംഗ് ഗോളുകൾ നേടി. ഈ കാലയളവിൽ പ്രീമിയർ ലീഗിൽ ഏഴ് മാച്ച് വിന്നിംഗ് ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.റൊണാൾഡോ ഈ സീസണിൽ ലീഗിൽ രണ്ട് ഹാട്രിക്കുകളും നേടിയിട്ടുണ്ട്, രണ്ടും യുണൈറ്റഡ് 3-2 ന് വിജയിച്ച ഗെയിമുകളിൽ വന്നതാണ്. ആ രണ്ട് ഗെയിമുകളിലെയും അദ്ദേഹത്തിന്റെ അവസാന ഗോളാണ് റെഡ് ഡെവിൾസിന് വിജയം നേടിക്കൊടുത്തത്.ഇന്നലെ ചെൽസിക്കെതിരെ റൊണാൾഡോ നേടിയ ഗോളാണ് യുണൈറ്റഡിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്.

3 പെനാൽറ്റികൾ – ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ 143 പെനാൽറ്റികൾ നേടിയിട്ടുണ്ട്. 29 എണ്ണം മാത്രമാണ് അദ്ദേഹത്തിന് നഷ്ടമായത്. അതേ സമയം, ലയണൽ മെസ്സി 102 പെനാൽറ്റികൾ എടുത്തെങ്കിലും 30 എണ്ണം നഷ്ടമായി. പോർച്ചുഗീസ് ഇതിഹാസത്തിന്റെ പെനാൽറ്റി കൺവേർഷൻ നിരക്ക് 83% ആണ്, അർജന്റീനിയുടേത് 77% ആണ്.മെസ്സി പെനാൽറ്റി സ്പോട്ടിൽ വളരെ വിശ്വസനീയനാണെങ്കിലും, റൊണാൾഡോ മികച്ചതാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലയണൽ മെസ്സിയെക്കാൾ നന്നായി ചെയ്യാൻ കഴിയാത്ത 2 കാര്യങ്ങൾ ഏതാണെന്നു നോക്കാം. 1 പ്ലേമേക്കിംഗ് – ബാഴ്‌സലോണയുടെ പ്രശസ്തമായ അക്കാദമിയായ ‘ലാ മാസിയ’യുടെ ഉൽപ്പന്നമാണ് ലയണൽ മെസ്സി. ആധുനിക യുഗത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരെ സൃഷ്ടിച്ചതിൽ കാറ്റലന്മാർ പ്രശസ്തരാണ്. മെസ്സി റൊണാൾഡോയേക്കാൾ മികച്ച ഫുട്ബോൾ കളിക്കാരനാണ്, കാരണം മെസ്സിയുടെ പ്ലെ മേക്കിങ് കഴിവുകൾ അദ്ദേഹത്തിന്റെ ഗോൾസ്കോറിംഗ് കഴിവിന് തുല്യമാണ്.

തന്റെ ക്ലബ് കരിയറിലെ 805 മത്സരങ്ങളിൽ നിന്ന് 315 അസിസ്റ്റുകളാണ് മെസ്സി നേടിയത്. അതേസമയം, റൊണാൾഡോ 929 മത്സരങ്ങളിൽ നിന്നായി 231 അസിസ്റ്റുകൾ നൽകിയിട്ടുണ്ട്. റൊണാൾഡോ എല്ലായ്‌പ്പോഴും ഒരു ഗോൾ സ്‌കോററാണ്, മെസ്സി രണ്ടിലും മികച്ചുനിന്നു.ഈ സീസണിലെ അവരുടെ സ്ഥിതിവിവരക്കണക്കുകളും അത് അടിവരയിടുന്നു. ഈ കാലയളവിൽ പാരീസ് സെന്റ് ജെർമെയ്‌നിനായി ഇതുവരെ 28 മത്സരങ്ങളിൽ നിന്ന് 9ഗോളുകളും 13 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ റെഡ് ഡെവിൾസിനായി 37 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടിയ റൊണാൾഡോ മൂന്ന് അസിസ്റ്റുകൾ മാത്രമാണ് നൽകിയത്.

2 ഫ്രീകിക്ക് – മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യ സ്പെല്ലിൽ ലോകത്തിലെ ഏറ്റവും മികച്ച ഫ്രീ-കിക്ക് എടുക്കുന്നവരിൽ ഒരാളായി റൊണാൾഡോ വളർന്നു.റൊണാൾഡോ ‘നക്കിൾബോൾ’ സാങ്കേതികതയെ ജനകീയമാക്കി, റയൽ മാഡ്രിഡിലെ തന്റെ ആദ്യ നാളുകളിൽ പോലും നേരിട്ടുള്ള ഫ്രീ-കിക്കുകളിൽ നിന്ന് സ്കോർ ചെയ്യുന്നതിൽ അദ്ദേഹം മിടുക്കനായിരുന്നു.എന്നാൽ പിന്നീട് റൊണാൾഡോയുടെ ഫ്രീകിക്ക് ശക്തി ക്ഷയിച്ചു. അതേസമയം, ലയണൽ മെസ്സി തന്റെ കരിയറിൽ പിന്നീട് തന്റെ കഴിവിൽ ഫ്രീ-കിക്കുകൾ ചേർത്തു വക്കുകയും ചെയ്തു.

അതിനുശേഷം അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഫ്രീകിക്ക് എടുക്കുന്നവരിൽ ഒരാളായി മാറി.2009 നും 2011 നും ഇടയിൽ റൊണാൾഡോ നേരിട്ട് 21 ഫ്രീ കിക്കുകൾ നേടിയപ്പോൾ മെസ്സി നേടിയത് വെറും മൂന്ന്. എന്നാൽ 2017 നും 2019 നും ഇടയിൽ മെസ്സി 23 നേരിട്ടുള്ള ഫ്രീകിക്കുകൾ നേടിയപ്പോൾ റൊണാൾഡോ നേടിയത് അഞ്ച് മാത്രമാണ്.മാർച്ച് 16 ന് നോർവിച്ച് സിറ്റിക്കെതിരെ ഗോൾ നേടിയത് പോലെ റൊണാൾഡോ ഇടയ്ക്കിടെ ഫ്രീ കിക്ക്‌ ഗോൾ നേടുമെങ്കിലും , തന്റെ കരിയറിലെ ഈ ഘട്ടത്തിൽ മെസ്സിയെക്കാൾ മികച്ചതാവാൻ സാധ്യതയില്ല.

Rate this post