❝കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ ജിജോ ജോസഫിന് ഓഫറുമായി ഐഎസ്എൽ ക്ലബ്❞| ISL |
മലപ്പുറത്ത് നടന്നു കൊണ്ടിരിക്കുന്ന 75 മത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളം സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. കളിച്ച നാല് മത്സരങ്ങളിൽ നിന്നും മൂന്നു ജയവും ഒരു സമനിലയുമായാണ് കേരളം സെമിയിലേക്ക് മാർച്ച് ചെയ്തത്.
കേരളത്തിന്റെ ഈ കുതിപ്പിൽ നിർണായക പങ്കു വഹിച്ച താരമാണ് ക്യാപ്റ്റൻ കൂടിയായ ജിജോ. ആദ്യ മത്സരത്തിൽ രാജസ്ഥനെതിരെ നേടിയ ഹാട്രിക്കും ഇന്നലെ പഞ്ചാബിനെതിരെ സെമി ബർത്ത് ഉറപ്പിക്കുന്ന രണ്ടു ഗോളുകൾ ഉൾപ്പെടെ ടൂർണമെന്റിൽ അഞ്ചു ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്.താരത്തിന്റെ കളി മികവും ഗോൾ സ്കോറിന് കഴിവുമെല്ലാം ഐഎസ്എൽ ക്ലബ്ബുകളുടെ ശ്രദ്ധയിൽ എത്തിയിരിക്കുകയാണ്.
അറ്റാക്കിംഗ് മിഡ്ഫീല്‍ഡ്, ഫോര്‍വേഡ് പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള ജിജോ ജോസഫിനെ സ്വന്തമാക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ഒന്നായ ഈസ്റ്റ് ബംഗാള്‍ ആണ്.ബംഗാളി ദിനപത്രമായ ആജ്കൽ ആണ് ഈ ഒരു നീക്കം റിപ്പോർട്ട് ചെയ്തത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജീവനക്കാരനായ ജിജോക്ക് ഏതെങ്കിലുമൊരു പ്രഫഷണല്‍ ലീഗില്‍ കളിക്കണമെങ്കില്‍ എസ്ബിഐയുടെ അനുമതി വേണം. കേരള സംഘത്താനായി ക്യാപ്റ്റന്‍ ജിജോ ജോസഫ് നാല് മത്സരങ്ങളില്‍നിന്ന് ഒരു ഹാട്രിക് അടക്കം അഞ്ച് ഗോള്‍ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
East Bengal had offered to Kerala Santosh Team Captain Midfielder Jijo Joseph. However, he is not willing to leave his bank job in Kerala and move to another state. Now let's see what he finally decides.#JoyEastBengal #TransferRumour
— 𝗧𝗢𝗥𝗖𝗛 𝗕𝗘𝗔𝗥𝗘𝗥𝗦 (@TORCH__BEARERS) April 21, 2022
📰 aajkal pic.twitter.com/NHrqg3ozM7
ഐ എസ് എല്ലില്‍ 2020 – 2021 സീസണിലാണ് ഈസ്റ്റ് ബംഗാള്‍ അരങ്ങേറിയത്. അരങ്ങേറ്റ സീസണില്‍ ഒമ്പതാം സ്ഥാനവും ഇത്തവണ കഴിഞ്ഞ 2021 – 2022 സീസണില്‍ 11-ാം സ്ഥാനവും നേടാനേ ഈസ്റ്റ് ബംഗാളിനു സാധിച്ചിട്ടുള്ളൂ.വരുന്ന സീസണിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ക്ലബ് മാനേജ്‌മന്റ്. നിരവശി ഐഎസ്എൽ ക്ലബ്ബുകളുടെ പ്രതിനിധികൾ പുതിയ താരങ്ങളെ തേടി സന്തോഷ് ട്രോഫിക്കായി മലപ്പുറത്ത് എത്തിയിട്ടുണ്ട്.